Nivin Pauly Upcoming Movies: ഇനി നിവിന്റെ കാലം; വരാനിരിക്കുന്നത് ​ഗംഭീര പ്രൊജക്ടുകൾ

Written ByKarthika V
Published: Oct 11, 2025, 01:37 PM IST|Updated: Oct 11, 2025, 01:37 PM IST

ഇന്ന് നിവിൻ പോളിയുടെ പിറന്നാൾ ആണ്. താരത്തിന്റെ പല ചിത്രങ്ങളും ഇന്നും പ്രേക്ഷകർ റിപീറ്റ് അടിച്ച് കാണാൻ ഇഷ്ടപ്പെടുന്നവയാണ്. താരത്തിന്റെ പുതിയ ചിത്രങ്ങളുടെ അപ്ഡേറ്റുകൾ ഇന്ന് ചിത്രങ്ങളുടെ അണിയറക്കാർ പുറത്തുവിടും. 

 

നിവിൻ പോളിയുടെ നിരവധി ചിത്രങ്ങൾ ഇനി വരാനിരിക്കുന്നുണ്ട്. ഈ ചിത്രങ്ങൾക്കായുള്ള കാത്തിരിപ്പിലാണ് താരത്തിന്റെ ആരാധകർ. നിവിന്റെ വരാനിരിക്കുന്ന ചിത്രങ്ങളെ കുറിച്ചറിയാം...

 

1/8

ബേബി ​ഗേൾ - നിവിൻ പോളി നായകനായെത്തുന്ന ചിത്രമാണ് "ബേബി ഗേൾ". ലിസ്റ്റിൻ സ്റ്റീഫൻ-അരുൺ വർമ - ബോബി സഞ്ജയ്‌ എന്നീ കൂട്ടുകെട്ടിലാണ് ചിത്രം ഒരുങ്ങുന്നത്. ത്രില്ലർ മൂഡിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ചിത്രം ഉടൻ തിയേറ്ററുകളിലെത്തും.

 

2/8

ഡിയർ സ്റ്റുഡന്റ്സ് - ലവ് ആക്ഷൻ ഡ്രാമയ്ക്ക് ശേഷം നിവിൻ പോളിയും നയൻതാരയും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് "ഡിയർ സ്റ്റുഡന്റ്സ്". ജോർജ് ഫിലിപ്പ് റോയ്, സന്ദീപ് കുമാർ എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ രചിനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. വിനീത് ജയിൻ നേതൃത്വം നൽകുന്ന മാവെറിക് മൂവീസ് പ്രൈവറ്റ് ലിമിറ്റഡുമായി സഹകരിച്ച് പോളി ജൂനിയർ പിക്ചേഴ്സിന്റെ ബാനറിൽ നിവിൻ പോളിയാണ് ഈ ചിത്രത്തിന്റെ നിർമ്മാണം. കോമഡി, ഫൺ, ആക്ഷൻ, ത്രിൽ എന്നിവ കോർത്തിണക്കിയ ഒരു കംപ്ലീറ്റ് എന്റെർറ്റൈനെറായിരിക്കും ചിത്രം.

 

3/8

മൾട്ടിവേഴ്സ് മൻമഥൻ - 'മൾട്ടിവേഴ്സ് മൻമഥൻ' എന്ന ചിത്രവും അമിയറയിൽ ഒരുങ്ങുകയാണ്. ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് ആദിത്യൻ ചന്ദ്രശേഖറാണ്. നവാഗതരായ അനന്ദു എസ്.രാജ്, നിതിരാജ് എന്നിരാണ് സഹരചയിതാക്കൾ.  നിവിന്‍ പോളിയുടെ ഉടമസ്ഥതയിലുള്ള പോളി ജൂനിയര്‍ പിക്‌ചേഴ്‌സ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. മലയാളം, തമിഴ്, ഹിന്ദി, കന്നട, തെലുങ്ക് എന്നീ ഭാഷകളിൽ പാൻ ഇന്ത്യൻ ചിത്രമായിട്ടാണ് മൾട്ടിവേഴ്സ് മൻമഥൻ ഒരുങ്ങുന്നത്.

 

4/8

സർവ്വം മായ - അഖിൽ സത്യൻ ഒരുക്കുന്ന പുതിയ ചിത്രമാണ് 'സർവ്വം മായ'. ഹൊറർ കോമ‍ഡി ഴോണറിലെത്തുന്ന ചിത്രമാണിത്. പാച്ചുവും അത്ഭുതവിളക്കിനും ശേഷം അഖിൽ സത്യൻ ഒരുക്കുന്ന ചിത്രത്തിൽ വലിയ പ്രതീക്ഷയാണ് ആരാധകർക്കുള്ളത്. 2025 ക്രിസ്‌മസിന് ചിത്രം റിലീസിനെത്തുമെന്നാണ് അണിയറക്കാർ അറിയിച്ചിരിക്കുന്നത്. 

 

5/8

ബത്ലഹേം കുടുംബ യൂണിറ്റ് - ​ഗിരീഷ് എഡി സംവിധാനം ചെയ്യുന്ന ചിത്രമാണ് ബത്ലഹേം കുടുംബ യൂണിറ്റ്. മമിത് ബൈജുവാണ് ചിത്രത്തിലെ നായിക. ഒരു റൊമാന്റിക് കോമഡി ചിത്രമായിരിക്കും ഇത്. ഭാവന സ്റ്റുഡിയോസ് ആണ് ചിത്രം നിർമ്മിക്കുന്നത്. 

 

 

6/8

ബെൻസ് - ബെൻസ് എന്ന തമിഴ് ചിത്രത്തിലും നിവിൻ വേഷമിടുന്നു. ലോകേഷ് കനകരാജിന്റെ കഥയിൽ ഭാഗ്യരാജ് കണ്ണൻ സംവിധാനം നിർവഹിക്കുന്ന ചിത്രമാണിത്. ചിത്രത്തിൽ‌ വില്ലൻ വേഷമാണ് താരം ചെയ്യുന്നത്. 

 

7/8

ആക്ഷൻ ഹീറോ ബിജു 2 - പ്രേക്ഷകർ ഇന്നും കാണാൻ ഇഷ്ടപ്പെടുന്ന ചിത്രമാണ് ആക്ഷൻ ഹീറോ ബിജു. എബ്രിഡ് ഷൈനിൻ്റെ സംവിധാനത്തിൽ 2016ൽ പുറത്തിറങ്ങിയ ചിത്രത്തിൽ നിവിൻ പോളി ആണ് നായകനായത്. എസ് ഐ ബിജു പൗലോസ് എന്ന പോലീസ് ഓഫീസറായാണ് ചിത്രത്തിൽ‌ നിവിൻ വേഷമിട്ടത്. ചിത്രത്തിന്റെ രണ്ടാം ഭാ​ഗത്തിന്റെ പ്രീ പ്രൊഡക്ഷൻ ജോലികൾ നടക്കുകയാണ്. ഏറെ പ്രതീക്ഷയോടെയാണ് ചിത്രത്തിനായി ആരാധകർ കാത്തിരിക്കുന്നത്. 

 

8/8

ഡോൾബി ദിനേശൻ, ശേഖര വർമ്മ രാജാവ്, താരം തുടങ്ങി നിരവധി ചിത്രങ്ങൾ നിവിന്റേതായി വരാനിരിക്കുന്നു. നിവിന്റെ തിരിച്ചുവരവായിരിക്കും ഇത് എന്ന് തന്നെയാണ് ആരാധകർ പറയുന്നത്. 

 

Trending

  • News
  • Photos
  • Videos