Shani Nakshatra Gochar 2025: വേദ ജ്യോതിഷത്തിമനുസരിച്ച് ശനിയെ ഏറ്റവും ശക്തനും ക്രൂരനുമായ ഗ്രഹമായിട്ടാണ് കണക്കാക്കുന്നത്. ആളുകൾക്ക് അവരുടെ പ്രവൃത്തികൾക്കനുസരിച്ച് ഫലങ്ങൾ ശനി കൃത്യമായി നൽകും.
Shani Nakshatra Gochar 2025: വേദ ജ്യോതിഷത്തിമനുസരിച്ച് ശനിയെ ഏറ്റവും ശക്തനും ക്രൂരനുമായ ഗ്രഹമായിട്ടാണ് കണക്കാക്കുന്നത്. ആളുകൾക്ക് അവരുടെ പ്രവൃത്തികൾക്കനുസരിച്ച് ഫലങ്ങൾ ശനി കൃത്യമായി നൽകും.
നീതി, അച്ചടക്കം, ശാരീരിക ക്ലേശങ്ങൾ, രോഗം, ദീർഘായുസ്സ്, ദുഃഖം, അലസത, കഠിനാധ്വാനം, സേവകർ, ഇരുമ്പ്, എണ്ണ, ധാതുക്കൾ, ക്ഷമ മുതലായവയുടെ ഘടകമായിട്ടാണ് ശനിയെ കണക്കാക്കുന്നു.
ശനിയുടെ മാറ്റങ്ങളുടെ ഫലങ്ങൾ പല മേഖലകളിലും ദൃശ്യമാണ്. ശനി ഒരു രാശിയിൽ ഏകദേശം രണ്ടര വർഷം നിൽക്കും. ശനിയ്ക്ക് 12 രാശികളുടെ ഒരു ചക്രം പൂർത്തിയാക്കാൻ ഏകദേശം 30 വർഷമെടുക്കും.
ഓരോ രാശിയിലെയും ആളുകളുടെ ജീവിതത്തിൽ ശനിയുടെ സ്വാധീനം വളരെക്കാലം നിലനിൽക്കുന്നത്. ഒരു നിശ്ചിത കാലയളവിനുശേഷം ശനി അതിന്റെ രാശിമാറ്റവും നക്ഷത്ര സമൂഹവും മാറ്റുന്നു.
ഒക്ടോബറിൽ ശനി വ്യാഴത്തിന്റെ നക്ഷത്രമായ പൂരുരുട്ടാതി നക്ഷത്രത്തിൽ പ്രവേശിക്കും. ഇത് ചില ജാതകരുടെ ജീവിതത്തിൽ നല്ല ഫലങ്ങൾ ഉണ്ടാക്കിയേക്കാം. ആ ഭാഗ്യ രാശികളെക്കുറിച്ച് അറിയാം...
വേദ ജ്യോതിഷം അനുസരിച്ച് കർമ്മദാതാവായ ശനി ഒക്ടോബർ 3 ന് രാത്രി 9:49 ന് പൂരുരുട്ടാതി നക്ഷത്രത്തിൽ പ്രവേശിക്കും. ജനുവരി 20 വരെ ഇവിടെ തുടരും. പൂർവ്വ ഭാദ്രപദത്തിന്റെ അധിപൻ വ്യാഴമാണ്.
കർക്കടകം (Cancer): ഈ രാശിക്കാർക്ക് പൂർവ്വ ഭാദ്രപദത്തിലേക്കുള്ള ശനിയുടെ പ്രവേശനം ഗുണകരമാകും. വളരെക്കാലമായി മുടങ്ങിക്കിടന്ന ജോലികൾ പൂർത്തീകരിക്കാൻ കഴിയും. സമ്പത്തും സമൃദ്ധിയും വർദ്ധിക്കും, ആത്മവിശ്വാസം വേഗത്തിൽ വർദ്ധിച്ചേക്കാം. ബഹുമാനവും ആദരവും വർദ്ധിക്കും, അതോടൊപ്പം പദവിയും അന്തസ്സും കൈവരിക്കും.
തുലാം (Libra): ഈ രാശിയിൽ ജനിച്ചവർക്ക് വളരെക്കാലമായി മുടങ്ങിക്കിടന്ന ജോലികൾ പൂർത്തീകരിക്കാൻ കഴിയും. ആത്മീയതയിൽ കൂടുതൽ താൽപ്പര്യമുണ്ടാകാം. കുടുംബത്തോടൊപ്പം ഗുണമേന്മയുള്ള സമയം ചെലവഴിക്കും സന്തോഷം ഉണ്ടാകും. മുടങ്ങിക്കിടക്കുന്ന ജോലികൾ പൂർത്തീകരിക്കാൻ കഴിയും. ആത്മവിശ്വാസം വർദ്ധിക്കും, ഇത് പല മേഖലകളിലും വിജയത്തിലേക്ക് നയിക്കും, കടബാധ്യതകളിൽ നിന്ന് മോചനം.
കുംഭം (Aquarius): ഈ രാശിയിൽ ജനിച്ചവർക്ക് വ്യാഴത്തിന്റെ നക്ഷത്രത്തിലേക്കുള്ള ശനിയുടെ സംക്രമണം പല മേഖലകളിലും നേട്ടങ്ങൾ നൽകും. കഠിനാധ്വാനം ഫലം കണ്ടേക്കാം. സാമൂഹിക പദവിയും അന്തസ്സും ലഭിക്കും. ജോലി ചെയ്യുന്നവർക്ക് കാര്യമായ നേട്ടങ്ങൾ അനുഭവപ്പെടാം. വീട്ടിൽ ദീർഘകാലമായി നിലനിൽക്കുന്ന തർക്കങ്ങൾ അവസാനിച്ചേക്കാം. വീട്ടിൽ സമാധാനവും സന്തോഷവും ഉണ്ടായേക്കാം. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)