Rahu Ketu Transit 2025: രാഹുവും കേതുവും നക്ഷത്രം മാറുന്നു: ഈ രാശികൾ നേരിടേണ്ടത് കടുത്ത വെല്ലുവിളികളെ, വരുന്നത് നിർണായക ദിനങ്ങൾ

Rahu Ketu Transit: രാഹു കേതുക്കൾ നിഴൽ ​ഗ്രഹങ്ങൾ എന്നാണ് അറിയപ്പെടുന്നത്. ഈ ​ഗ്രഹങ്ങളുടെ നക്ഷത്രമാറ്റം സംഭവിക്കുകയാണ്. ഹോളി കഴിഞ്ഞ് 2 ദിവസം കഴിഞ്ഞാൽ രാഹുവും കേതുവും നക്ഷത്രം മാറുകയാണ്. 

 

1 /5

മാര്‍ച്ച് 16ന് രാഹു പൂരുരുട്ടാതി നക്ഷത്രത്തിലേക്കും കേതു ഉത്രം നക്ഷത്രത്തിലേക്കുമാണ് മാറുന്നത്. 3 രാശികൾക്ക് ഇതുമൂലം ദുരിതകാലമാണ് വരാൻ പോകുന്നത്.   

2 /5

മേടം രാശിക്കാര്‍ക്ക് ഈ കാലയളവിൽ നിരവധി വെല്ലുവിളികൾ നേരിടേണ്ടതായി വരും. ജോലിയിലും ബിസിനസിലും പ്രതിസന്ധികളുണ്ടാകും. ജോലി മാറാനുള്ള തീരുമാനം തൽക്കാലം വേണ്ടെന്ന് വയ്ക്കുന്നതാണ് നല്ലത്. ആരോ​ഗ്യ പ്രശ്നങ്ങൾ നിങ്ങളെ അലട്ടും.   

3 /5

കന്നി രാശിക്കാർക്ക് പ്രതികൂലമായ കാലമാണ് രാഹുവും കേതുവും നക്ഷത്രം മാറുമ്പോൾ വരുന്നത്. ജോലി സ്ഥലത്ത് പ്രതിസന്ധികളുണ്ടാകും. സാമ്പത്തിക പ്രശ്നങ്ങൾ നിങ്ങളെ അലട്ടും. ചെലവുകൾ വർധിക്കും. ഇത് നിങ്ങൾക്ക് കൂടുതൽ പ്രശ്നങ്ങൾ സൃഷ്ടിക്കും.   

4 /5

മീനം രാശിക്കാർക്ക് ദോഷകരമായ സമയമായിരിക്കും ഇത്. പണം കടം കൊടുക്കുന്നത് ഒഴിവാക്കുക. കാരണം ഇത് തിരിച്ച് കിട്ടാൻ ബുദ്ധിമുട്ടാണ്. ജോലിയിലും ബിസിനസിലും പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. വാഹനം ഉപയോ​ഗിക്കുമ്പോൾ വളരെയധികം ശ്രദ്ധിക്കണം.   

5 /5

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വിശ്വാസങ്ങളെയും പൊതുവായ വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇക്കാര്യങ്ങൾ സ്ഥിരീകരിക്കുന്നില്ല.)  

You May Like

Sponsored by Taboola