Shani Nakshatra Transit 2025: നീതിയുടെ ദേവൻ എന്നറിയപ്പെടുന്ന ശനി മീന രാശിയിലേക്ക് രാശിമാറ്റം നടത്തുന്നതിനോടൊപ്പം നക്ഷത്രമാറ്റവും നടത്തും. ഇതിലൂടെ ഈ രാശിക്കാർക്ക് ലഭിക്കും അപാര നേട്ടങ്ങൾ.
Shani Nakshathra Gochar 2025: കർമ്മ ഫലദാതാവായ ശനിയെ ഒരു പവർഫുൾ ഗ്രഹമായിട്ടാണ് കണക്കാക്കുന്നത്.
Shani Nakshatra Transit 2025: നീതിയുടെ ദേവൻ എന്നറിയപ്പെടുന്ന ശനി മീന രാശിയിലേക്ക് രാശിമാറ്റം നടത്തുന്നതിനോടൊപ്പം നക്ഷത്രമാറ്റവും നടത്തും. ഇതിലൂടെ ഈ രാശിക്കാർക്ക് ലഭിക്കും അപാര നേട്ടങ്ങൾ
Shani Nakshathra Gochar 2025: കർമ്മ ഫലദാതാവായ ശനിയെ ഒരു പവർഫുൾ ഗ്രഹമായിട്ടാണ് കണക്കാക്കുന്നത്. ശനി ഒരു നിശ്ചിത കാലയളവിൽ രാശിമാറുന്നതോടൊപ്പം നക്ഷത്ര മാറ്റവും നടത്താറുണ്ട്. ഇത് 12 രാശിക്കാരുടെ ജീവിതത്തിലും ഏതെങ്കിലും തരത്തിൽ മാറ്റങ്ങള ഉണ്ടാക്കും. ശനി നിലവിൽ കുംഭ രാശിയിലാണ്.
മാർച്ച് 29 ന് ശനി മീന രാശിയിൽ പ്രവേശിക്കും. ശനിയുടെ നക്ഷത്ര മാറ്റത്തെ കുറിച്ച് പറഞ്ഞാൽ 2024 ഡിസംബറിൽ പൂരുരുട്ടാതി നക്ഷത്രത്തിൽ പ്രവേശിച്ചു. ശേഷം പലതവണ നക്ഷത്ര ഭാവങ്ങളിൽ മാറ്റങ്ങളിൽ വരുത്തിയിരുന്നു.
ഇനി മാർച്ച് 29 രാത്രി 11:01 ന് ശനി പൂരുരുട്ടാതി നക്ഷത്രത്തിൻ്റെ നാലാം ഭാവത്തിൽ പ്രവേശിക്കും. അതുപോലെ ഈ ദിനമാണ് ശനി രാശി മാറുന്നതും.
ശനി പൂരുരുട്ടാതി നക്ഷത്രത്തിന്റെ നാലാം ഭാവത്തിൽ പ്രവേശിക്കുന്നത് ചിലർക്ക് ഗുണം നൽകും എന്നാൽ ചില രാശിക്കാർ സൂക്ഷിക്കണം. ഭാഗ്യ നേട്ടങ്ങള ഉണ്ടാകുന്ന രാശികളെ കുറിച്ച് അറിയാം...
ശനി മാർച്ച് 29 ന് രാത്രി 11:01 ന് പൂരുരുട്ടാതി നക്ഷത്രത്തിന്റെ നാലാം ഭാവത്തിൽ പ്രവേശിക്കും. ചില രാശിയിലുള്ളവർക്ക് ശനിയുടെ ഈ രാശിമാറ്റത്തിൽ നിന്ന് പ്രത്യേക നേട്ടങ്ങൾ ലഭിക്കും.
തുലാം (Libra): ഇവർക്ക് ശനിയുടെ പൂരുരുട്ടാതി നക്ഷത്രത്തിന്റെ നാലാം ഭാവത്തിലേക്കുള്ള നീക്കം ഗുണം നൽകും. ഈ രാശിയുടെ നാലാമത്തെയും അഞ്ചാമത്തെയും ഭാവങ്ങളുടെ അധിപൻ ആയതിനാൽ ആറാം ഭാവത്തിൽ തങ്ങും. ഇതിലൂടെ ഇവരുടെ ജീവിതത്തിൽ അനുകൂല സ്വാധീനം ഉണ്ടാകും, ദീർഘകാലമായി മുടങ്ങിക്കിടക്കുന്ന ജോലികൾ പൂർത്തിയാക്കും, ജോലിസ്ഥലത്ത് ആധിപത്യം പുലർത്തും, കഠിനാധ്വാനത്തിൻ്റെ ഫലം ലഭിച്ചേക്കാം. ജോലിസ്ഥലത്ത നേട്ടങ്ങൾ, കുടുംബ പ്രശ്നങ്ങളിൽ നിങ്ങൾക്ക് നേട്ടങ്ങൾ ലഭിക്കും, മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർക്ക് വിജയം, ആരോഗ്യകാര്യത്തിലും ശ്രദ്ധിക്കണം.
മകരം(Capricorn): കർമ്മദാതാവായ ശനിയുടെ നക്ഷത്രത്തിലെ ഭാവ മാറ്റം ഇവർക്കും നല്ലതായിരിക്കും. ശനി മീനം രാശിയിലേക്ക് നീങ്ങുന്നതോടെ ഇവർക്ക് ഏഴര ശനിയിൽ നിന്നും മാറ്റമുണ്ടാകും. അത്തരമൊരു സാഹചര്യത്തിൽ ഈ രാശിക്കാർക്ക് എല്ലാ മേഖലയിലും വിജയം, ചെറിയ യാത്രകൾ നടത്താം അതിൽ നിന്ന് പ്രയോജനങ്ങൾ ലഭിക്കും. ആത്മീയതയിലേക്ക് ചായ്‌വ് കൂടും, മതപരമായ കാര്യങ്ങളിൽ വിജയം, കുട്ടികൾക്ക് പുരോഗതി.
കർക്കടകം (Cancer): ശനി മീനം രാശിയിലേക്ക് നീങ്ങുന്നതോടെ ഇവരുടെ കണ്ടക ശനി അവസാനിക്കും. ശനിയുടെ നക്ഷത്ര മാറ്റം കൂടിയാകുമ്പോൾ ഇവർക്ക് ധാരാളം ഗുണങ്ങൾ ലഭിക്കും. ജീവിതത്തിലെ ദീർഘകാല പ്രശ്നങ്ങൾ അവസാനിക്കും, ബിസിനസ്സുമായി ബന്ധപ്പെട്ട് നിരവധി യാത്രകൾ നടത്താം, കുടുംബവുമായി നല്ല ബന്ധം സ്ഥാപിക്കും. പങ്കാളിയുമായി നിലനിൽക്കുന്ന തെറ്റിദ്ധാരണകൾ പരിഹരിക്കും, ആരോഗ്യ പ്രശ്‌നങ്ങൾ മാറും. വരുമാനം അതിവേഗം ഉയരും. നിങ്ങളുടെ ആഗ്രഹങ്ങളിൽ പലതും പൂർത്തീകരിക്കപ്പെടാനും പെട്ടെന്നുള്ള സാമ്പത്തിക നേട്ടത്തിനും സാധ്യത. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)