Trigrahi Yoga: മീന രാശിയിൽ ത്രിഗ്രഹ യോഗം; ഇവരെയിനി പിടിച്ചാൽ കിട്ടില്ല!

Rahu Shukra Shani Yuti:  മാർച്ച് 29 ന് മീന രാശിയിൽ ത്രിഗ്രഹ യോഗം രൂപപ്പെടാൻ പോകുകയാണ്.  രാഹു ശുക്ര ശനി യുടെ കൂടിച്ചേരലാണ് ഇവിടെ നടക്കാൻ പോകുന്നത്. ഇതിലൂടെ 3 രാശിക്കാരുടെ ഭാഗ്യം മാറിമറിയും.

Trigrahi Yoga 2025: ജ്യോതിഷം അനുസരിച്ച് മാർച്ച് മാസം വളരെ സവിശേഷമായിരിക്കുമെന്നാണ് റിപ്പോർട്ട്.

1 /7

Trigrahi Yoga 2025: ജ്യോതിഷം അനുസരിച്ച് മാർച്ച് മാസം വളരെ സവിശേഷമായിരിക്കുമെന്നാണ് റിപ്പോർട്ട്. ഈ മാസാവസാനം പല പ്രധാന ഗ്രഹമാറ്റങ്ങളുംസംഭവിക്കും. അതിൻ്റെ സ്വാധീനം രാജ്യത്തും ലോകത്തും മാത്രമല്ല മനുഷ്യ ജീവിതത്തിലും കാണപ്പെടും

2 /7

മാർച്ച് 29 മുതൽ പല ഗ്രഹങ്ങളും മീന രാശിയിൽ ഒത്തുചേരും. മാർച്ച് 29 ന് നീതിയുടെ ദേവനായ ശനി അതിൻ്റെ യഥാർത്ഥ ത്രികോണ രാശിയായ കുംഭത്തിന് നിന്നും വ്യാഴത്തിൻ്റെ രാശിയായ മീനത്തിലേക്ക് പ്രവേശിക്കും.

3 /7

അതായത് സൂര്യൻ, ശുക്രൻ, ബുധൻ, രാഹു എന്നിവ ഇതിനകം ഉള്ളിടത്ത് പ്രവേശിക്കും. എന്നാൽ ഈ ഗ്രഹങ്ങളിൽ ശുക്രൻ, രാഹു, ശനി എന്നിവയുടെ സംയോജനത്തെയാണ് വളരെ പ്രാധാന്യത്തോടെ കണക്കാക്കുന്നത്.

4 /7

ഈ മൂന്ന് ഗ്രഹങ്ങളുടെ കൂടിച്ചേരൽ മൂലമാണ് ത്രിഗ്രഹ യോഗം രൂപപ്പെടുന്നത്. മീന രാശിയിലെ ഈ രാജയോഗം ചില രാശിക്കാർക്ക് ബമ്പർ നേട്ടങ്ങൾ നൽകും.  ആ ഭാഗ്യ രാശികളെ അറിയാം...  

5 /7

ഇടവം (Taurus): ഈ രാശിയിലുള്ളവർക്കും ത്രിഗ്രഹ യോഗം കൂടുതൽ ഗുണം ചെയ്യും. ഈ രാശിയുടെ പതിനൊന്നാം ഭാവത്തിലാണ് ഈ യോഗം രൂപപ്പെടുന്നത്. അത്തരമൊരു സാഹചര്യത്തിൽ ഈ രാശിക്കാരുടെ ദീർഘകാല ആഗ്രഹങ്ങൾ നിറവേറ്റും, കുടുംബവുമായി നിലനിൽക്കുന്ന അഭിപ്രായ വ്യത്യാസങ്ങൾ അവസാനിക്കും, ആരോജ്യം മെച്ചപ്പെടും. സമൂഹത്തിൽ ആദരവ് വർദ്ധിക്കും, ഇതോടൊപ്പം ജോലിയിലും ബിസിനസ്സിലും നേട്ടങ്ങൾ, പുരോഗതി, ശമ്പള വർദ്ധനവിന് സാധ്യത, സാമ്പത്തിക സ്ഥിതി നല്ലതാകും, പങ്കാളിയുമായി നല്ല സമയം ചെലവഴിക്കും

6 /7

കുംഭം (Aquarius): ഈ രാശിയുടെ രണ്ടാം ഭാവത്തിലാണ് ത്രിഗ്രഹയോഗം രൂപപ്പെടുന്നത്. അത്തരമൊരു സാഹചര്യത്തിൽ ഈ രാശിക്കാരുടെ ജീവിതത്തിൽ നിരവധി സന്തോഷങ്ങൾ ഉണ്ടാകും, ശനി മീനം രാശിയിലായതിനാൽ ഈ രാശിക്കാരുടെ ജാതകത്തിൽ ഏഴര ശനിയുടെ അവസാന ദശ നീങ്ങും. ഇതോടൊപ്പം, ശുക്രൻ്റെ അനുഗ്രഹത്താൽ നിങ്ങളുടെ ജീവിതത്തിലെ സാമ്പത്തിക പ്രതിസന്ധി അവസാനിച്ചേക്കാം. സാമൂഹിക പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുക്കും. നിങ്ങളുടെ പ്രവർത്തന ശേഷി കൊണ്ട് നിങ്ങൾക്ക് പല മേഖലകളിലും വിജയം നേടാനാകും. നേതൃത്വപരമായ കഴിവിൽ ദ്രുതഗതിയിലുള്ള വർദ്ധനവ് ഉണ്ടാകും, ഇത് ജോലിയിലും ബിസിനസ്സിലും വലിയ നേട്ടങ്ങൾ കൊണ്ടുവരും

7 /7

മിഥുനം (Gemini):  ത്രിഗ്രഹി യോഗം ഈ രാശിക്കാർക്ക് അനുകൂലമാകും. ഈ രാശിയുടെ പത്താം ഭാവത്തിലാണ് ഈ യോഗം രൂപപ്പെടുന്നത്. അത്തരമൊരു സാഹചര്യത്തിൽ ഈ രാശിക്കാർക്ക് ധാരാളം നേട്ടങ്ങൾ ലഭിക്കും. എല്ലാ മേഖലകളിലും മികച്ച വിജയം, ജോലിസ്ഥലത്ത് നിങ്ങൾ ചെയ്യുന്ന ജോലി വളരെയധികം വിലമതിക്കപ്പെട്ടേക്കാം, ജീവിതത്തിലെ പല പ്രശ്‌നങ്ങൾക്കും പരിഹാരമാകും. ബിസിനസ് വികസിക്കും ഇതിലൂടെ നിങ്ങൾക്ക് നല്ല നേട്ടങ്ങൾ ലഭിക്കും. പങ്കാളിത്തത്തോടെ നടത്തുന്ന ബിസിനസ്സിലും ലാഭം നേടാം. ശാരീരികവും മാനസികവുമായ സമ്മർദ്ദം ഗണ്യമായി കുറയും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

You May Like

Sponsored by Taboola