Weight Loss Tips: എന്ത് കസര്‍ത്ത് കാണിച്ചിട്ടും ഭാരം കുറയുന്നില്ലേ... നിരാശപ്പെടേണ്ട, കാരണം കണ്ടെത്താം

Published: Jun 27, 2025, 11:57 AM IST|Updated: Jun 27, 2025, 11:57 AM IST
ആരോഗ്യമുള്ള ശരീരത്തിലേ ആരോഗ്യമുള്ള മനസ്സുണ്ടാകൂ. അതുകൊണ്ട് തന്നെ ശരീരികാരോഗ്യം ശ്രദ്ധിക്കേണ്ടത് മാനസികാരോഗ്യത്തിനും അത്യാവശ്യമാണ്...
Weight Loss Tips1/8

തടികൂടുന്നതും ഭാരക്കൂടുതലും എല്ലാം ആര്‍ക്കും അത്ര ഇഷ്ടമുള്ള കാര്യം ആവില്ല. ഇത് പരിഹരിക്കാന്‍ പല രീതികളും പിന്തുടരുന്നവരുണ്ടാകും. എന്നിട്ടും നിങ്ങളുടെ ഭാരവും തടിയും കുറയുന്നില്ല എങ്കില്‍ താഴെ പറയുന്ന കാര്യങ്ങള്‍ ഒന്ന് പരിശോധിക്കുന്നത് നല്ലതാവും.

Weight Loss Tips2/8

തൈറോയ്ഡ് (Thyroid): തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവര്‍ത്തനം കാര്യക്ഷമം അല്ലെങ്കില്‍ നിങ്ങള്‍ എന്ത് വ്യായാമം ചെയ്തിട്ടും ഭക്ഷണം നിയന്ത്രിച്ചിട്ടും കാര്യമുണ്ടാവില്ല. തടി കുറയുന്നില്ലെങ്കില്‍ തൈറോയ്ഡ് ടെസ്റ്റ് നടത്തി നോക്കാവുന്നതാണ്.

Weight Loss Tips3/8

മാനസിക സമ്മര്‍ദ്ദം (Prolonged Stress): നല്ല ശാരീരിക ആരോഗ്യത്തിന് അത്യാന്താപേക്ഷിതമായ കാര്യമാണ് നല്ല മാനസികാരോഗ്യം. നിങ്ങള്‍ നീണ്ടു നില്‍ക്കുന്ന മാനസിക സമ്മര്‍ദ്ദത്തിന് കീഴ്‌പ്പെട്ടിരിക്കുകയാണോ എന്ന് പരിശോധിക്കുക. ചിലരില്‍ മാനസിക സമ്മര്‍ദ്ദം ഫാറ്റ് ബേണിങ്ങിനെ സാവധാനത്തിലാക്കും. 

 

Weight Loss Tips4/8

ഉറക്കം (Sleep): ഭക്ഷണം നിയന്ത്രിച്ചിട്ടും വ്യായാമം ചെയ്തിട്ടും തടിയും ഭാരവും കുറയുന്നില്ലെങ്കില്‍ ഒരു കാര്യം കൂടി പരിശോധിക്കണം. നിങ്ങള്‍ക്ക് വേണ്ടത്ര ഉറക്കം ലഭിക്കുന്നുണ്ടോ എന്നതാണത്. ശരിയാം വിധം ഉറങ്ങിയില്ലെങ്കില്‍ മറ്റ് ആരോഗ്യപ്രശ്‌നങ്ങളും ഉണ്ടാകാം.

Weight Loss Tips5/8

കണക്ക് പിഴക്കുന്നോ (Calories): കഴിക്കുന്ന ഭക്ഷണം എത്രയാണെന്നതിനെ കുറിച്ച് ബോധ്യമില്ലായ്മയും ഒരു പ്രശ്‌നം ആകാറുണ്ട് ചിലര്‍ക്ക്. ഓരോ ശരീരപ്രകൃതിയ്ക്കും ഓരോ തരത്തിലുള്ള ഭക്ഷണ രീതിയില്‍ ആയിരിക്കും വേണ്ടത്. ഒരു ഡയറ്റീഷ്യനെ സമീപിച്ച് നിങ്ങളുടെ ഭക്ഷണ രീതികള്‍ പുനക്രമീകരിച്ച് നോക്കൂ.

 

Weight Loss Tips6/8

വ്യായാമ പ്രശ്‌നം (Cardio and Strength Training): വെറുതേ വ്യായാമം ചെയ്തതുകൊണ്ടുമാത്രം നിങ്ങളുടെ ഭാരം കുറഞ്ഞോളണം എന്നില്ല. കൂടുതല്‍ കാര്‍ഡിയോ എക്‌സര്‍സൈസുകള്‍ ചെയ്യുകയും സ്‌ട്രെങ്ത് ട്രെയ്‌നിങ് കുറയുകയും ചെയ്താല്‍ വേണ്ട ഗുണം കിട്ടില്ല. രണ്ടും കൃത്യമായ അളവില്‍ തന്നെ ചെയ്യുന്നുണ്ടോ എന്ന് ഉറപ്പാക്കണം.

 

Weight Loss Tips7/8

കണ്‍കണ്ടത് നിജമല്ല (Hidden Sugar): കണ്‍കണ്ടത് നിജം എന്നല്ലേ പറയാറുള്ളത്. എന്നാല്‍ കണ്‍കണ്ടത് എല്ലാം സത്യമാകണം എന്നില്ല. നമ്മുടെ ഭക്ഷണങ്ങളില്‍ ശ്രദ്ധിക്കപ്പെടാതെ അധിക അളവില്‍ ചിലപ്പോള്‍ പഞ്ചസാര അടങ്ങിയിട്ടുണ്ടാകും. ഇതായിരിക്കും ചിലപ്പോള്‍ നിങ്ങളുടെ ഭാരം കൂട്ടുന്നത്. അങ്ങനെയുള്ള ഭക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ ഒഴിവാക്കാന്‍ ശ്രമിക്കാം.

Weight Loss Tips8/8

വെള്ളം കുടിക്കണം (Drinking Water): ഭക്ഷണം കഴിക്കുന്നതും ഭക്ഷണം നിയന്ത്രിക്കുന്നതും വ്യായാമം ചെയ്യുന്നതും എല്ലാം പോലെ ഏറെ പ്രധാനപ്പെട്ടതാണ് ആവശ്യത്തിന് വെള്ളം കുടിക്കുക എന്ന കാര്യം. ദഹനത്തിലും ശരീരത്തിന്റെ ഉപാപചയ പ്രവര്‍ത്തനങ്ങളിലും എല്ലാം വെള്ളത്തിന് വലിയ പ്രാധാന്യമുണ്ട്.