Magician Movie: കീരവാണി വീണ്ടും മലയാളത്തിലേക്ക്; ​ഗിന്നസ് പക്രു നായകനാകുന്ന മജീഷ്യൻ ഒരുങ്ങുന്നു

​ഗിന്നസ് പക്രുവിനെ കേന്ദ്ര കഥാപാത്രമാക്കി വിജീഷ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റിൽ ലോഞ്ച് നടന്നു. മജീഷ്യൻ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. പരിപാടിയുടെ ചിത്രങ്ങൾ ​ഗിന്നസ് പക്രു സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്. പക്രു പ്രധാന വേഷത്തിലെത്തുന്ന എട്ടാമത്തെ ചിത്രമാണിത്. 

 

1 /5

ഓസ്കാർ ജേതാവ് എം.എം കീരവാണിയാണ് ടൈറ്റിൽ ലോഞ്ച് നിർവഹിച്ചത്.   

2 /5

കീരവാണി വീണ്ടും മലയാള സിനിമയ്ക്കായി സം​ഗീതം ഒരുക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.   

3 /5

ബേബി ജോൺ ആണ് ചിത്രം നിർമ്മിക്കുന്നത്.   

4 /5

ക്യാമറ കൈകാര്യം ചെയ്യുന്നത് അഴകപ്പൻ ആണ്.  

5 /5

ടൈറ്റിൽ ലോഞ്ച് ചടങ്ങിൽ മന്ത്രി ശിവൻകുട്ടിയും പങ്കെടുത്തിരുന്നു. 

You May Like

Sponsored by Taboola