ചില ഭക്ഷണങ്ങൾ ആരോഗ്യകരമാണെങ്കിലും അത് അമിതമായി കഴിക്കുന്നത് ശരീരത്തിന് ദോഷമാണ്. പലവിധ ആരോഗ്യ പ്രശ്നങ്ങൾക്ക് ഇത് കാരണമായേക്കാം. ശരീരഭാരം കൂടാനും ദഹന പ്രശ്നങ്ങൾ ഉണ്ടാകാനുമൊക്കെ സാധ്യതയുണ്ട്.
ആരോഗ്യകരമായ കൊഴുപ്പുകളും പ്രോട്ടീനും നാരുകളും അടങ്ങിയതാണ് നട്സ്. എന്നാൽ ഇത് അമിതമായി കഴിക്കുന്നത് ദഹന പ്രശ്നങ്ങൾക്ക് കാരണമാകും.
കലോറി ഉയർന്ന അളവിൽ അടങ്ങിയ പഴമാണ് അവോക്കാഡോ. എന്നാൽ അവോക്കാഡോ അമിതമായി കഴിക്കുന്നത് ശരീരഭാരം കൂടാൻ കാരണമാകും.
പഴങ്ങളിൽ ധാരാളം വിറ്റാമിനുകളും നാരുകളും അടങ്ങിയിട്ടുണ്ട്. എന്നാൽ ഇത് അമിതമായി കഴിച്ചാൽ ബ്ലഡ് ഷുഗർ കൂടാൻ കാരണമാകും.
ഡാർക്ക് ചോക്ലേറ്റ് അമിതമായി കഴിക്കുന്നത് ശരീരഭാരം വർധിപ്പിക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടാനും കാരണമാകും.
ഒലീവ് ഓയിൽ അമിതമായി ഉപയോഗിച്ചാൽ ശരീരഭാരം വർധിക്കാൻ ഇടയാകും.
(Disclaimer: ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.)