New year horoscope 2025: 2025 ഏതെല്ലാം രാശിക്കാർക്കാണ് ഭാഗ്യവർഷമാകുന്നതെന്ന് അറിയാം. ആറ് രാശിക്കാർക്ക് പുതിയ വർഷം വലിയ ഭാഗ്യങ്ങൾ കൊണ്ടുവരും.
നോസ്ട്രഡാമസിൻറെ പല പ്രവചനങ്ങളും യാഥാർഥ്യമായതായി അദ്ദേഹത്തെ അനുകൂലിക്കുന്നവർ അവകാശപ്പെടുന്നു. 2025നെ കുറിച്ചും നോസ്ട്രഡാമസിൻറെ പ്രവചനങ്ങൾ ഉണ്ട്. അടുത്ത വർഷം ഭാഗ്യം കടാക്ഷിക്കുന്നത് ഏതെല്ലാം രാശിക്കാരെയാണെന്ന് അറിയാം.
മേടം രാശിക്കാർക്ക് പുതുവർഷത്തിൽ വലിയ നേട്ടങ്ങൾ ഉണ്ടാകും. സാമ്പത്തിക പ്രശ്നങ്ങൾ പരിഹരിക്കപ്പെടും. സാമ്പത്തിക നേട്ടങ്ങൾ ഉണ്ടാകും. എല്ലാ മേഖലയിലും വിജയം തേടിയെത്തും.
ഇടവം രാശിക്കാർക്ക് നിക്ഷേപങ്ങളിൽ നിന്ന് വലിയ ലാഭം ലഭിക്കും. സാമ്പത്തികമായി അഭിവൃദ്ധിയുണ്ടാകും. പുതുവർഷത്തിൽ ഇടവം രാശിക്കാർ സമ്പന്നരാകും.
മകരം രാശിക്കാർക്ക് 2025 മികച്ച വർഷമാണ്. എല്ലാ മേഖലകളിലും വിജയം കൈവരിക്കും. ജോലിയിൽ ഉയർച്ചയുണ്ടാകും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും.
ചിങ്ങം രാശിക്കാർക്ക് സാമ്പത്തിക വളർച്ചയുണ്ടാകും. ജീവിതത്തിലെ ലക്ഷ്യങ്ങൾ നേടും. പുതിയ ബിസിനസ് ആരംഭിക്കാൻ സാധ്യത. വിദേശയാത്രയ്ക്ക് സാധ്യതയുണ്ട്.
വൃശ്ചിക രാശിയിലെ ആളുകൾക്ക് പുതിയ വർഷം ശുഭകരമാണ്. കഠിനാധ്വാനത്തിന് ഫലം ലഭിക്കും. കോടതിയിൽ നടക്കുന്ന കേസുകളിൽ നിങ്ങൾക്ക് അനുകൂല വിധിയുണ്ടാകും. പുതിയ സംരംഭം ആരംഭിക്കും. ഇതിൽ നിന്ന് വലിയ ലാഭം ലഭിക്കും.
സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. കുടുംബത്തിൽ സന്തോഷം ഉണ്ടാകും. പുതിയ വാഹനം വാങ്ങുന്നതിന് സാധ്യത. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വിശ്വാസങ്ങളെയും പൊതുവായ വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇക്കാര്യങ്ങൾ സ്ഥിരീകരിക്കുന്നില്ല.)