Remedy For Become Wealthy Person: ഈ മരത്തിന്റെ ഒരില മതി നിങ്ങളുടെ ജീവിതം മാറാൻ; പണം കുമിഞ്ഞുകൂടും, സമ്പത്ത് ഇരട്ടിക്കും!

ജീവിതത്തിൽ ഭാഗ്യനിർഭാഗ്യങ്ങൾ മാറിവരും. എന്നാൽ, നിർഭാഗ്യങ്ങളെ തടയാൻ വാസ്തു ശാസ്ത്രത്തിൽ ചില പരിഹാര മാർഗങ്ങൾ നിർദേശിക്കുന്നു.

  • Apr 27, 2025, 11:01 AM IST
1 /7

ജീവിതത്തിൽ ദൌർഭാഗ്യങ്ങൾ പിന്തുടരുകയാണെങ്കിൽ ജീവിതം നരകതുല്യമായി മാറും. എല്ലാ കാര്യങ്ങളിലും തിരിച്ചടി നേരിടുകയാണെങ്കിൽ സാമ്പത്തിക ബുദ്ധിമുട്ടുകൾ വിടാതെ പിന്തുടരുകയാണെങ്കിൽ ചില പ്രതിവിധികൾ ചെയ്യേണ്ടത് പ്രധാനമാണ്.

2 /7

ദോഷഫലങ്ങൾ ജീവിതത്തിൽ നിന്ന് അകറ്റാൻ വാസ്തു ശാസ്ത്രത്തിൽ പ്രതിവിധികൾ നിർദേശിക്കപ്പെടുന്നു. ഈ പരിഹാര കർമ്മങ്ങൾ ചെയ്യുന്നത് ജീവിതത്തിൽ പുരോഗതിയുണ്ടാക്കും.

3 /7

ആൽമരത്തിൽ ജ്യോതിഷത്തിന് പ്രത്യേക പ്രാധന്യം കൽപ്പിച്ചിട്ടുണ്ട്. ദേവന്മാരും പൂർവ്വികരും ആൽമരത്തിൽ വസിക്കുന്നുവെന്നാണ് വിശ്വാസം. അതിനാൽ തന്നെ ആൽമരത്തിന് ജ്യോതിഷത്തിൽ വലിയ പ്രധാന്യം നൽകുന്നു.

4 /7

ചൊവ്വ, ശനി ദിവസങ്ങളിൽ ആൽമരത്തിന് പൂജ ചെയ്യുന്നത് ജീവിതത്തിൽ ഭാഗ്യം ഉണ്ടാകാനും ദോഷങ്ങൾ അകലാനും സഹായിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു. ഇത് ജീവിതത്തിൽ പോസിറ്റീവ് എനർജി കൊണ്ടുവരുമെന്നും വിശ്വസിക്കപ്പെടുന്നു.

5 /7

ദിവസവും ആൽമരത്തിന് ജലം അർപ്പിക്കുന്നത് ഗ്രഹദോഷങ്ങൾക്ക് പരിഹാരം കാണും. ശനിയാഴ്ച ആൽമരത്തിൽ നിന്ന് വീണ ഒരു ഇല എടുത്ത് ഗംഗാ ജലം കൊണ്ട് ആ ഇലയെ കഴുകി തൈരും മഞ്ഞളും പുരട്ടുക. ഇതിൽ ശ്രീ എന്ന് എഴുതി പേഴ്സിൽ സൂക്ഷിക്കുന്നത് സമ്പത്തും അഭിവൃദ്ധിയും നൽകും.

6 /7

എല്ലാ ശനിയാഴ്ചയും ആൽമരത്തിന് ചുവട്ടിൽ വിളക്ക് തെളിക്കുന്നതും ഏഴ് തവണ ആൽമരത്തിന് ചുറ്റും പ്രദക്ഷിണം വയ്ക്കുന്നതും കുടുംബത്തിൽ ഭാഗ്യവും സമൃദ്ധിയും കൊണ്ടുവരും. വിളക്ക് തെളിക്കാൻ കടുകെണ്ണയാണ് ഉപയോഗിക്കേണ്ടത്.

7 /7

Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വിശ്വാസങ്ങളെയും പൊതുവായ വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇക്കാര്യങ്ങൾ സ്ഥിരീകരിക്കുന്നില്ല.

You May Like

Sponsored by Taboola