Rahu-Ketu transit: നിഴൽ ഗ്രഹങ്ങൽ എന്നറിയപ്പെടുന്ന ഗ്രഹങ്ങളാണ് രാഹുവും കേതുവും. ഇവയുടെ ചലനത്തിലെ മാറ്റങ്ങൾ ഓരോ രാശിക്കും ഗുണഫലങ്ങളും ദോഷഫലങ്ങളും നൽകുന്നു.
2025 മെയ് 18ന് രാഹുവിന്റെയും കേതുവിന്റെയും രാശിമാറ്റം സംഭവിക്കുകയാണ്. രാഹു കുംഭം രാശിയിലേക്കും കേതു ചിങ്ങം രാശിയിലേക്കുമാണ് നീങ്ങുന്നത്. ചില രാശിക്കാര്‍ക്ക് ഈ കാലയളവിൽ ചില രാശികൾക്ക് നേട്ടങ്ങളും, സൗഭാഗ്യങ്ങളും ലഭിക്കും. ഏതൊക്കെയാണ് ആ രാശികളെന്ന് നോക്കാം.
മേടം രാശിക്കാർക്ക് രാഹു കേതു സംക്രമണം നേട്ടം നൽകും. ജീവിതത്തിൽ നിങ്ങൾ ആഗ്രഹിച്ച കാര്യങ്ങൾ നേടിയെടുക്കാൻ സാധിക്കും. സാമ്പത്തിക പ്രശ്നങ്ങൾ ഒഴിയും. ജോലി സംബന്ധമായി യാത്രകൾ വേണ്ടിവരും. കുടുംബ പ്രശ്നങ്ങൾ പരിഹരിക്കാനാകും. നിക്ഷേപങ്ങളിൽ നിന്ന് ലാഭം നേടാനാകും. വിദേശ ജോലി ലഭിക്കാൻ സാധ്യതയുണ്ട്.
വൃശ്ചികം രാശിക്ക് സാമ്പത്തിക പുരോഗതി കൈവരിക്കാൻ സാധിക്കുന്ന സമയമാണിത്. തൊഴിൽ മേഖലയിലും പുരോഗതിയുണ്ടാകും. വിദേശത്ത് പോകാൻ ആഗ്രഹിക്കുന്നവർക്ക് അവരുടെ ആഗ്രഹം സഫലമാകും. കടങ്ങൾ കുറയുകയും സാമ്പത്തിക സ്ഥിതി മെച്ചപ്പെടുകയും ചെയ്യും. ലോട്ടറി അടിക്കാനുള്ള സാധ്യത കാണുന്നുണ്ട്. പ്രതിസന്ധികളെല്ലാം മാറും. നിങ്ങൾ ആഗ്രഹിച്ച രീതിയിൽ ജീവിതം മുന്നോട്ട് നയിക്കാനാകും.
മകരം രാശിക്കാര്‍ക്ക് ഈ കാലയളവിൽ പുതിയ ജോലിയില്‍ പ്രവേശിക്കാന്‍ സാധിക്കും. ശമ്പള വര്‍ധനവിനുള്ള സാധ്യതയുണ്ട്ജീവിതത്തിൽ അനുകൂലമായ മാറ്റങ്ങളുണ്ടാകും. ദാമ്പത്യ ജീവിതത്തിൽ സന്തോഷമുണ്ടാകും. കഷ്ടകാലം മാറി ജീവിതത്തിൽ നല്ലത് സംഭവിക്കും. ബിസിനസിൽ ലാഭമുണ്ടാകും. വിദേശയാത്ര ചെയ്യാനുള്ള യോഗമുണ്ടാകും. നിക്ഷേപങ്ങൾ ലാഭം നൽകും.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. സീ മലയാളം ന്യൂസ് ഇത് സ്ഥിരീകരിക്കുന്നില്ല.