വേദജ്യോതിഷപ്രകാരം, ഓരോ ഗ്രഹങ്ങളുടെയും മാറ്റം ഓരോ രാശിക്കാരുടെയും ജീവിതത്തിൽ വലിയ മാറ്റങ്ങളുണ്ടാക്കും. 12 രാശിക്കാരിലും ഇത് വ്യത്യസ്ഥ ഗുണങ്ങൾ നൽകും.
വേദ ജ്യോതിഷ പ്രകാരം, രാഹുവിനെ നിഴൽ ഗ്രഹമായാണ് കണക്കാക്കുന്നത്. മീനം രാശിയിൽ നിന്ന് രാഹു കുംഭം രാശിയിലേക്ക് പ്രവേശിച്ചു. രാഹു കുംഭം രാശിയിൽ പ്രവേശിക്കുമ്പോൾ ചൊവ്വ കർക്കിടകത്തിലേക്ക് മാറുന്നു. ഇത് ഷഡാഷ്ടകയോഗം സൃഷ്ടിക്കും.
ഷഡാഷ്ടകയോഗം മെയ് 18 മുതൽ ജൂൺ ഏഴ് വരെയാണ്. ഈ സമയം ചില രാശിക്കാർക്ക് ഭാഗ്യങ്ങൾ വന്നുചേരുന്നു. അത് പോലെ തന്നെ ചില രാശിക്കാർക്ക് കഠിനമായ ദോഷങ്ങളും ഉണ്ടാകും. ഏതെല്ലാം രാശിക്കാർക്കാണ് ഇത് ദോഷം ചെയ്യുന്നതെന്ന് അറിയാം.
ഇടവം രാശിക്കാർക്ക് വളരെ മോശം ഫലങ്ങളാണ് ഷഡാഷ്ടക യോഗത്തിലൂടെ ഉണ്ടാകുക. ഈ സമയം ജോലിയിൽ വളരെ ശ്രദ്ധിക്കണം. സാമ്പത്തിക നഷ്ടത്തിന് സാധ്യത. ബിസിനസിൽ വെല്ലുവിളിയുണ്ടാകും. സാമ്പത്തികസ്ഥിതി മോശമാകും. ചൊവ്വയുടെ സാന്നിധ്യം പ്രതിസന്ധിയുണ്ടാക്കും.
കർക്കടക രാശിക്കാർക്ക് പ്രതിസന്ധികളുണ്ടാകും. ജീവിതത്തിൽ മോശം അനുഭവങ്ങൾ ഉണ്ടാകും. അനാവശ്യ ആശങ്കകൾ ജീവിതത്തിൽ വെല്ലുവിളികൾ ഉണ്ടാക്കും. ദാമ്പത്യത്തിലും പ്രതിസന്ധിയുണ്ടാകും. ആരോഗ്യകാര്യത്തിൽ പ്രതിസന്ധിയുണ്ടാകും. കൃത്യമായി ചികിത്സ തേടുക.
ഷഡാഷ്ടക യോഗം ധനു രാശിക്കാർക്ക് അനുകൂലമായിരിക്കില്ല. ജോലിയിൽ വെല്ലുവിളിയുണ്ടാകും. തർക്കങ്ങളുണ്ടാകും. സാമ്പത്തിക നഷ്ടം ഉണ്ടാകും. പഠനത്തിൽ തടസങ്ങളുണ്ടാകും. കാര്യങ്ങൾ ഏകാഗ്രതയോടെയും ശ്രദ്ധയോടെയും ചെയ്യുക. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വിശ്വാസങ്ങളെയും പൊതുവായ വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇക്കാര്യങ്ങൾ സ്ഥിരീകരിക്കുന്നില്ല.)