വെളുത്ത പല്ലുകൾക്ക് പൊടിക്കൈകൾ
പ്രാചീകാലം മുതൽക്കേ ഉമ്മിക്കരി നമ്മൾ പല്ല് തേക്കാനായി ഉപയോഗിച്ചു വരുന്നു. ദിവസവും ഉമ്മിക്കരി ഉപയോഗിച്ച് പല്ല് തേക്കുന്നത് പല്ലിലെ കറകൾ നീക്കം ചെയ്യാൻ സഹായിക്കുന്നു.
പല്ലിലെ ഉപരിതലത്തിലെ കറകൾ ഫലപ്രദമായി നീക്കം ചെയ്യാൻ ബേക്കിംഗ് സോഡ ഉത്തമമാണ്. ആവശ്യത്തിന് ബേക്കിംഗ് സോഡ എടുത്ത് അതിൽ അൽപ്പം വെള്ളം ചേർത്ത് പേസ്റ്റ് രുപത്തിലാക്കി ബ്രഷ് ചെയ്യുക. ആഴ്ചയിൽ ഒരു തവണ മാത്രം ചെയ്യുക.
വിശ്വസിക്കാൻ അൽപം പ്രയാസം തോന്നുമെങ്കിലും വാഴപ്പഴത്തോൽ പല്ല് വെളുക്കാൻ സഹായിക്കും. പൊട്ടാസ്യം, മഗ്നീഷ്യം, മാംഗനീസ് തുടങ്ങിയ ധാതുക്കൾ വാഴപ്പഴത്തോലിൽ അടങ്ങിയിട്ടുണ്ട്. ഇത് പല്ലുകൾ വെളുപ്പിക്കാൻ സഹായിക്കും.
മഞ്ഞൾപ്പൊടിക്ക മഞ്ഞ നിറമാണെങ്കിലും കുർക്കുമിൻ അടങ്ങിയിരിക്കുന്നതിനാൽ ഇതിന് പല്ല് വെളുപ്പിക്കാനുള്ള ഗുണമുണ്ട്. അൽപ്പം മഞ്ഞൾപ്പൊടിയൽ വെള്ളം ചേർത്തത് പേസ്റ്റ് രൂപത്തിലാക്കി ബ്രഷ് ചെയ്യുക.
മൌത്ത് വാഷിന് സമാനമായി ചെയ്യുന്ന ആയുർവേദ രീതിയാണ് ഓയിൽ പുള്ളിംഗ്. ഒരു സ്പൂൺ വെളിച്ചെണ്ണ വായിൽ കുറച്ചുനേരം വെച്ച് തുപ്പി കളയുക. ബാക്ടീരയെ നീക്കം ചെയ്യാനാണ് ഇങ്ങനെ ചെയ്യുന്നത്.
Disclaimer: ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.