Sarvartha Siddhi Yoga: ഉയരങ്ങൾ കീഴടക്കും, നിങ്ങളുടെ ജീവിതം ഇനി മാറി മറിയും
സർവ്വാർത്ഥ സിദ്ധിയോഗം എന്നത് വേദ ജ്യോതിഷ പ്രകാരമുള്ള യോഗമാണ്. ജീവിതത്തിൽ വിജയങ്ങൾ കൊണ്ടുവരുന്ന യോഗമായാണ് ഇതിനെ കണക്കാക്കുന്നത്. സർവ്വാർത്ഥ സിദ്ധിയോഗത്തിലൂടെ ഭാഗ്യം തേടിയെത്തുന്ന രാശിക്കാർ ആരൊക്കെയെന്ന് നോക്കാം.
1/6മേടം: കരിയറിലെ മാറ്റവും വിജയകരമായ പല മാറ്റങ്ങളും നിങ്ങളെ തേടി എത്തുന്ന സമയമാണിത്. സാമ്പത്തികമായും നേട്ടങ്ങളുടെ കാലമാണ്. കുടുംബത്തിൽ സന്തോഷവും സമാധാനവും ഉണ്ടാവുകയും ജോലിയിൽ നിരവധി അംഗീകാരവും തേടിയെത്തും
2/6കർക്കിടകം: കുടുംബ ജീവിതത്തിലെ കാർമേഘങ്ങളൊഴിഞ്ഞ് സന്തോഷകരമായി മാറും. സാമ്പത്തിക നേട്ടത്തിനൊപ്പം സന്തോഷവും നിങ്ങളെ തേടിയെത്തും. ആഗ്രഹിക്കുന്നതെല്ലാം തന്നെ കൈക്കുമ്പിളിലെത്തുന്ന സമയം കൂടിയാണിത്.
3/6കന്നി: കരിയറിലും ആരോഗ്യകാര്യത്തിലും മികച്ച നേട്ടങ്ങളാണ് നിങ്ങളെ തേടിയിരിക്കുന്നത്. ക്രിയേറ്റീവാകാൻ സാധിക്കും. വിദേശത്ത് പോകാൻ പ്ലാനുള്ളവർക്ക് അത് നടപ്പാക്കാൻ ഏറ്റവും മികച്ച സമയമാണിത്.
4/6ധനു: സാമ്പത്തിക നേട്ടങ്ങൾക്കൊപ്പം ആത്മീയ കാര്യങ്ങളിലുള്ള താല്പര്യവും വർദ്ധിക്കും. ദീര്‍ഘകാലമായി ആഗ്രഹിക്കുന്ന പല കാര്യങ്ങളും നിറവേറ്റാൻ മികച്ച സമയമാണിത്. ആഗ്രഹിക്കുന്നത് പോലെ എല്ലാ കാര്യവും നടക്കുകയും ചെയ്യും
5/6മീനം: ജീവിതത്തിൽ പല മാറ്റങ്ങളും വരുന്ന സമയമാണിത്. സാമ്പത്തിക മാറ്റങ്ങള്‍ ഇരട്ടിയാവുകയും. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും തേടിയെത്തും. ആരോഗ്യ പ്രശ്‌നങ്ങള്‍ അവസാനിക്കുകയും ചെയ്യും
6/6Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വിശ്വാസങ്ങളെയും പൊതുവായ വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇക്കാര്യങ്ങൾ സ്ഥിരീകരിക്കുന്നില്ല.