Kendra Trikona Rajayoga: ശനി വക്രി സൃഷ്ടിക്കും ശക്തമായ ത്രികോണ രാജയോഗം; ഇവരുടെ ഭാഗ്യം മാറിമറിയും!

Written ByAjitha Kumari
Published: Jul 13, 2025, 08:42 AM IST|Updated: Jul 13, 2025, 08:42 AM IST

Shani Vakri: ജ്യോതിഷത്തിൽ കേന്ദ്ര ത്രികോണ രാജയോഗം വളരെ ശുഭകരമായി കണക്കാക്കുന്നു. അതിന്റെ സ്വാധീനത്താൽ സമ്പത്ത്, വിജയം, അന്തസ്, ബഹുമാനം എന്നിവ കൈവരും.

Kendra Trikona Yoga1/8

Kendra Trikona Rajayoga: ജ്യോതിഷത്തിൽ ശനിയെ നീതിയുടെ ദേവനായിട്ടാണ്‌ കണക്കാക്കുന്നത്. എല്ലാ ഗ്രഹങ്ങളിലും വച്ച് ഏറ്റവും പതുക്കെ സഞ്ചരിക്കുന്ന ഗ്രഹമാണ് ശനി.

Kendra Trikona Yoga Effect2/8

മറ്റ് ഗ്രഹങ്ങളെ അപേക്ഷിച്ച് ശനിയ്ക്ക് ഒരു രാശിയിൽ നിന്ന് മറ്റൊന്നിലേക്ക് മാറാൻ രണ്ടര വർഷത്തെ സമയമെടുക്കും. അതുകൊണ്ടുതന്നെ ശനി വീണ്ടും അതേ രാശിയിലേക്ക് മടങ്ങാൻ ഏകദേശം 30 വർഷമെടുക്കും.

 

Shani Vakri3/8

നിലവിൽ ശനി വ്യാഴത്തിന്റെ മീനരാശിയിലാണ്. ജൂലൈ 13 ന് മീന രാശിയിൽ വക്രഗതിയിലാകുകയും അതിലൂടെ കേന്ദ്ര ത്രികോണ രാജയോഗം രൂപപ്പെടുകയും ചെയ്യും. ശനി 138 ദിവസം വക്രഗതിയിൽ തുടരും.  ഈ യോഗത്തിന്റെ രൂപീകരണം മൂലം ജാതകർക്ക് സമ്പത്ത്, സമൃദ്ധി, പ്രശസ്തി, ബഹുമാനം എന്നിവ ലഭിക്കും.

Lord Shani4/8

പ്രത്യേകിച്ച് ശനി ജാതകത്തിൽ ശുഭഭാവത്തിൽ സ്ഥിതി ചെയ്യുന്നവർക്ക് അതിൽ നിന്ന് ഏറ്റവും കൂടുതൽ നേട്ടം ലഭിക്കും.  ഈ യോഗത്തിലൂടെ നേട്ടം കൊയ്യുന്ന ആ രാശികൾ നമുക്കറിയാം...

 

Scorpio5/8

വൃശ്ചികം (Scorpio): ശനിയുടെ കേന്ദ്ര ത്രികോണ രാജയോഗം ഇവർക്ക് വളരെയധികം ശുഭകരമായിരിക്കും. മത്സര പരീക്ഷകൾ എഴുതുന്ന വിദ്യാർത്ഥികൾക്ക് പ്രത്യേക ആനുകൂല്യങ്ങൾ ലഭിച്ചേക്കാം. ഭാഗ്യം നിങ്ങളുടെ ഭാഗത്തായിരിക്കും. അവിവാഹിതർക്ക് വിവാഹാലോചനകൾ വന്നേക്കാം. ഒരു വീട് പണിയുന്നതിനോ വാഹനം വാങ്ങുന്നതിനോ അല്ലെങ്കിൽ വലിയ നിക്ഷേപം നടത്തുന്നതിനോ സാധ്യത ഉണ്ടാകാം. ബിസിനസിൽ പുതിയ അവസരങ്ങൾ ലഭിച്ചേക്കാം. നിങ്ങൾ നടത്തുന്ന ശ്രമങ്ങൾ പ്രയോജനകരമാകും മുടങ്ങിക്കിടന്ന ജോലികൾക്ക് ആക്കം കൂടും

Dhanu6/8

ധനു (Sagittarius): ശനിയുടെ കേന്ദ്ര ത്രികോണ രാജയോഗം ഈ രാശിക്കാർക്ക് ഫലപ്രദമായിരിക്കും. വീട്, വാഹനം, വസ്തു എന്നിവ വാങ്ങാൻ സാധിക്കും. ജീവിതത്തിൽ സമാധാനമുണ്ടാകും, കണ്ടക ശനിയുടെ പ്രതികൂല ഫലങ്ങൾ കുറയും. നല്ല വിവാഹാലോചനകൾ വന്നേക്കാം. പങ്കാളിത്ത ബിസിനസിൽ ലാഭം ലഭിച്ചേക്കാം. കരിയർ, പണം, മറ്റ് മേഖലകൾ എന്നിവയിൽ പുരോഗതി, സാമ്പത്തിക സ്ഥിതി ശക്തമാകും. പഴയ കടങ്ങളിൽ നിന്ന് മുക്തി

When is Kendrayoga formed7/8

ജ്യോതിഷപ്രകാരം, 4, 7, 10 തുടങ്ങിയ 3 കേന്ദ്ര ഭാവങ്ങളും 1, 5, 9 പോലുള്ള 3 ത്രികോണ ഭാവങ്ങളും സംയോഗത്തിലാകുമ്പോഴോ, ദൃഷ്ടിബന്ധം ഉണ്ടാകുമ്പോഴോ, രാശി മാറുമ്പോഴോ ആണ്‌ കേന്ദ്ര ത്രികോണ രാജയോഗം ഉണ്ടാകുന്നത്. കേന്ദ്ര ത്രികോണ രാജയോഗം ഇവർക്ക് ഭാഗ്യകരമായിരിക്കും

Kendra Trikona Rajayoga Effect8/8

ഈ യോഗം സമ്പത്ത്, സമൃദ്ധി, പ്രശസ്തി, ബഹുമാനം എന്നിവ കൊണ്ടുവരുന്നു. ശുക്രൻ കേന്ദ്രത്തിലും ത്രികോണ ഭാവങ്ങളിലും ഒന്നിച്ചു നിൽക്കുന്ന രാശിക്കാർക്ക് ഈ രാജയോഗം വളരെ ശുഭകരമായിരിക്കും.