Chanakya Niti: പൗരാണിക ഭാരതത്തിൽ ജീവിച്ചിരുന്ന മഹാപണ്ഡിതനായിരുന്നു ആചാര്യൻ ചാണക്യൻ
ആരോഗ്യകരമായ ജീവിതം നയിക്കുന്നതു വഴി ആയുസ് കൂട്ടാനാകും. രോഗങ്ങൾ പിടിപെടാനുള്ള സാധ്യതയും കുറയും. ഇതിന് സഹായകമായ ചാണക്യൻ നൽകുന്ന പാഠങ്ങൽ എന്തെല്ലാമെന്ന് നോക്കാം
കഴിച്ച ഭക്ഷണം ദഹിച്ച് ഏകദേശം അര മണിക്കൂര്‍ കഴിഞ്ഞ് മാത്രമേ വെള്ളം കുടിക്കാവൂയെന്ന് ചാണക്യൻ പറയുന്നു.
ഭക്ഷണത്തിനിടയില്‍ ആവശ്യം വന്നാൽ കുറച്ച് മാത്രം വെള്ളം കുടിക്കുക. ഇത് അമൃത് പോലെയാണ്.
വിശപ്പടക്കാൻ ആവശ്യമുള്ള ഭക്ഷണം മാത്രം കഴിക്കുക. വയർ നിറഞ്ഞ് പൊട്ടാറായി എന്ന അവസ്ഥയിലേക്ക് എത്തരുതെന്നും ചാണക്യൻ പറയുന്നു
ഇതൊക്കെ ശ്രദ്ധിച്ചാൽ ദഹനവ്യവസ്ഥ നന്നായി പ്രവർത്തിക്കുകയും രോഗങ്ങൾ വരാനുള്ള സാധ്യത കുറയുകയും ചെയ്യുമെന്നും ചാണക്യൻ പറയുന്നു
Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വിശ്വാസങ്ങളെയും പൊതുവായ വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇക്കാര്യങ്ങൾ സ്ഥിരീകരിക്കുന്നില്ല