Kids Sick Reasons: കുട്ടിക്ക് അടിക്കടി അസുഖം വരാറുണ്ടോ? ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

Written ByKarthika V
Published: Oct 03, 2025, 11:25 PM IST|Updated: Oct 03, 2025, 11:25 PM IST

ചില ദൈനംദിന ശീലങ്ങളാണ് പലപ്പോഴും അറിയാതെ തന്നെ കുട്ടികളുടെ പ്രതിരോധശേഷിയെ ബാധിക്കുന്നത്. അതുമൂലം ഇടയ്ക്കിടെ അവർക്ക് രോ​ഗങ്ങളും ഉണ്ടാകുന്നു.

 

നിത്യവും നമ്മൾ അറിയാതെ വരുത്തുന്ന ചില തെറ്റുകളാണ് കുട്ടികളിൽ അസുഖങ്ങൾ വരാൻ കാരണമാകുന്നത്. അതുകൊണ്ട് തന്നെ അവ എന്തൊക്കെയാണെന്ന് കണ്ടെത്തി അത് തിരുത്തി പ്രതിരോധശേഷി മെച്ചപ്പെടുത്താനും രോ​ഗങ്ങൾ കുറയ്ക്കാനും സാധിക്കും. 

 

1/6

ഭക്ഷണം കഴിക്കുന്നതിന് മുമ്പ് കൈ കഴുകാതിരിക്കുന്നത് അണുബാധയ്ക്കുള്ള സാധ്യത വർധിപ്പിക്കും. 

 

2/6

പ്രഭാത ഭക്ഷണം ഒഴിവാക്കുന്നത് ശരീരത്തിന്റെ പ്രതിരോധ സംവിധാനത്തെ ബാധിക്കുകയും ഇത് കുട്ടികളിൽ അണുബാധയ്ക്ക് കാരണമാകുകയും ചെയ്യും.

 

3/6

കാലാവസ്ഥയ്ക്ക് അനുയോജ്യമായ വസ്ത്രം ധരിക്കാതിരുന്നാലും അസുഖങ്ങൾ പിടിപ്പെടാം. അനാവശ്യമായി ആന്റിബയോട്ടിക്കുകൾ നൽകുന്നത് കുട്ടികളുടെ രോഗപ്രതിരോധ സംവിധാനത്തെ ബാധിച്ചേക്കാം.

 

4/6

പതിവായി വേണ്ടത്ര ഉറക്കം ലഭിക്കാത്തത് കുട്ടികളെ രോ​ഗികളാക്കും.

 

5/6

ശുദ്ധവായു, സൂര്യപ്രകാശം, ഫിസിക്കൽ ആക്ടിവിറ്റീസ് എന്നിവ അത്യാവശ്യമാണ്. ഇവ സ്വാഭാവിക ആരോഗ്യം വർദ്ധിപ്പിക്കുന്നു. മുഴുവൻ സമയവും വീടിനുള്ളിൽ അടച്ചിട്ടിരിക്കുന്ന കുട്ടികൾക്ക് അസുഖങ്ങൾ വരാൻ സാധ്യതയുണ്ട്. 

 

6/6

ചിപ്‌സ്, ലഘുഭക്ഷണങ്ങൾ, മധുരപലഹാരങ്ങൾ, ശീതളപാനീയങ്ങൾ എന്നിവയുടെ പതിവ് ഉപഭോഗം കുട്ടികളുടെ പ്രതിരോധശേഷിയെ ബാധിക്കും. ഇത് കുടലിന്റെ ആരോഗ്യത്തെ ബാധിക്കാനും സാധ്യതയുണ്ട്.

 

Trending

  • News
  • Photos
  • Videos