Budh Surya Guru Yuti: വേദ ജ്യോതിഷമനുസരിച്ച് മിഥുന രാശിയിൽ ത്രിഗ്രഹി യോഗം രൂപപ്പെടാൻ പോകുകയാണ്. ഇക്കാരണത്താൽ ചില രാശിക്കാർക്ക് എല്ലാ മേഖലയിലും വിജയം ലഭിക്കും...
Tirgrahi Yog In Mithun 2025: ജ്യോതിഷമനുസരിച്ച് ഗ്രഹങ്ങൾ ഒരു നിശ്ചിത ഇടവേളയിൽ സംഗമിക്കുകയും അതിലൂടെ ത്രിഗ്രഹി, ചതുർഗ്രഹി യോഗങ്ങൾ രൂപപ്പെടുകയും ചെയ്യാറുണ്ട്.
Tirgrahi Yog In Mithun 2025: ജ്യോതിഷമനുസരിച്ച് ഗ്രഹങ്ങൾ ഒരു നിശ്ചിത ഇടവേളയിൽ സംഗമിക്കുകയും അതിലൂടെ ത്രിഗ്രഹി, ചതുർഗ്രഹി യോഗങ്ങൾ രൂപപ്പെടുകയും ചെയ്യാറുണ്ട്. ഇത് മനുഷ്യ ജീവിതത്തെയും ലോകത്തെയും ബാധിക്കും.
ജൂണിൽ വ്യാപാര ദാതാവായ ബുധനും ബഹുമാനത്തിന്റെയും ആദരവിന്റെയും ദാതാവായ സൂര്യനും ചിങ്ങ രാശിയിൽ പ്രവേശിക്കും.
അതുപോലെ സന്തോഷത്തിന്റെയും സമൃദ്ധിയുടെയും ദാതാവായ വ്യാഴം മിഥുന രാശിയിലും എത്തും. അത്തരമൊരു സാഹചര്യത്തിൽ ഈ ഗ്രഹങ്ങളുടെ സംയോഗംനം ത്രിഗ്രഹി യോഗം സൃഷ്ടിക്കും.
ഇക്കാരണത്താൽ ചില രാശിക്കാരുടെ നല്ല ദിവസങ്ങൾക്ക് തുടക്കമാകും. ഒപ്പം ഇവരുടെ സമ്പത്തിൽ വലിയ വർദ്ധനവ് ഉണ്ടാകാം. ആ ഭാഗ്യ രാശിക്കാർ ഏതൊക്കെയാണെന്ന് നോക്കാം...
ഇടവം (Taurus): ത്രിഗ്രഹ യോഗം ഇവർക്കും അനുകൂലമായിരിക്കും. കാരണം ഈ യോഗം ഈ രാശിയുടെ ധനഭാവത്തിലാണ് രൂപപ്പെടാൻ പോകുന്നത്. അതിനാൽ ഈ സമയത്ത് ഇവർക്ക് പെട്ടെന്നുള്ള സാമ്പത്തിക നേട്ടമുണ്ടാകാനുള്ള സാധ്യതയുണ്ട്. ഈ കാലയളവിൽ ബിസിനസുകാർക്ക് നല്ല ലാഭം, പുതിയ ബിസിനസ് ബന്ധങ്ങൾ സ്ഥാപിക്കപ്പെടും. പുതിയ വരുമാന സ്രോതസ്സുകൾ തുറക്കും, അത് സാമ്പത്തിക സ്ഥിതി ശക്തിപ്പെടുത്തും. കുടുംബ ജീവിതത്തിൽ സന്തോഷവും സമാധാനവും ഉണ്ടാകും, ബന്ധങ്ങളിൽ സ്നേഹം വർദ്ധിക്കും. ആഗ്രഹങ്ങൾ സഫലമാകും.
തുലാം (Libra): ത്രിഗ്രഹ യോഗം ഇവർക്കും നേട്ടങ്ങൾ നൽകും. ഈ യോഗം നിങ്ങളുടെ രാശിയുടെ ഭാഗ്യത്തിന്റെ ഭവനത്തിൽ രൂപപ്പെടും. അതിലൂടെ ഈ സമയത്ത് നിങ്ങളുടെ ഭാഗ്യം തെളിയും. സമൂഹത്തിലെ വലിയവരും സ്വാധീനമുള്ളവരുമായ ആളുകളെ നിങ്ങൾ കണ്ടുമുട്ടും, രാജ്യത്തിനകത്തും പുറത്തും ഒരു ടൂർ പോകാണ് യോഗം. പുതിയ ജോലി ആരംഭിക്കുന്നതിന് ഈ സമയം അനുയോജ്യമാണ്. കിട്ടില്ലെന്ന് വിചാരിച്ച പണം തിരികെ ലഭിക്കാൻ സാധ്യത.
ചിങ്ങം (Leo): ത്രിഗ്രഹ യോഗത്തിന്റെ രൂപീകരണം ഇവർക്കും ഗുണകരമായിരിക്കും. ഈ യോഗം നിങ്ങളുടെ രാശിയുടെ വരുമാന ലാഭ ഭാവനത്തിലാണ് രൂപപ്പെടാൻ പോകുന്നത്. അതിലൂടെ ഈ സമയത്ത് നിങ്ങളുടെ വരുമാനത്തിൽ വലിയ വർദ്ധനവ് ഉണ്ടായേക്കാം. കരിയറിൽ പുതിയ അവസരങ്ങൾ ലഭിക്കും, സ്ഥാനക്കയറ്റത്തിന് സാധ്യത, ജോലി വിലമതിക്കപ്പെടും, ഉയർന്ന ഉദ്യോഗസ്ഥരിൽ നിന്ന് നിങ്ങൾക്ക് പിന്തുണ, നിക്ഷേപത്തിൽ നിന്ന് ലാഭം, ഓഹരി വിപണി, വാതുവയ്പ്പ്, ലോട്ടറി എന്നിവയിൽ നിന്ന് പെട്ടെന്ന് സാമ്പത്തിക നേട്ടങ്ങൾ ലഭിച്ചേക്കാം. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)