Rolls Royce Car: ലോകത്തിലെ ആഢംബര കാറുകളിലെ അവസാന വാക്ക് ഏതെന്ന് ചോദിച്ചാൽ, ഉത്തരം റോൾസ് റോയ്സിൽ എത്തിനിൽക്കും എന്ന് അറിയാത്തവരുണ്ടാവില്ല.
ഞെട്ടിച്ച റോഡ് ടാക്‌സ്: വാഹനം വാങ്ങുമ്പോള്‍ റോഡ് ടാക്‌സ് അടക്കണം എന്ന് എല്ലാവര്‍ക്കും അറിയാം. ന്നാല്‍ ഒരു കാറിന്റെ പൈസ തന്നെ റോഡ് ടാക്‌സ് ആയാലോ? വെറും ഒരു കാറിന്റെ പൈസ എന്ന് പറഞ്ഞാല്‍ പോര.... ഒരു അത്യാഢംബര കാറിന്റെ വിലയുടെ അത്രയും ഉണ്ട് ഇത്!
2.69 കോടി രൂപ: കൊച്ചിയില്‍ ഒരു വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ വകയില്‍ മോട്ടോര്‍ വാഹന വകുപ്പിന് ലഭിച്ചത് 2.69 കോടി രൂപയുടെ റോഡ് ടാക്‌സ് ആണ്. കേരളത്തില്‍ 20 ലക്ഷത്തിന് മുകളില്‍ വിലയുള്ള ആഡംബര കാറുകള്‍ക്ക് എക്‌സ് ഷോറൂം വിലയുടെ 20 ശതമാനം ആണ് റോഡ് ടാക്‌സ് ഈടാക്കുന്നത്.
റോള്‍സ് റോയ്‌സ് ഗോസ്റ്റ്: ഇത്രയും റോഡ് ടാക്‌സ് അടക്കണമെങ്കില്‍ അത് ഏതായിരിക്കും വണ്ടി എന്നാകും എല്ലാവരും ആലോചിക്കുന്നത്. അതേ, അത്യാഢംബരത്തിന്റെ അവസാന വാക്കായ റോള്‍സ് റോയ്‌സ് തന്നെയാണ് വണ്ടി. റോള്‍സ് റോയ്‌സ് ബ്ലാക്ക് ബാഗ്ജ് ഗോസ്റ്റ് സീരീസ്.
മലയാളിയുടെ വണ്ടി: മലയാളിയായ വേണു ഗോപാലകൃഷ്ണന്റേതാണ് ഈ ബ്ലാക്ക് ബാഡ്ജ് ഗോസ്റ്റ് സീരീസ് വാഹനം. ലിറ്റ്മസ് 7 സിംസ് കണ്‍സള്‍ട്ടിങ് കമ്പനിയുടെ ഉടമയാണ് വേണു ഗോപാലകൃഷ്ണന്‍. പുറത്ത് വരുന്ന മാധ്യമ റിപ്പോര്‍ട്ടുകള്‍ പ്രകാരം, 16 കോടി രൂപ ചെലവാക്കിയാണ് ഇദ്ദേഹം ഈ വാഹനം സ്വന്തമാക്കിയിരിക്കുന്നത്.
ഗോസ്റ്റ് സീരീസ്: 2009 ല്‍ ആണ് റോള്‍സ് റോയ്‌സ് ഗോസ്റ്റ് സീരീസ്-1 ആദ്യമായി പുറത്തിറക്കുന്നത്. 2014 വരെ ഇത് തുടര്‍ന്നു. പിന്നീട് 2014 മുതല്‍ 2020 വരെ ഗോസ്റ്റ് സീരീസ് 2 വും പുറത്തിറക്കി. അതിന് പിറകെയാണ് ഗോസ്റ്റ് സീരീസ് 2 ബ്ലാക്ക് ബാഡ്ജ് എന്ന സീരീസ് പുറത്തിറക്കുന്നത്.
വില എത്ര?: ദില്ലിയില്‍ ഗോസ്റ്റ് സീരീസ് 2 ബ്ലാക്ക് ബാഡ്ജിന്റെ എക്‌സ് ഷോറൂം വിലയായി കാണിക്കുന്നത് 10.52 കോടി രൂപയാണ്. ഗോസ്റ്റ് സീരീസിലെ ഏറ്റവും ഉയര്‍ന്ന വിലയുള്ള വാഹനം ആണിത്.