Samasaptaka Yoga: ശത്രുക്കൾ പോലും മിത്രങ്ങളാകും, ആഗ്രഹിച്ച ജീവിതം കൈവരും; സമസപ്തക യോഗത്താൽ ഇവർക്ക് നല്ല കാലം
ഈ രാശിക്കാരുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. ജോലിയിലും ബിസിനസിലും ഇവർക്ക് നേട്ടങ്ങളുണ്ടാകും. ഏതൊക്കെയാണ് ആ രാശികളെന്ന് നോക്കാം.
മേടം രാശിക്കാര്‍ക്ക് സമസപ്തക യോഗത്താൽ വളരെ നല്ല നാളുകളാണ് വരാനിരിക്കുന്നത്. ദാമ്പത്യ ജീവിതത്തിൽ നിലനിന്നിരുന്ന പ്രശ്നങ്ങൾ മാറും. ജീവിതത്തില്‍ സന്തോഷവും സമാധാനവും നിറയും. ഉയര്‍ന്ന ശമ്പളത്തോടെ പുതിയ ജോലി ലഭിക്കും. വിദ്യാർത്ഥികൾക്ക് അനുകൂലമായ സമയമാണ്. വിദേശത്ത് പോകാൻ ആഗ്രഹിക്കുന്നവർക്ക് അത് നടക്കും. സാമ്പത്തിക നേട്ടമുണ്ടാകും.
ചിങ്ങം രാശിക്കാര്‍ക്ക് ജീവിതത്തിലുണ്ടായിരുന്ന തടസങ്ങളൊകകെ നീങ്ങും. വിദേശത്ത് പോകാൻ അവസരമണ്ടാകും. സാമ്പത്തിക നേട്ടം ഉണ്ടാകും. നിക്ഷേപങ്ങൾ ഭാവിയിൽ ഉപകാരപ്പെടും. കുടുംബത്തിന്റെ പിന്തുണയുണ്ടാകും. കുട്ടികള്‍ക്കുവേണ്ടി സമ്പാദ്യ പദ്ധതികള്‍ തുടങ്ങും.
തുലാം രാശിക്കാര്‍ക്ക് ജീവിതത്തില്‍ സന്തോഷവും സമാധാനവുമുണ്ടാകും. ജീവിതത്തില്‍ ഉയർച്ചയുണ്ടാകും. കുടുംബ പ്രശ്നങ്ങൾ പരിഹരിക്കും. സാമ്പത്തിക ഉന്നമനത്തിനായി പ്രവർത്തിക്കും. പുതിയ ജോലി ലഭിക്കാൻ സാധ്യതയുണ്ട്. ദാമ്പത്യ ജീവിതം സന്തോഷകരമാകും. അവിവാഹിതരുടെ വിവാഹം നടക്കും. പുതിയ വാഹനം വാങ്ങാന്‍ യോഗം ഉണ്ടാകും.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വിശ്വാസങ്ങളെയും പൊതുവായ വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇക്കാര്യങ്ങൾ സ്ഥിരീകരിക്കുന്നില്ല.)