Pathirathri Movie: 'പാതിരാത്രി' ഓഡിയോ ലോഞ്ച് കോഴിക്കോട്; ചിത്രങ്ങൾ കാണാം...

Written ByKarthika V
Published: Oct 13, 2025, 02:47 PM IST|Updated: Oct 13, 2025, 02:47 PM IST

നവ്യാ നായർ, സൗബിൻ ഷാഹിർ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രമായ "പാതിരാത്രി"യുടെ ഓഡിയോ ലോഞ്ച് നടന്നു. കോഴിക്കോട് ഹൈലൈറ്റ് മാളിൽ വച്ചായിരുന്നു ഓഡിയോ ലോഞ്ച് നടന്നത്. 

 

ചിത്രത്തിലെ അഭിനേതാക്കളായ നവ്യ നായർ, സൗബിൻ ഷാഹിർ, ആൻ അഗസ്റ്റിൻ, ആത്മീയ, റെനി അനിൽകുമാർ, സഹദേവൻ, സിനിമയുടെ സംവിധായിക റത്തീന, രചയിതാവ് ഷാജി മാറാട് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

 

1/5

ഒക്ടോബർ 17 ന് ആണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്. ബെൻസി പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ഡോക്ടർ കെ വി അബ്ദുൾ നാസർ, ആഷിയ നാസർ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രം കേരളത്തിൽ വിതരണം ചെയ്യുന്നത് ഡ്രീം ബിഗ് ഫിലിംസ് ആണ്. ടി സീരീസ് ആണ് വമ്പൻ തുകക്ക് ചിത്രത്തിന്റെ മ്യൂസിക് റൈറ്റ്സ് സ്വന്തമാക്കിയിട്ടുള്ളത്. 

 

2/5

മമ്മൂട്ടി നായകനായ "പുഴു" എന്ന ചിത്രത്തിന് ശേഷം റത്തീന സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് പാതിരാത്രി. സണ്ണി വെയ്‌നും ചിത്രത്തിലെ ഒരു നിർണ്ണായക കഥാപാത്രമായി എത്തുന്നുണ്ട്. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ട്രെയിലർ പുറത്തുവന്നതോടെ സിനിമയിൽ പ്രേക്ഷകർക്ക് വലിയ പ്രതീക്ഷയാണുള്ളത്. 

 

3/5

ഇൻവെസ്റ്റി​ഗേഷൻ ത്രില്ലറായ ചിത്രം വൈകാരികമായി ഏറെ ആഴമുള്ള ഒരു കഥ കൂടി പറയുന്നുണ്ട് എന്ന സൂചനയാണ് ട്രെയ്‌ലർ തന്നത്. ഒരു അർദ്ധരാത്രിയിൽ നടക്കുന്ന സംഭവ വികാസങ്ങളെ ചുറ്റിപ്പറ്റിയാണ് ഈ ക്രൈം ഡ്രാമ ത്രില്ലർ നടക്കുന്നതെന്ന സൂചനയും ട്രെയ്‌ലർ നൽകുന്നുണ്ട്. 

 

4/5

ജാൻസി, ഹരീഷ് എന്നീ പോലീസ് കഥാപാത്രങ്ങളെയാണ് നവ്യ നായരും, സൗബിനും അവതരിപ്പിക്കുന്നത്. ആത്മീയ രാജൻ, ശബരീഷ് വർമ്മ, ഹരിശ്രീ അശോകൻ, അച്യുത് കുമാർ, ഇന്ദ്രൻസ്, തേജസ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ. ചിത്രത്തിൻ്റെ തിരക്കഥ രചിച്ചിരിക്കുന്നത് ഷാജി മാറാട്. ജേക്സ് ബിജോയ് ആണ് ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കിയത്. തുടരും, ലോക എന്നീ ചിത്രങ്ങൾക്ക് ശേഷം ജേക്സ് ബിജോയ് സംഗീതമൊരുക്കുന്ന ചിത്രമാണിത്. 

 

5/5

ഛായാഗ്രഹണം - ഷെഹ്നാദ് ജലാൽ, എഡിറ്റർ - ശ്രീജിത്ത് സാരംഗ്, ആർട്ട് - ദിലീപ് നാഥ്, പ്രൊഡക്ഷൻ കൺട്രോളർ - പ്രശാന്ത് നാരായണൻ, മേക്കപ്പ് - ഷാജി പുൽപ്പള്ളി, വസ്ത്രങ്ങൾ - ലിജി പ്രേമൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ - അജിത് വേലായുധൻ, അസോസിയേറ്റ് ഡയറക്ടർ - സിബിൻ രാജ്, ആക്ഷൻ - പി സി സ്റ്റണ്ട്സ്, സ്റ്റിൽസ് - നവീൻ മുരളി, ടൈറ്റിൽ ഡിസൈൻ - യെല്ലോ ടൂത്ത്സ്, പോസ്റ്റർ ഡിസൈൻ - ഇല്ലുമിനാർട്ടിസ്റ്റ്, പി ആർ കൺസൽറ്റന്റ് ആൻഡ് സ്ട്രാറ്റെജി - ലാലാ റിലേഷൻസ്, പിആർഒ - ശബരി, വാഴൂർ ജോസ്

Trending

  • News
  • Photos
  • Videos