അമിതവണ്ണവും കുടവയറും കാരണം ബുദ്ധിമുട്ടുന്ന ഒരുപാട് പേർ നമുക്കിടയിലുണ്ട്. അതിനുള്ള പരിഹാരം തേടി പലരും ജിമ്മിലും മറ്റും പോകാറുണ്ട്.
എന്നാൽ ജിമ്മിൽ പോയാലോ വ്യായാമം ചെയ്യുന്നത് കൊണ്ടോ മാത്രം നമ്മൾ പ്രതീക്ഷിച്ച ഫലം ലഭിക്കണമെന്നില്ല. വ്യായാമം ഉൾപ്പെടെയുള്ളവ ചെയ്യുമ്പോൾ വണ്ണം കുറയുമെങ്കിലും ചിലർക്ക് കുടവയർ കുറയില്ല. അതിന് ഈ പഴങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്താം.
ശരീരഭാരവും കുടവയറും കുറയ്ക്കാൻ സഹായിക്കുന്ന ഒരു പഴമാണ് ആപ്പിൾ. കലോറി കുറഞ്ഞ ആപ്പിളിൽ ധാരാളം ഫൈബർ അടങ്ങിയിട്ടുണ്ട്. ആപ്പിളിൽ അടങ്ങിയിട്ടുള്ള പോളിഫിനോളുകള്‍ വയറിന് ചുറ്റും ഉള്ള കൊഴുപ്പിനെ ഇല്ലാതാക്കാൻ സഹായിക്കും. ദഹനത്തിനും ഇത് ബെസ്റ്റാമ്.
സ്‌ട്രോബെറി, ബ്ലൂബെറി, ബ്ലാക്ക്‌ബെറി തുടങ്ങിയ ബെറിപഴങ്ങൾ ആന്റി ഓക്സിഡന്റുകളാൽ സമ്പന്നമാണ്. ആരോഗ്യം മികച്ചതാക്കാൻ ഇത് സഹായിക്കും. ശരീരത്തിലെ കൊഴുപ്പിന്റെ ഉപാപചയ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കാനും ബെറിപഴങ്ങൾ സഹായിക്കുന്നു.
പൈനാപ്പിളിലുള്ള ബ്രോമാലിന്‍ എന്ന എന്‍സൈം ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കും. മെറ്റബോളിസം മെച്ചപ്പെടുത്താൻ സഹായിക്കുന്ന പൈനാപ്പിൾ മധുരത്തോടുള്ള ആസക്തി കുറയ്ക്കുന്നതിനും സഹായിക്കുന്നു.
പപ്പായയിൽ പപ്പൈയ്ന്‍ എന്ന എന്‍സൈം അടങ്ങിയിട്ടുള്ളതിനാൽ ഇത് ശരീരഭാരം കുറയ്ക്കാനും ദഹനം മെച്ചപ്പെടുത്താനും സഹായകമാണ്. വയറില്‍ കൊഴുപ്പ് അടിഞ്ഞ് കൂടാനിടയാവുന്ന അവസ്ഥകളെ ഇത് തടയും. അമിതവണ്ണം, വയറ്റിലെ കൊഴുപ്പ് എന്നിവയ്ക്കുള്ള മറ്റൊരു പരിഹാരമാണ് തണ്ണിമത്തൻ. ജലാംശം ധാരാളമുള്ള തണ്ണിമത്തനിൽ കലോറിയും കുറവാണ്. ഇതിലെ അമിനോ ആസിഡ് ശരീരത്തില്‍ നിന്ന് അമിത കൊഴുപ്പിനെ പുറന്തള്ളും.
വിറ്റാമിൻ സി ധാരാളം അടങ്ങിയ കിവി ദഹനത്തിന് ബെസ്റ്റാണ്. ശരീരഭാരം കുറയ്ക്കാനും കൊഴുപ്പ് ഇല്ലാതാക്കാനും ഇത് മികച്ചതാണ്. കിവിയിൽ ഫൈബറും ഉയർന്ന അളവിലുണ്ട്. പ്രമേഹം നിയന്ത്രിക്കുന്നതിനും കിവി മികച്ചതാണ്. മാതളനാരങ്ങയിലെ ആന്റി ഓക്സിഡന്റുകൾ കൊഴുപ്പ് ഇല്ലാതാക്കാൻ സഹായിക്കും. മെറ്റബോളിസം മെച്ചപ്പെടുത്താനും ഇത് സഹായകമാണ്.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വീട്ടുവൈദ്യങ്ങളും പൊതുവായ വിവരങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ്. അത് സ്വീകരിക്കുന്നതിന് മുമ്പ് വൈദ്യോപദേശം തേടുക)