Peanut Butter Smoothie Recipe: രുചികരവും ആരോഗ്യപ്രദവുമായ പീനട്ട് ബട്ടർ സ്മൂത്തി എങ്ങനെ തയാറാക്കാമെന്ന് നോക്കാം...
രാവിലെ ബ്രേക്ക്ഫാസ്റ്റിന് പകരമായോ വർക്ക് ഔട്ടിന് ശേഷമോ ഈ സ്മൂത്തി കഴിക്കാവുന്നതാണ്.
പീനട്ട് ബട്ടർ സ്മൂത്തി തയാറാക്കാനുള്ള ചേരുവകൾ എന്തൊക്കെയാണെന്ന് നോക്കാം...
പഴം: 1 എണ്ണം (നന്നായി പഴുത്തത്), പീനട്ട് ബട്ടർ: 1-2 ടേബിൾ സ്പൂൺ, പാൽ: 1 കപ്പ് (തണുപ്പിച്ചത് - പശുവിൻ പാലോ ബദാം പാലോ ഉപയോഗിക്കാം), തേൻ അല്ലെങ്കിൽ ശർക്കര: മധുരത്തിന് ആവശ്യമായത് (പഞ്ചസാര ഒഴിവാക്കാം), ഐസ് ക്യൂബ്സ്: ആവശ്യത്തിന് (വേണമെങ്കിൽ മാത്രം), ഓട്സ്: 1-2 ടേബിൾ സ്പൂൺ (സ്മൂത്തിക്ക് നല്ല കട്ടി ലഭിക്കാൻ ഇത് ചേർക്കാം)
തയാറാക്കുന്ന വിധം - ആദ്യം പഴം തൊലി കളഞ്ഞ് ചെറിയ കഷണങ്ങളായി മുറിച്ചെടുക്കുക. തുടർന്ന് മിക്സിയുടെ ജാറിലേക്ക് മുറിച്ചുവെച്ച പഴം, പീനട്ട് ബട്ടർ, പാൽ, ഓട്സ്, തേൻ എന്നിവ ചേർത്ത് നന്നായി അടിച്ചെടുക്കുക. തണുപ്പ് വേണ്ടവർ ഐസ് ക്യൂബ്സ് കൂടി ചേർത്ത് ഒരിക്കൽ കൂടി അടിക്കുക.
ശേഷം ഒരു ഗ്ലാസ്സിലേക്ക് ഇത് പകർന്ന് മാറ്റിവയ്ക്കാം. മുകളിൽ അല്പം നിലക്കടലയോ ചിയാ സീഡ്‌സോ വിതറിയാൽ കൂടുതൽ രുചിയുണ്ടാകും.
പ്രോട്ടീനും നാരുകളും ധാരാളമായി അടങ്ങിയിട്ടുള്ള സ്മൂത്തി ആണിത്. രാവിലെ പ്രഭാതഭക്ഷണത്തിന് പകരം ഇത് കുടിക്കുന്നത് ദീർഘനേരം വിശപ്പ് അനുഭവപ്പെടാതിരിക്കാൻ സഹായിക്കും.