Rahu Transit 2025 in Aquarius: മെയ് 18 ന് രാഹു കുംഭ രാശിയിൽ പ്രവേശിക്കും. അതിലൂടെ ചില രാശിക്കാരുടെ ഭാഗ്യം തെളിയും...
Rahu Gochar 2025 In Kumbh: ജ്യോതിഷത്തിൽ രാഹുവിനെ പാപഗ്രഹമായിട്ടാണ് കണക്കാക്കുന്നത്. രാഹു ഒരു രാശിയിൽ ഏകദേശം 18 മാസം നിൽക്കും.
1/7Rahu Gochar 2025 In Kumbh: ജ്യോതിഷത്തിൽ രാഹുവിനെ പാപഗ്രഹമായിട്ടാണ് കണക്കാക്കുന്നത്. രാഹു ഒരു രാശിയിൽ ഏകദേശം 18 മാസം നിൽക്കും.
2/7രാഹു നിലവിൽ മീന രാശിയിലാണ് 2025 മെയ് 18 ന് രാഹു സുഹൃത്തായ ശനിയുടെ രാശിയിൽ പ്രവേശിക്കും.
3/72026 ഡിസംബർ 5 വരെ രാഹു കുംഭ രാശിയിൽ തുടരും. അത്തരമൊരു സാഹചര്യത്തിൽ രാഹുവിന്റെ സംക്രമണം ചില രാശിക്കാർക്ക് നല്ല ദിനങ്ങൾക്ക് തുടക്കമാക്കും.
4/7ഈ രാശിക്കാർക്ക് കരിയറിലും ബിസിനസ്സിലും പുരോഗതിയോടൊപ്പം പെട്ടെന്ന് സാമ്പത്തിക നേട്ടവും ലഭിച്ചേക്കാം. ആ ഭാഗ്യ രാശികളെ അറിയാം...
5/7ഇടവം (Taurus): രാഹുവിന്റെ രാശി മാറ്റം ഇടവം രാശിക്കാർക്കും ഗുണകരമായിരിക്കും. രാഹു ഈ രാശിയുടെ കർമ്മ ഭാവത്തിലാണ് സംക്രമിക്കുന്നത്. അതിനാൽ ഈ സമയത്ത് നിങ്ങൾക്ക് ജോലിയിലും ബിസിനസ്സിലും വിജയം ലഭിച്ചേക്കാം. തൊഴിലില്ലാത്തവർക്ക് ജോലി ലഭിക്കും. ബിസിനസുകാർക്ക് നല്ല സാമ്പത്തിക നേട്ടങ്ങൾ, ജോലി ചെയ്യുന്നവർക്ക് സ്ഥാനക്കയറ്റം, ശമ്പളവും വർദ്ധിച്ചേക്കാം, സാമ്പത്തിക പദ്ധതികൾ വിജയിക്കും, കലാപരമായ മേഖലകളിൽ പ്രശസ്തിയും ആദരവും കൈവരിക്കും.
6/7ധനു (Sagittarius): രാഹുവിന്റെ രാശി മാറ്റം ഇവർക്കും അനുകൂലമായിരിക്കും. രാഹു ഈ രഹസിയുടെ ധൈര്യത്തിന്റെ ഭാവത്തിലേക്ക് സംക്രമിക്കും. അതിനാൽ ഈ കാലയളവിൽ നിങ്ങളുടെ ധൈര്യവും ശൗര്യവും വർദ്ധിച്ചേക്കാം. ഇളയ സഹോദരീ സഹോദരന്മാരിൽ നിന്ന് പൂർണ്ണ പിന്തുണ ലഭിക്കും. ജോലിയിൽ സ്ഥാനക്കയറ്റത്തിന് സാധ്യത, ജോലി വിലമതിക്കപ്പെടും, വ്യാപാരികൾക്ക് നല്ല ലാഭം, പുതിയ ബിസിനസ് ബന്ധങ്ങൾ സ്ഥാപിക്കപ്പെടും. പുതിയ വരുമാന സ്രോതസ്സുകൾ തുറക്കും.
7/7മിഥുനം (Gemini): ഇവർക്കും രാഹുവിന്റെ സംക്രമണം ശുഭകരമായിരിക്കും, ഈ സംക്രമ ജാതകത്തിന്റെ ഭാഗ്യസ്ഥാനത്താണ് രാഹുവിന്റെ രാശിമാറ്റം സംഭവിക്കാൻ പോകുന്നത്. അതിനാൽ ഈ സമയത്ത് നിങ്ങൾക്ക് ഭാഗ്യം ലഭിക്കും, മുടങ്ങിക്കിടന്ന ജോലികൾ പൂർത്തിയാകും. ജോലി ചെയ്യുന്നവർക്ക് സ്ഥാനക്കയറ്റം ലഭിച്ചേക്കാം. കരിയറിൽ വിജയം നേടാൻ കഴിയും. മതപരമായ അല്ലെങ്കിൽ ശുഭകരമായ പരിപാടിയിൽ പങ്കെടുക്കാം. രാജ്യത്തിനകത്തും പുറത്തും സഞ്ചരിക്കാൻ യോഗം.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)