Shani - Surya Yuti 2025: മീനം രാശിയിൽ ശനിയും സൂര്യനും; അപൂർവ്വ സം​ഗമത്തിൽ അപ്രതീക്ഷിത ധനനേട്ടം, ഭാഗ്യം ഇവർക്കൊപ്പം

Saturn Sun Conjunction: വേദ ജ്യോതിഷ പ്രകാരം വലിയ പ്രധാന്യമുള്ള ​ഗ്രഹങ്ങളാണ് സൂര്യനും ശനിയും. ഒരു വ്യക്തിയുടെ ജാതകത്തിൽ ഈ രണ്ട് ​ഗ്രഹങ്ങളും ശുഭസ്ഥാനത്താണെങ്കിൽ വലിയ നേട്ടങ്ങൾ ഇവർക്ക് ലഭിക്കും. 

 

1 /5

മാർച്ച് 14ന് സൂര്യനും മാർച്ച് 29ന് ശനിയും മീനം രാശിയിൽ പ്രവേശിക്കും. ശത്രു​ഗ്രഹങ്ങളെന്നാണ് സൂര്യനും ശനിയും അറിയപ്പെടുന്നത്. എന്നാൽ ഇവയുടെ സം​ഗമം ചില രാശികൾക്ക് ഭാ​ഗ്യമാണ്. ഏതൊക്കെയാണ് ആ രാശികളെന്ന് നോക്കാം.   

2 /5

മിഥുനം രാശിക്കാര്‍ക്ക് ശനി സൂര്യ സംയോ​ഗം നേട്ടങ്ങൾ സമ്മാനിക്കും. വരുമാനം വർധിക്കും. ദാമ്പത്യ ജീവിതം സന്തോഷകരമായിരിക്കും. സാമ്പത്തിക നേട്ടത്തിന് സാധ്യതയുണ്ട്. ജോലിയിൽ സ്ഥാനക്കയറ്റം ലഭിക്കും. ബിസിനസിലും നല്ല ലാഭം നേടാനാകും. ഇക്കൂട്ടർക്ക് കർമ്മരം​ഗത്ത് ശോഭിക്കാൻ സാധിക്കും. ഈ കാലയളവിൽ ഭാ​ഗ്യം ഇവർക്കൊപ്പമാണ്.  

3 /5

ധനു രാശിക്കാർക്ക് ഇക്കാലയളവില്‍ പുതിയ വാഹനമോ സ്വത്തുവകകളോ വാങ്ങാൻ സാധിക്കും. സമൂഹത്തിൽ ഇവർക്ക് വലിയ സ്ഥാനമാനങ്ങൾ ലഭിക്കും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. ധാരാളം പണം വന്നുചേരും.   

4 /5

കുംഭം രാശിക്കാർക്ക് ശനി-സൂര്യ സംയോഗം നേട്ടമാണ്. ഇവർക്ക് ധനനേട്ടമുണ്ടാകും. കരിയറിൽ ഉയർച്ചയുണ്ടാകും. പുതിയ വീടോ വാഹനമോ വാങ്ങാൻ സാധിക്കും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും.   

5 /5

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വിശ്വാസങ്ങളെയും പൊതുവായ വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇക്കാര്യങ്ങൾ സ്ഥിരീകരിക്കുന്നില്ല.)  

You May Like

Sponsored by Taboola