Navapanchama Rajayoga 2026: ജ്യോതിഷമനുസരിച്ച് 17 ഫെബ്രുവരിക്ക് വ്യാഴം ബുധനുമായി ചേർന്ന് നവപഞ്ചമ രാജയോഗം സൃഷ്ടിക്കും അതിലൂടെ ഈ 3 രാശിക്കാർക്ക് ബമ്പർ നേട്ടങ്ങൾ നൽകും.
ജ്യോതിഷ പ്രകാരം ദേവന്മാരുടെ ഗുരുവെന്നറിയപ്പെടുന്ന വ്യാഴം ഏറ്റവും ശക്തിയുള്ള ഗ്രഹങ്ങളിൽ ഒന്നായി കണക്കാക്കുന്നു.
വ്യാഴം ഏകദേശം ഒരു വർഷത്തോളം ഒരു രാശിയിൽ തന്നെ തുടരും. നിലവിൽ വ്യാഴം കുറച്ചു വേഗതയിലാണ് സഞ്ചരിക്കുന്നത്. തൽഫലമായി 2026 ൽ വ്യാഴം മൂന്ന് തവണ രാശി മാറ്റും.
വ്യാഴം നിലവിൽ മിഥുന രാശിയിലാണ് ജൂൺ 2 വരെ അവിടെ തുടരും. അതിലൂടെ ശുഭകരവും അശുഭകരവുമായ രാജയോഗങ്ങൾ സൃഷ്ടിക്കപ്പെടുന്നു.
ഫെബ്രുവരിയിൽ വ്യാഴം ബുധനുമായി സംയോജിച്ച് നവപഞ്ചമ രാജയോഗം സൃഷ്ടിക്കും. തൽഫലമായി 12 രാശികളുടെയും ജീവിതത്തെ ഏതെങ്കിലും വിധത്തിൽ അല്ലെങ്കിൽ മറ്റൊരു വിധത്തിൽ ബാധിക്കും.
ഈ മൂന്ന് രാശികളിൽ ജനിച്ചവർക്ക് കാര്യമായ നേട്ടങ്ങൾ അനുഭവിക്കാൻ കഴിയും. വ്യാഴത്തിന്റെയും ബുധന്റെയും സംയോഗത്താൽ രൂപപ്പെടുന്ന നവപഞ്ചമ രാജയോഗം ഏതൊക്കെ രാശിക്കാർക്ക് ഭാഗ്യകരമാകുമെന്ന് നോക്കാം...
ജ്യോതിഷപ്രകാരം ഫെബ്രുവരി 17 ന് പുലർച്ചെ 2:59 ന് വ്യാഴവും ബുധനും പരസ്പരം 120 ഡിഗ്രിയിൽ സ്ഥിതിചെയ്യുകയും, അതിലൂടെ നവപഞ്ചമ രാജയോഗം സൃഷ്ടിക്കുകയും ചെയ്യും.
ഈ കാലയളവിൽ, വ്യാഴം മിഥുനത്തിലും ബുധൻ കുംഭത്തിലും ആയിരിക്കും, അവിടെ രാഹു സൂര്യനും ശുക്രനുമായി സംയോജിക്കും.
മീനം (Pisces): വ്യാഴ-ബുധ നവപഞ്ചമ രാജയോഗം ഈ രാശിക്കാർക്ക് വളരെ ഗുണം ചെയ്യും. ബുധൻ ഈ രാശിയുടെ പന്ത്രണ്ടാം ഭാവത്തിൽ വസിക്കും. തൽഫലമായി ഈ രാശിക്കാരുടെ സുഖസൗകര്യങ്ങളും ആഡംബരങ്ങളും വർദ്ധിക്കും. വളരെക്കാലമായി മുടങ്ങിക്കിടന്ന ജോലികൾ പൂർത്തിയാക്കും, തൊഴിൽ മേഖലയിലും ഗണ്യമായ നേട്ടങ്ങൾ.
കർക്കടകം (Cancer): ബുധ-വ്യാഴ നവപഞ്ചമ രാജയോഗം ഇവർക്ക് ഗുണകരമാകും. ഭാഗ്യം അവരെ അനുകൂലിക്കാം. നിങ്ങൾ ആത്മീയതയിലേക്ക് കൂടുതൽ ചായ്‌വുള്ളവരായിരിക്കാം. ജീവിതത്തിൽ സന്തോഷം വന്നേക്കാം. ബിസിനസ്സിലും ലാഭത്തിനുള്ള സാധ്യത. പ്രണയ ബന്ധങ്ങൾ ശക്തിപ്പെടും, സുഹൃത്തുക്കളിൽ നിന്ന് പിന്തുണ ലഭിക്കും.
കുംഭം (Aquarius): വ്യാഴ-ബുധ നവപഞ്ചമ രാജയോഗം ഇവർക്ക് പല തരത്തിൽ നേട്ടം നൽകും. ബുധൻ ഈ രാശിയുടെ ലഗ്ന ഭാവത്തിലും വ്യാഴം അഞ്ചാം ഭാവത്തിലുമാണ്. തൽഫലമായി ഈ രാശിയിൽ ജനിച്ചവരുടെ പല ആഗ്രഹങ്ങളും സഫലമായേക്കാം. സ്വപ്നങ്ങൾ സാക്ഷാത്കരിക്കപ്പെട്ടേക്കാം. കരിയറിൽ പെട്ടെന്ന് നേട്ടങ്ങൾ ഉണ്ടാകാനുള്ള സാധ്യത. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)