Tomato Rice Recipe: രുചികരമായ തക്കാളി ചോറ് ഉണ്ടാക്കുന്ന വിധം; 30 മിനിറ്റിൽ രുചികരമായ റെസിപ്പി

 തക്കാളി ചോറ് ഉണ്ടാക്കുന്ന വിധം

 തക്കാളി ചോറ് ഉണ്ടാക്കുന്ന വിധം

1 /5

ഒരു കപ്പ് അരി കഴുകി, 30 മിനിറ്റ് വെള്ളത്തിൽ കുതിർക്കാൻ വെക്കുക.     

2 /5

ഒരു ചീന ചട്ടിയിലേക്ക് അൽപം എണ്ണയും, പച്ചമുളക് അരിഞ്ഞതും, സവാളയും, ജിഞ്ചർ ഗാർലിക്ക് പേസ്റ്റും, മല്ലിയിലയും ചേർത്ത് മൂപ്പിക്കുക.     

3 /5

3 ഇടത്തരം തക്കാളി ചെറുതായി അരിഞ്ഞത് ഇതിലേക്ക് ചേർക്കുക. ശേഷം ഇതിലേക്ക് , മഞ്ഞൾപ്പൊടി ¼ ടീസ്പൂൺ, ½ ടീസ്പൂൺ ചുവന്ന മുളകുപൊടി, ½ ടീസ്പൂൺ കുരുമുളക് പൊടി അല്ലെങ്കിൽ പൊടിച്ച കുരുമുളക്, ½ ടീസ്പൂൺ മല്ലിപ്പൊടി, ജീരകം പൊടി - 1 ടീസ്പൂൺ ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് നല്ലപോലെ ഇളക്കുക.  

4 /5

ഇനി ഇതിലേക്ക് കുതിർത്ത് അരിയും, ഒരു കപ്പ് വെള്ളവും ചേർത്ത് മൂടി വെക്കുക. ആവശ്യമെങ്കിൽ, കറുവപ്പട്ടയും തക്കോലവും ചേർക്കം.   

5 /5

വെള്ളം വറ്റി അരി നന്നായി വെന്ത ശേഷം കഴിക്കാവുന്നതാണ്.   

You May Like

Sponsored by Taboola