വേദജ്യോതിഷപ്രകാരം ഗ്രഹങ്ങളുടെ രാശി, നക്ഷത്ര മാറ്റങ്ങൾ കൊണ്ട് ഓരോരുത്തരുടെയും ജീവിതത്തിൽ പലവിധ മാറ്റങ്ങളും സംഭവിക്കുന്നു.
ചില ഗ്രഹങ്ങൾ കൂടിച്ചേർന്ന് രാജയോഗങ്ങൾ ഉണ്ടാക്കാറുണ്ട്. ജൂലൈയിൽ ശനി വക്രഗതിയിലാണ് സഞ്ചരിക്കുന്നത്. ഈ ഒരു സമയത്ത് ശനിയും ബുധനും ചേർന്ന് സമസപ്തക യോഗം സൃഷ്ടിക്കും. 30 വര്‍ഷത്തിന് ശേഷമാണ് സമസപ്തക യോഗം രൂപം കൊള്ളുന്നത്.
നാല് രാശികൾക്കാണ് സമസപ്തകയോഗം രൂപം കൊള്ളുന്നതോടെ ഭാഗ്യം വന്നുചേരാൻ പോകുന്നത്. സാമ്പത്തിക നേട്ടങ്ങളും ജീവിതത്തിൽ പുരോഗതിയുമൊക്കെ ഇവർക്ക് ഈ സമയം കൈവരിക്കാനാകും. ഏതൊക്കെ രാശികൾക്കാണ് ഈ ഭാഗ്യം വന്നുചേരുകയെന്ന് നോക്കാം.
ഇടവം രാശിക്കാര്‍ക്ക് ജീവിതത്തിൽ ധാരാളം നേട്ടങ്ങൾ ലഭിക്കും. വരുമാനം വർധിക്കും. ബിസിനസിൽ വിജയിക്കുകയും ലാഭം നേടാൻ കഴിയുകയും ചെയ്യും. കഠിനാധ്വാനത്തിന്റെ ഫലം ലഭിക്കും. ലോട്ടറി അടിക്കാനുള്ള സാധ്യതയുണ്ട്. പുതിയ ബിസിനസ് ആരംഭിക്കാൻ സമയം അനുകൂലമാണ്.
കർക്കടകം രാശിക്കാരുടെ ഭാഗ്യം ഈ കാലയളവിൽ ഇരട്ടിയാകും. സാമ്പത്തിക സ്ഥിതി ശക്തമാകും. ജോലിയിൽ മേലുദ്യോഗസ്ഥരുടെയും സഹപ്രവർത്തകരുടെയും പിന്തുണയുണ്ടാകും. ഇതോടെ ജീവിതത്തിൽ അനുകൂലമായ പല മാറ്റങ്ങളും സംഭവിക്കും.
ചിങ്ങം രാശിക്കാര്‍ക്ക് സമസപ്തക യോഗം രൂപം കൊള്ളുന്നതോടെ ഭാഗ്യനാളുകൾ തുടങ്ങും. എല്ലാ പ്രതിസന്ധികളും ഒഴിയും. എല്ലാത്തിലും വിജയം നേടാനാകും. പുതിയ വരുമാന മാർഗങ്ങൾ തേടിയെത്തും. കുടുംബത്തില്‍ സന്തോഷവും സമാധാനവുമുണ്ടാകും. സമ്പാദ്യം ഇരട്ടിയാകാനുള്ള സാധ്യതയുണ്ട്.
മീനം രാശിക്കാര്‍ക്ക് സമസപ്തക യോഗം രൂപം കൊള്ളുന്നതോടെ ജീവിതത്തിൽ അനുകൂലമായ പല മാറ്റങ്ങളും സംഭവിക്കും. നിങ്ങൾക്ക് പ്രശസ്തിയും അംഗീകാരവും ലഭിക്കും. ആഗ്രഹിക്കുന്നതൊക്കെ നേടാൻ സാധിക്കും. ജീവിതത്തിൽ ഏതൊരു കാര്യത്തിലും നിങ്ങൾക്ക് വിജയം ഉറപ്പാണ്. ജോലിയിൽ സഹപ്രവർത്തകരുടെ രിന്തുണയുണ്ടാകും. കൂടാതെ നിങ്ങൾക്കുള്ള ബഹുമാനം വർധിക്കുകയും ചെയ്യും. ദാമ്പത്യ ജീവിതത്തിൽ സന്തോഷമുണ്ടാകും. ബിസിനസിലും അനുകൂലമായ മാറ്റങ്ങളുണ്ടാകും.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. സീ മലയാളം ന്യൂസ് ഇത് സ്ഥിരീകരിക്കുന്നില്ല.