Chanakya Niti: ആരോടും പറയരുത് ഈ രഹസ്യങ്ങൾ! പരസ്യമാക്കാൻ പാടില്ലാത്ത രഹസ്യങ്ങൾ ഇവ

  • May 14, 2025, 10:38 AM IST
1 /7

ലോകത്തിലെ മികച്ച പണ്ഡിതന്മാരിൽ ഒരാളാണ് ആചാര്യൻ ചാണക്യൻ. ജീവിത വിജയത്തിനായുള്ള തന്ത്രങ്ങളാണ് ചാണക്യ നീതിയിൽ പ്രതിപാദിക്കുന്നത്. ആരോടും ഒരിക്കലും വെളിപ്പെടുത്താൻ പാടില്ലാത്ത രഹസ്യങ്ങളെക്കുറിച്ചും ചാണക്യൻ വ്യക്തമാക്കുന്നു. ഇവ എന്തെല്ലാമാണെന്ന് അറിയാം.

2 /7

ബലഹീനത- നിങ്ങളുടെ ബലഹീനത ആരോടെങ്കിലും പങ്കുവയ്ക്കുന്നത് ദോഷം ചെയ്യും. ചാണക്യൻ വ്യക്തമാക്കുന്നത് അനുസരിച്ച്, ഒരാൾ ഒരിക്കലും അയാളുടെ ബലഹീനത മറ്റുള്ളവരുമായി പങ്കുവയ്ക്കരുത്. കാരണം, അവർ പിന്നീട് അത് മുതലെടുപ്പ് നടത്തിയേക്കും.

3 /7

രഹസ്യങ്ങൾ- കുടുംബവുമായി ബന്ധപ്പെട്ട രഹസ്യങ്ങൾ ആരോടും പറയുന്നത്. കുടുംബത്തിലെ അഭിപ്രായ വ്യത്യാസങ്ങൾ ആരുമായും പങ്കുവയ്ക്കരുത്. ഇവർ നിങ്ങളുടെ ബന്ധത്തിൽ വിള്ളലുണ്ടാക്കാൻ ഇക്കാര്യങ്ങൾ ഉപയോഗിക്കും.

4 /7

ദുഃഖങ്ങൾ- നിങ്ങളുടെ സങ്കടങ്ങളും പ്രശ്നങ്ങളും ആരെങ്കിലോടും പറയുന്നത് ദോഷമാണ്. നിങ്ങൾ നല്ലവരെന്ന് കരുതുന്നവർ പലരും നിങ്ങളുടെ വീഴ്ച ആഘോഷിക്കുന്നവരാകും. അതിനാൽ സങ്കടങ്ങൾ നിങ്ങളുടെ ഉള്ളിൽ തന്നെ സൂക്ഷിക്കുക. പ്രശ്നങ്ങൾ സ്വയം പരിഹരിക്കുക.

5 /7

പങ്കാളിയുടെ സ്വഭാവം- ഒരിക്കലും നിങ്ങളുടെ പങ്കാളിയുടെ മോശം വശങ്ങൾ മറ്റുള്ളവരോട് പങ്കുവയ്ക്കരുത്. ഇത് നിങ്ങളുടെ പങ്കാളി അപമാനിക്കപ്പെടാൻ കാരണമാകും. സ്ത്രീകളോ പുരുഷന്മാരോ ഒരിക്കലും തങ്ങളുടെ പങ്കാളിയെക്കുറിച്ച് മോശമായി മറ്റുള്ളവരോട് സംസാരിക്കരുതെന്ന് ചാണക്യൻ വ്യക്തമാക്കുന്നു.

6 /7

രഹസ്യങ്ങൾ- നിങ്ങളുടെ രഹസ്യങ്ങൾ ആരോടും വെളിപ്പെടുത്തരുത്. ഇത് പിന്നീട് അവർ സ്വന്തം നേട്ടത്തിനായി ഉപയോഗിക്കും. രഹസ്യങ്ങൾ മറ്റുള്ളവരോട് പറയുന്നത് നിങ്ങളുടെ സമൂഹത്തിലെ പ്രശസ്തിയെ കളങ്കപ്പെടുത്തും.

7 /7

സമ്പത്ത്- പണം നഷ്ടപ്പെട്ടത് ആരുമായും പങ്കുവയ്ക്കരുത്. നിങ്ങളുടെ സാമ്പത്തിക സ്ഥിതി മോശമാണെന്ന് അറിഞ്ഞാൽ ആരും നിങ്ങളെ സഹായിക്കില്ല. പണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ആരോടും പറയരുത്. സാമ്പത്തിക കാര്യങ്ങൾ രഹസ്യമായി സൂക്ഷിക്കണം.

You May Like

Sponsored by Taboola