Rahu-Surya Yuti 2024: രാഹു സൂര്യ സംഗമം ഈ രാശിക്കാർക്ക് നൽകും ബമ്പർ ജാക്ക്പോട്ട്, നിങ്ങളും ഉണ്ടോ?

Sun, 04 Feb 2024-10:45 pm,

2024 മാർച്ച് 14 ന് സൂര്യൻ മീന രാശിയിൽ പ്രവേശിക്കും. രാഹു ഇതിനകം മീന രാശിയിൽ ഉണ്ടായിരിക്കും.  രാഹുവുമായി സൂര്യൻ ചേരുന്നത് പല രാശിക്കാർക്കും പ്രത്യേകിച്ചും ഗുണം നൽകും. 

ഈ രണ്ട് ഗ്രഹങ്ങളുടേയും കൂടിച്ചേരൽ ശുഭകരമായ യോഗങ്ങൾ ഉണ്ടാക്കും.  ചില രാശിക്കാർക്ക് രാഹുവിൻ്റെ സ്വാധീനത്താൽ പെട്ടെന്ന് ധനം ലഭിക്കുകയും അവരുടെ കഠിനാധ്വാനം ഫലം നൽകുകയും ചെയ്യും.

ജ്യോതിഷമനുസരിച്ച് രാഹു ഒരു രാശിയിൽ 18 മാസം നിൽക്കും. അതുപോലെ രാഹുവും സൂര്യനുമായുള്ള ഈ സംയോജനം 18 വർഷത്തിന് ശേഷം രൂപംകൊള്ളുന്ന. ഇതിലൂടെ ചില രാശിക്കാർക്ക് ബമ്പർ ലോട്ടറിയടിക്കാൻ പോലും സാധ്യതയുണ്ട്. ആ രാശികൾ ഏതൊക്കെയെന്ന് അറിയാം...

മകരം (Capricorn):  ജ്യോതിഷ പ്രകാരം ഈ സംഗമം മകര രാശിക്കാരുടെ മൂന്നാം ഭാവത്തെ ബാധിക്കും. ഈ കൂടിച്ചേരലിലൂടെ ഇവർക്ക് മാനസിക സമാധാനം ലഭിക്കും. ജീവിതത്തിൽ പുതിയ സന്തോഷം വരും. നിങ്ങളുടെ കഠിനാധ്വാനം ഫലം നൽകും. ഈ സമയത്ത് പുതിയ വരുമാന സ്രോതസ്സുകൾ സൃഷ്ടിക്കപ്പെടും. നിങ്ങൾ ഏതെങ്കിലും ബിസിനസ്സ് ചെയ്യുകയാണെങ്കിൽ ആ നിക്ഷേപം ലാഭകരമാകും, അതുപോലേ കരിയറിൽ വളർച്ചയ്ക്ക് സാധ്യത. ഈ സമയത്ത് ശമ്പളം കൂടും. നിങ്ങൾക്ക് ഒരു പുതിയ ജോലി വാഗ്ദാനം ലഭിച്ചേക്കും. നിങ്ങളുടെ കുടുംബത്തോടൊപ്പം നിങ്ങൾ നല്ല സമയം ആസ്വദിക്കുകയും ജീവിതത്തിൽ ഒരു പുതിയ തുടക്കം കുറിക്കുകയും ചെയ്യും.

 

ചിങ്ങം (Leo):  ജ്യോതിഷ പ്രകാരം ചിങ്ങം രാശിക്കാരുടെ ആറാം ഭാവത്തിൽ ഈ സംയോഗം രൂപപ്പെടും. സൂര്യൻ്റെയും രാഹുവിൻ്റെയും ഈ കൂടിച്ചേരൽ ചിന്തിക്കാനും മനസ്സിലാക്കാനുമുള്ള നിങ്ങളുടെ കഴിവ് വികസിപ്പിക്കും. നിങ്ങളുടെ ബുദ്ധിശക്തിയുടെ അടിസ്ഥാനത്തിൽ നിങ്ങൾക്ക് പുതിയ ഉയരങ്ങൾ കൈവരിക്കാൻ കഴിയും. ഈ സമയത്ത് നിങ്ങളുടെ ആത്മവിശ്വാസം വർധിക്കും. ബിസിനസ്സിൽ സാമ്പത്തിക നേട്ടവും ബന്ധങ്ങളിൽ മാധുര്യവും ഉണ്ടാകും. പല കുടുംബ പ്രശ്‌നങ്ങൾക്കും പരിഹാരം കാണാൻ കഴിയും. പ്രണയബന്ധങ്ങളിൽ പുതിയ ബന്ധങ്ങൾ തുടങ്ങാം.

ഇടവം (Taurus):  ഈ രാശിയുടെ പതിനൊന്നാം ഭാവത്തിൽ സൂര്യനും രാഹുവും കൂടിച്ചേരുന്നത് നല്ല ഗുണം നൽകും. ആഗ്രഹങ്ങൾ സഫലമാകും,  കഠിനാധ്വാനം ഫലം ചെയ്യും. ഇത് മാത്രമല്ല നിങ്ങൾക്ക് കരിയറിലും വ്യക്തിജീവിതത്തിലും പുരോഗതി കൈവരിക്കാൻ കഴിയും. നിങ്ങൾ എന്തെങ്കിലും ബിസിനസ്സ് ചെയ്യുകയാണെങ്കിൽ നിങ്ങൾക്ക് ഒരു വലിയ പ്രോജക്റ്റ് ലഭിച്ചേക്കാം.  ജോലിസ്ഥലത്ത് നിങ്ങളുടെ ജോലിയെ പ്രശംസിക്കുകയും നിങ്ങളുടെ ശമ്പളം വർദ്ധിക്കുകയും ചെയ്യും. സന്താനങ്ങളിൽ നിന്നും നിങ്ങൾക്ക് നല്ല വാർത്തകൾ ലഭിച്ചേക്കാം.

(Disclaimer:  ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link