തിളക്കമാർന്ന മുടിക്ക്
രാത്രിയിൽ മുടിയിൽ എണ്ണ തേക്കുക. വെളിച്ചെണ്ണ, കാസ്റ്റർ ഓയിൽ എന്നീ എണ്ണകൾ തേച്ച് രാത്രിയിൽ വെക്കുകയാണെങ്കിൽ മുടി പൊട്ടാനുള്ള സാധ്യത കുറവാണ്. തലയിണയിൽ പിടിക്കാതിരിക്കാൻ സിൽക്ക് സ്കാർഫ് ഉപയോഗിച്ച് മുടി പൊതിയുക.
ഉറങ്ങാൻ പോകുന്നതിനു മുമ്പ്, മുടി അയഞ്ഞ രീതിയിൽ കെട്ടിവയ്ക്കുകയോ ചുറ്റിവയ്ക്കുകയോ ചെയ്യുന്നതാണ് നല്ലത്, അങ്ങനെ ഉരസൽ കുറയ്ക്കാനും സഹായിക്കും.
ഡീപ് കണ്ടീഷണറുകളോ ലീവ്-ഇൻ ട്രീറ്റ്‌മെന്റുകളോ ഉപയോഗിക്കുന്നത് മുടിയുടെ തിളക്കം കൂട്ടാൻ സഹായിക്കുന്നു. പ്രോട്ടീൻ സമ്പുഷ്ട മാസ്‌കുകൾ ഉപയോഗിക്കുന്നതും ഉത്തമമാണ്.
കോട്ടൺ തലയിണ കവറുകൾ ഘർഷണത്തിന് കാരണമാവുകയും അതുവഴി മുടി ചുരുളുകയും, പിളരുകയും, പൊട്ടിപ്പോകുകയും ചെയ്യും. സിൽക്ക് അല്ലെങ്കിൽ സാറ്റിൻ തലയിണ കവറുകൾ ഉപയോഗിക്കുന്നതിലൂടെ ഇവ കുറക്കാൻ സഹായകമാകും.
നനഞ്ഞ മുടിയും ഇറുകിയ ഹെയർസ്റ്റൈലുകളും മുടി പൊട്ടുന്നതിനും മറ്റ് പ്രശ്നങ്ങൾക്കും കാരണമാകുന്നു. ഉറങ്ങുന്നതിന് തലമുട് ഉണങ്ങി എന്ന് ഉറപ്പ് വരുത്തിയ ശേഷം കിടക്കുക.