Rahu-Ketu Transit: രാഹു കേതു സംക്രമണം: ഒറ്റ രാത്രി കൊണ്ട് കോടീശ്വരന്മാരാകും രാശികൾ! നിങ്ങളുമുണ്ടോ?

Written ByKarthika V
Published: Oct 25, 2025, 05:29 PM IST|Updated: Oct 25, 2025, 05:29 PM IST

Rahu - Ketu Transit: രാഹുവിന്റെയും കേതുവിന്റെയും സംക്രമണത്തോടെ മൂന്ന് രാശികളാണ് സമ്പത്തിന്റെയും സൗഭാ​ഗ്യത്തിന്റെയും കൊടുമുടി കയറാൻ പോകുന്നത്. 

 

രാഹു-കേതുക്കളെ നിഴൽ ​ഗ്രഹങ്ങൾ എന്നാണ് പറയപ്പെടുന്നത്. ഇവയുടെ ചലനത്തിലെ മാറ്റം ജ്യോതിഷത്തിൽ വളരെ പ്രാധാന്യമുള്ള ഒന്നാണ്. 

 

1/5

നവംബർ 21 ന് രാഹു ചതയം നക്ഷത്രത്തിലേക്ക് പ്രവേശിക്കും. കേതുവിന്റെ ചലനത്തിലും മാറ്റം സംഭവിക്കും. ഇത് മൂന്ന് രാശികൾക്ക് വലിയ നേട്ടങ്ങൾ സമ്മാനിക്കും. ആ ഭാഗ്യ രാശിക്കാർ ഏതൊക്കെയാണെന്ന് നോക്കാം. 

 

2/5

മകരം: രാഹു, കേതു നക്ഷത്രങ്ങളുടെ മാറ്റം മകരം രാശിക്കാരുടെ കരിയറിൽ നല്ല മാറ്റങ്ങളുണ്ടാകും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. ജോലിയിൽ പുതിയ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കേണ്ടി വരും. പ്രശസ്തി വർധിക്കും. കുടുംബത്തിൽ സന്തോഷവും സമാധാനവുമുണ്ടാകും. ആരോ​ഗ്യം തൃപ്തികരമായിരിക്കും. പഴയ നിക്ഷേപങ്ങളിൽ നിന്ന് ലാഭം നേടാനാകും. കഠിനാധ്വാനത്തിന്റെ ഫലമുണ്ടാകും. 

 

 

3/5

തുലാം: രാഹു-കേതു നക്ഷത്ര മാറ്റം തുലാം രാശിക്കാർക്ക് അനുകൂലമാണ്. ഇവർ പുതിയ ജോലികളും പദ്ധതികളും ആരംഭിക്കും. കരിയറിൽ വലിയ തീരുമാനങ്ങൾ എടുക്കാൻ ശരിയായ സമയമാണിത്. എടുക്കുന്ന തീരുമാനങ്ങൾ നിങ്ങൾക്ക് അനുകൂലമായി തന്നെ വരും. കുടുംബ ബന്ധങ്ങൾ കൂടുതൽ ശക്തിപ്പെടും. ജീവിതത്തിൽ നല്ല മാറ്റങ്ങളുണ്ടാകും. സാമ്പത്തിക നേട്ടത്തിന് സാധ്യതയുണ്ട്. 

 

4/5

ധനു: രാഹു കേതു സംക്രമണം ധനു രാശിക്കാർക്ക് ഭാഗ്യം കൊണ്ടുവരും. വിദ്യാർത്ഥികൾക്ക് അനുകൂലമായിട്ടുള്ള സമയമാണിത്. യാത്രകൾ പോകാൻ അവസരമുണ്ടാകും. ബിസിനസിൽ നേട്ടമുണ്ടാകും. തൊഴിലിൽ പുരോ​ഗതി കൈവരിക്കും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. നിക്ഷേപങ്ങളിൽ നിന്ന് ലാഭം നേടാനാകും. 

 

5/5

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. സീ മലയാളം ന്യൂസ് ഇത് സ്ഥിരീകരിക്കുന്നില്ല.