ലോകത്ത് ഏറ്റവും കൂടുതൽ പേരുടെ മരണത്തിന് ഇടയാക്കുന്ന രോഗമാണ് ഹൃദ്രോഗം. അതുകൊണ്ട് തന്നെ അവയെ അവഗണിക്കുന്നത് വിഡ്ഢിത്തമാണ്.
ഹൃദയാഘാത സാധ്യത കുറയ്ക്കാൻ സഹായിക്കുന്ന ചില വിത്തുകൾ പരിചയപ്പെട്ടാലോ....
ഒമേഗ 3 ഫാറ്റി ആസിഡുകൾ, ഫൈബർ, ആന്ിഓ്കസിഡന്റുകൾ എന്നിവയാൽ സമ്പന്നമായ ചിയ സീഡ് രക്തസമ്മർദ്ദം കുറയ്ക്കാനും ഹൃദ്രോഗ സാധ്യത കുറയ്ക്കാനും സഹായിക്കുന്നു.
ശരീരത്തിലെ വീക്കം കുറയ്ക്കാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും ഫ്ലാക്സ് സീഡ് സഹായിക്കുന്നു. രക്തസമ്മർദ്ദവും കൊളസ്ട്രോളും കുറയ്ക്കാനും ഇവ സഹായിക്കും.
മത്തങ്ങ വിത്തുകളിൽ മഗ്നീഷ്യം, സിങ്ക്, ആരോഗ്യകരമായ കൊഴുപ്പുകൾ എന്നിവ അടങ്ങിയിരിക്കുന്നു. ഇത് ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും ഹൃദയാഘാതം തടയാനും ഒക്കെ നിങ്ങളെ സഹായിക്കും.
വിറ്റാമിൻ ഇ, സെലിനിയം, ആരോഗ്യകരമായ കൊഴുപ്പുകൾ എന്നിവയാൽ സമ്പന്നമായ സൂര്യകാന്തി വിത്തുകൾ ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നതിന് വളരെ നല്ലതാണ്.
വിറ്റാമിൻ ഇ, കാൽസ്യം, ആരോഗ്യകരമായ കൊഴുപ്പുകൾ എന്നിവയുടെ മികച്ച ഉറവിടമാണ് എള്ള്. കൊളസ്ട്രോളും രക്തസമ്മർദ്ദവും കുറച്ച് ഹൃദയാരോഗ്യം മെച്ചപ്പെടുത്താൻ ഇവ സഹായിക്കും.
ആന്റിഓക്സിഡന്റുകൾ, ഫൈബർ, ആരോഗ്യകരമായ കൊഴുപ്പുകൾ എന്നിവയാൽ സമ്പന്നമായ മല്ലി വിത്തുകളും ഹൃദയാരോഗ്യത്തിന് വളരെ നല്ലതാണ്.
ആന്റിഓക്സിഡന്റുകൾ, ഫൈബർ, ആരോഗ്യകരമായ കൊഴുപ്പുകൾ എന്നിവ അടങ്ങിയ പെരുംഞ്ചീരകം ഹൃദയാഘാതം തടയുന്നതിനും ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും സഹായിക്കും. (Disclaimer: ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.)