Prithviraj Sukumaran Birthday: പ്രഥ്വിരാജ് സുകുമാരൻ്റെ ജന്മദിനം
ക്യാമറയ്ക്ക് മുന്നിലും പിന്നിലും ഒരുപോലെ തിളങ്ങാൻ ഏല്ലാവർക്കും സാധിക്കണമെന്നില്ല. മലയാള സിനിമയെ ലോകോത്തര നിലവാരത്തിലേക്ക് എത്തിക്കാൻ സഹായിച്ച നടനും സംവിധായകനുമാണ് പ്രഥ്വിരാജ് സുകുമാരൻ. ഇന്ന് പ്രഥ്വിയുടെ ജന്മദിനത്തിൽ അദ്ദേഹത്തിൻ്റെ ക്യാമറക്കു പിന്നിലെ വിജയത്തെ കുറിച്ച് അറിയാം.
2019 ലാണ് ആദ്യമായി പ്രഥ്വിരാജ് ഒരു സിനിമ സംവിധാനം ചെയ്തത്. മോഹൻലാൽ നായകനായ ലൂസിഫർ കേരളത്തിൽ മാത്രമല്ല, ലോകമെമ്പാടും വമ്പൻ ഹിറ്റായിരുന്നു. ഏകദേശം 128 കോടി കളക്ഷനാണ് ലോകമെമ്പാടും സിനിമ നേടിയത്.
തീയേറ്ററിൽ ഇറങ്ങിയില്ലെങ്കിലും ഓടിടി യിൽ വമ്പൻ ഹിറ്റായിരുന്നു പ്രഥിവിരാജ് സംവിധാനം ചെയ്ത ഫാമിലി എൻ്റർടേയ്ൻമെൻ്റ് മൂവിയായ ബ്രോ ഡാഡി. സിനിമയുടെ പ്രചാരം കൊണ്ടാകണം തെലുങ്കിലും റീമേക്ക് ചെയ്യുന്നുണ്ട്.
ലൂസിഫറിൻ്റെ രണ്ടാം ഭാഗമായ എംപുരാൻ ലോകമെമ്പാടും വൻ വിജയമായിരുന്നു. ഏകദേശം 268 കോടി കളക്ഷനാണ് ലോകമെമ്പാടും സിനിമ നേടിയത്.
പ്രഥ്വിരാജിൻ്റെ ഡയറക്ഷൻ ബ്രില്യൻസ് മലയാളികൾക്ക് മനസ്സിലാക്കി തന്ന ലൂസിഫറിൻ്റെ മൂന്നാം ഭാഗത്തിനായ് ലോകം കാത്തിരിക്കുകയാണ്. സ്റ്റീഫൻ നെടുംപള്ളിയുടെ കഥ അറിയാൻ ഇന്ന് ലോകം കാത്തിരിക്കുന്നതിൻ്റെ പ്രധാന കാരണവും പ്രഥ്വിയുടെ സംവിധാന മികവാണ്.