M Swarat Net Assets: സ്വരാജിന്റെ പേരിൽ സ്വന്തമായി വീടില്ല. നാല് ബാങ്ക് അക്കൌണ്ടുകളിലായി ഉള്ളത് 46,323 രൂപയുടെ നിക്ഷേപം ആണ്.
നിലമ്പൂരില്‍ ആര്യാടന്‍ ഷൗക്കത്തിനെതിരെ സിപിഎം അണിനിരത്തുന്നത് എം സ്വരാജിനെയാണ്. സിപിഎമ്മിന്റെ തീപ്പൊരി യുവ നേതാവ് തന്നെയാണ് സ്വരാജ്. 2021 ല്‍ തൃപ്പൂണിത്തുറയില്‍ മത്സരിക്കുമ്പോള്‍ തിരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ സത്യവാങ്മൂലത്തില്‍ എം സ്വരാജിന് എത്ര സ്വത്തുണ്ട് എന്ന് പരിശോധിക്കാം...
തിരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ വിവരം പ്രകാരം എം സ്വരാജ് 2021 വരെ ഇന്‍കം ടാക്‌സ് റിട്ടേണ്‍സ് സമര്‍പ്പിച്ചിട്ടില്ല. എന്നാല്‍ എച്ച്ആര്‍ പ്രൊഫഷണല്‍ ആയ ഭാര്യ സരിത മേനോന്‍ 2015 മുതല്‍ 2019 വരെയുള്ള കാലഘട്ടത്തില്‍ ഇന്‍കം ടാക്‌സ് റിട്ടേണ്‍സ് സമര്‍പ്പിച്ചതായി സത്യവാങ്മൂലത്തില്‍ ഉണ്ട്.
എം സ്വരാജിന്റെ പേരില്‍ ഏഴ് ക്രിമിനല്‍ കേസുകള്‍ ഉണ്ട് എന്നാണ് 2021 ലെ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിരിക്കുന്നത്. കലാപം സൃഷ്ടിക്കല്‍, നിയമലംഘനം തുടങ്ങി വിവിധ വകുപ്പുകളില്‍ വിവിധ സ്റ്റേഷനുകളിലാണ് കേസുകള്‍ ഉള്ളത്. പെന്ഡിങ് കേസുകള്‍ എല്ലാം തന്നെ തിരുവനന്തപുരത്താണ്.
2021 ല്‍ നല്‍കിയ സത്യവാങ്മൂലം പ്രകാരം എം സ്വരാജിന്റെ കൈവശം 15,000 രൂപയാണ് പണമായിട്ട് ഉണ്ടായിരുന്നത്. ഭാര്യയുടെ കൈവശം 20,000 രൂപയും. നാല് ബാങ്ക് അക്കൗണ്ടുകളിലായി 46,323 രൂപയുടെ നിക്ഷേപം ആണ് സ്വരാജിനുള്ളത്. ഭാര്യയ്ക്ക് മൂന്ന് അക്കൗണ്ടുകളിലായി 2,68,154 രൂപയുടെ നിക്ഷേപമുണ്ട്. മൊത്തം മൂന്ന് ലക്ഷത്തി പതിനാലായിരത്തി നാനൂറ്റി എഴുപത്തിയേഴ് രൂപയുടെ നിക്ഷേപം.
എം സ്വരാജിന്റെ പേരില്‍ ഇന്‍ഷുറന്‍സ് പോളിസികളോ നിക്ഷേപങ്ങളോ ഇല്ല. എന്നാല്‍ ഭാര്യയുടെ പേരില്‍ അഞ്ച് പോളിസികള്‍ ുണ്ട്. ഇതിലെ മൊത്തം നിക്ഷേപം 18,84,670 രൂപയാണ്. ഭാര്യയുടെ കൈവശം 25 പവന്റെ സ്വര്‍ണാഭരണങ്ങളാണ് ഉണ്ടായിരുന്നത്. അന്നത്തെ കണക്കനുസരിച്ച് മൂല്യം 8,40,200 രൂപ ആയിരുന്നു.
എം സ്വരാജിനും ഭാര്യക്കും സ്വന്തമായി ഓരോ കാറുകള്‍ ഉണ്ടായിരുന്നു അന്നത്തെ കണക്കില്‍. ഹ്യുണ്ടായ് വെര്‍ണ ആയിരുന്നു സ്വരാജിന്റെ കാര്‍. ഇതിന്റെ മൂല്യം 7,50,00 രൂപ ആ.യിരുന്നു. സ്വരാജിന്റെ ഭാര്യയുടെ കൈവശം ഉണ്ടായിരുന്ന ഫോര്‍ഡ് ഫിഗോയുടെ മൂല്യം 6,14,475 രൂപയും.
എം സ്വരാജിന് നിലമ്പൂര്‍ വില്ലേജില്‍ ഏഴ് സെന്റ് നോണ്‍ അഗ്രിക്കള്‍ച്ചറല്‍ ഭൂമിയുണ്ടായിരുന്നു (2021 ലെകണക്ക് പ്രകാരം). ഇതിന്റെ മൂല്യമായി അന്ന് കണക്കാക്കിയിരുന്നത് 1,50,000 രൂപയാണ്. ഭാര്യയുടെ പേരില്‍ പേരീര്‍ക്കട വില്ലേജില്‍ ഉള്ള സ്ഥലത്തിന്റെ മൂല്യം ആറ് ലക്ഷം രൂപയും. ഇതുകൂടാതെ ഭാര്യയുടെ പേരില്‍ പേരൂര്‍ക്കടയില്‍ വീടുണ്ട്. 20 ലക്ഷം രൂപയാണ് ഇതിന്റെ മൂല്യമായി കണക്കാക്കിയിരുന്നത്.
എം സ്വരാജിന്റേയും ഭാര്യയുടേയും മൊത്തം ആസ്തികളുടെ ആകെ മൂല്യം ആയി 2021 ലെ സത്യവാങ്മൂലത്തില്‍ കണക്കാക്കിയിരുന്നത് 71,88,822 രൂപയാണ്. രണ്ട് ബാധ്യതകള്‍ ഒന്നും ഉള്ളതായി സത്യവാങ്മൂലത്തില്‍ രേഖപ്പെടുത്തിയിട്ടില്ല.