India Pakistan War: ലേയിലെ സൈനിക കേന്ദ്രങ്ങളടക്കം ലക്ഷ്യമിട്ടായിരുന്നു പാകിസ്ഥാൻ ആക്രമണം നടത്തിയത്
ഇന്ത്യ പാകിസ്ഥാൻ സംഘർഷം തുടരുന്ന സാഹചര്യത്തിൽ ഇന്ത്യൻ വ്യോമസേന വെടിവച്ചിട്ട ശേഷം കണ്ടെടുത്ത ഡ്രോണിന്റെ ഭാഗങ്ങളുടെ ചിത്രങ്ങളാണ് ഇപ്പോൾ പുറത്തു വരുന്നത്. ഡ്രോണിന്റെ ഭാഗങ്ങളും, പെല്ലറ്റുകളും, മറ്റ് അവശിഷ്ടങ്ങളുടെയും ചിത്രങ്ങളാണ് ഇന്ത്യ പുറത്തുവിടുന്നത്.
ലേയിലെ സൈനിക കേന്ദ്രങ്ങളടക്കം ലക്ഷ്യമിട്ടായിരുന്നു പാകിസ്ഥാൻ ആക്രമണം നടത്തിയത്. ഈ പ്രദേശത്ത് മാത്രം പാകിസ്ഥാന്റെ 45 ഡ്രോണുകളാണ് തകർത്തതെന്ന് ഇന്ത്യൻ സൈന്യം വ്യക്തമാക്കിയിരുന്നു
അതേസമയം, മെയ് 8, 9 തീയതികളിലെ രാത്രിയില്‍ അന്താരാഷ്ട്ര അതിര്‍ത്തിയിലും നിയന്ത്രണ രേഖയിലും നടന്ന പാക് ആക്രമണത്തെ സൈന്യം പ്രതിരോധിക്കുന്ന വിഡിയോ ദൃശ്യങ്ങള്‍ ഇന്ത്യന്‍ ആര്‍മിയുടെ എക്‌സ് ഹാന്‍ഡിലിലൂടെ പങ്കുവെച്ചിരുന്നു.
പാകിസ്ഥാന്‍ സായുധ സേന 'ഡ്രോണുകളും മറ്റ് യുദ്ധോപകരണങ്ങളും ഉപയോഗിച്ച് ആക്രമണങ്ങള്‍' നടത്തിയതായും ഇന്ത്യന്‍ സുരക്ഷാ സേന ശക്തമായി തിരിച്ചടിച്ചയായും ഇന്ത്യന്‍ ആര്‍മി പ്രസ്താവനയില്‍ പറഞ്ഞു.
മെയ് 08 രാത്രിയില്‍ പാകിസ്ഥാന്‍ സായുധ സേന പടിഞ്ഞാറന്‍ അതിര്‍ത്തിയില്‍ ഡ്രോണുകളും മറ്റ് യുദ്ധോപകരണങ്ങളും ഉപയോഗിച്ചാണ് ആക്രമണങ്ങള്‍ നടത്തിയത്.
ജമ്മു കശ്മീരിലെ നിയന്ത്രണ രേഖയില്‍ പാക് സൈന്യം നിരവധി തവണ വെടിനിര്‍ത്തല്‍ കാരാറുകള്‍ ലംഘിച്ചു. പാക് ഡ്രോണുകളെ പൂര്‍ണമായും തകര്‍ക്കാനായതായും ശക്തമായി തിരിച്ചടിച്ചതായും ഇന്ത്യന്‍ സൈന്യം പ്രസ്താവനയില്‍ പറഞ്ഞു.