രാഹുവിന് പ്രിയപ്പെട്ട രണ്ട് രാശികളാണുള്ളത്. ഈ രാശിക്കാർക്ക് ജീവിതത്തിൽ എന്നും സന്തോഷവും സമാധാനവും ഉണ്ടാകും.
ഓരോ രാശിയെയും ഭരിക്കുന്ന ഓരോ ഗ്രഹങ്ങളുണ്ടായിരിക്കും. എന്നാൽ രാഹു, കേതു തുടങ്ങിയ ഗ്രഹങ്ങൾ ഒരു രാശി ചിഹ്നത്തെയും ഭരിക്കാത്ത പാപ ഗ്രഹങ്ങളാണ്. ജ്യോതിഷത്തിൽ രാഹുവും കേതുവും നിഴൽഗ്രഹങ്ങളായാണ് കണക്കാക്കപ്പെടുന്നത്.
ശനി പോലെ തന്നെ അശുഭകരമായ ഗ്രഹങ്ങളുടെ ഗണത്തിലാണ് രാഹുവും കേതുവും ഉൾപ്പെട്ടിരിക്കുന്നത്. ഈ ഗ്രഹങ്ങൾ അശുഭകരമായ ഫലങ്ങൾ നൽകിയാൽ ആ വ്യക്തിയുടെ ജീവിതം നരകതുല്യമായിരിക്കും.
എന്നാൽ, രാഹു ശുഭകരമായ ഫലങ്ങൾ നൽകിയാൽ ആ വ്യക്തിക്ക് രാജവിനെപ്പോലെ വാഴാനുള്ള യോഗം ഉണ്ടാകുമെന്നാണ് വിശ്വാസം. രാഹുവിൻറെ അനുഗ്രഹം ലഭിക്കുന്നത് രണ്ട് ഗ്രഹങ്ങൾക്കാണ്. രാഹുവിൻറെ പ്രിയ രാശിക്കാർ ഏതെല്ലാമാണെന്ന് അറിയാം.
രാഹുവിൻറെ ഏറ്റവും പ്രിയപ്പെട്ട രാശിയാണ് ചിങ്ങം. ചിങ്ങം രാശിക്കാർക്ക് രാഹു ശുഭകരമായ ഫലങ്ങൾ നൽകുന്നു. രാഷ്ട്രീയ രംഗത്ത് ഉയർന്ന സ്ഥാനം ലഭിക്കും. ജീവിതത്തിൽ അനുകൂല മാറ്റങ്ങൾ ഉണ്ടാകും.സമ്പത്തും സമൃദ്ധിയും ഉണ്ടാകും.
വൃശ്ചിക രാശിക്കാർക്ക് രാഹുവിൻറെ അനുഗ്രഹം എപ്പോഴും ഉണ്ടാകും. കരിയറിൽ ഉയർച്ചയുണ്ടാകും. പണവും പ്രശസ്തിയും തേടിയെത്തും. ബിസിനസ് വിപുലീകരിക്കും. ബിസിനസിൽ വലിയ ലാഭം ഉണ്ടാകും. സമൂഹത്തിൽ ബഹുമാനം ഉണ്ടാകും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വിശ്വാസങ്ങളെയും പൊതുവായ വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇക്കാര്യങ്ങൾ സ്ഥിരീകരിക്കുന്നില്ല.)