PM Modi Astro Predictions: നരേന്ദ്രമോദിയുടെ ജാതകത്തിൽ രാജയോ​ഗം! കടുത്ത തീരുമാനങ്ങൾ നടപ്പിലാക്കാൻ ഇനിയും പോരാടും; ജന്മരാശി വച്ച് ജ്യോതിഷ പ്രവചനം ഇങ്ങനെ...

Written ByKarthika VUpdated byKarthika V
Published: Apr 19, 2026, 07:52 AM IST|Updated: Apr 19, 2026, 07:52 AM IST

പ്രധാനമന്ത്രി നരേന്ദ്രമോദി നിലവിലെ ഗ്രഹനില എങ്ങനെയെന്ന് അറിയാമോ? അദ്ദേഹത്തിന്റെ വരാനിരിക്കുന്ന സമയത്തെക്കുറിച്ചുള്ള ജ്യോതിഷ പ്രവചനങ്ങൾ എന്തൊക്കെയെന്ന് നോക്കാം. 

 

1/5

വൃശ്ചികം രാശിക്കാരനായ മോദിയുടെ ജന്മ നക്ഷത്രം അനിഴം ആണ്. വൃശ്ചികം രാശിയുടെ അധിപനായ ചൊവ്വ നോദിയുടെ ജാതകത്തിൽ ല​ഗ്നത്തിലാണ് സ്ഥിതി ചെയ്യുന്നത്. ഇത് മൂലം അദ്ദേഹത്തിന് ആത്മവിശ്വാസം വർധിക്കും. പോരാട്ടവീര്യം ഒട്ടും കുറയാതെ തന്നെ തീരുമാനങ്ങൾ എടുക്കാൻ ഇത് കരുത്ത് നൽകും.

 

2/5

ശനിയുടെ സഞ്ചാരം അനിഴം നക്ഷത്രക്കാർക്ക് അൽപം മാനസിക പ്രശ്നങ്ങൾ ഉണ്ടാക്കും. ജാതക പ്രകാരം പ്രധാനമന്ത്രിക്ക് കടുത്ത വെല്ലുവിളികൾ നേരിടേണ്ടതായി വരും. എന്നാൽ വ്യാഴത്തിന്റെ അനുകൂല ദൃഷ്ടി ഇവയെല്ലാം പ്രതിരോധിക്കാൻ അദ്ദേഹത്തെ സഹായിക്കുന്നു.

 

3/5

2026ന്റെ പകുതിയോടെ വ്യാഴം മിഥുനം രാശിയിലേക്ക് മാറും. ഇത് മോദിക്ക് ഭരണപരമായ കാര്യങ്ങളിൽ കൂടുതൽ നേട്ടങ്ങളുണ്ടാക്കാൻ സഹായിക്കും. അന്താരാഷ്ട്ര തലത്തിൽ ഇന്ത്യയുടെ പ്രശസ്തി വർധിപ്പിക്കാൻ മോദിക്കാകും. 

 

4/5

ഗ്രഹനില അനുകൂലമായത് കൊണ്ട് തന്നെ കടുത്ത തീരുമാനങ്ങൾ നടപ്പിലാക്കുന്നതിന് നരേന്ദ്രമോദി ഇനിയും തയ്യാറായേക്കുമെന്നാണ് ജ്യോതിഷ പ്രവചനം. ശത്രുക്കളിൽ നിന്ന് വെല്ലുവിളി ഉയരാൻ സാധ്യതയുണ്ട്. എന്നാൽ അതിനെയെല്ലാം അതിജീവിക്കാനുള്ള 'രാജയോഗം' അദ്ദേഹത്തിന്റെ ജാതകത്തിൽ പ്രബലമാണ്.

 

5/5

അതേസമയം അദ്ദേഹത്തിന് ആരോഗ്യ കാര്യങ്ങളിൽ അതീവ ശ്രദ്ധ പുലർത്തേണ്ട സമയമാണിതെന്നും ജ്യോതിഷ പ്രവചനമുണ്ട്.