Panchank Yoga: ജനുവരി 7-ന് നടക്കുന്ന ഗ്രഹമാറ്റത്തിലൂടെ പഞ്ചാംഗ യോഗം ആരംഭിക്കും
വേദജ്യോതിഷ പ്രകാരം പഞ്ചാംഗ യോഗത്തിലൂടെ ഏതൊക്കെ രാശിക്കാര്‍ക്കാണ് മാറ്റങ്ങള്‍ സംഭവിക്കുന്നതെന്ന് നോക്കാം
1/5ഒരു രാശിയില്‍ നിന്നും മറ്റൊരു രാശിയിലേക്കുള്ള ചൊവ്വയുടെ മാറ്റം പലപ്പോഴും ജീവിതത്തില്‍ നല്ല മാറ്റങ്ങള്‍ക്ക് കാരണമാകും. ഇതിനൊപ്പം വരുണന്‍റെ മാറ്റം കൂടിയായപ്പോഴാണ് പഞ്ചാംഗ യോഗത്തിന് തുടക്കമായത്.
2/5മേടം രാശി: മാനസീകാരോഗ്യത്തിന് പ്രാധാന്യം നല്‍കണം. ജീവിതത്തില്‍ സന്തോഷവും ആത്മവിശ്വാസവും വര്‍ദ്ധിക്കാനിടയാകും. തീര്‍ത്ഥാടനയാത്രയ്ക്കും യോഗമുണ്ട്. വിദേശയാത്രയ്ക്കും സാധ്യതയുണ്ട്. സാമ്പത്തിക നില മെച്ചപ്പെടാനിടയാകും. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും തേടി എത്തും.
3/5മിഥുനം രാശി: ജീവിതത്തില്‍ സന്തോഷവും സമാധാനവും വന്നുചേരും. ഉത്തരവാദിത്വങ്ങള്‍ എല്ലാം കൃത്യമായി ചെയ്ത് തീര്‍ക്കാനാകും. പങ്കാളിയോടൊപ്പം കൂടുതല്‍ സമയം ചിലവഴിക്കാനാകും. ആരോഗ്യപ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാനാകും. സന്തോഷത്തോടെ ഓരോ കാര്യവും ചെയ്യാന്‍ സാധിക്കും. ഭാഗ്യക്കുറിയിലൂടെ സാമ്പത്തിക സുരക്ഷിതത്വം കൈവരാനുള്ള സാധ്യതയുണ്ട്.
4/5ചിങ്ങം രാശി: ഭാഗ്യങ്ങള്‍ ഇരട്ടിയായി നേടും. കുടുംബത്തില്‍ മംഗളകരമായ കാര്യങ്ങള്‍ സംഭവിക്കാനിടയാകും. വിവാഹ കാര്യത്തില്‍ അനുകൂലമായ തീരുമാനങ്ങളുണ്ടാവും. കഠിനാധ്വാനത്തിലൂടെ വരുമാനം വര്‍ദ്ധിക്കും. ആരോഗ്യം മെച്ചപ്പെടും. ജോലിയില്‍ അനുകൂലമായ സമയമാണ്.
5/5Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വിശ്വാസങ്ങളെയും പൊതുവായ വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇക്കാര്യങ്ങൾ സ്ഥിരീകരിക്കുന്നില്ല.