Shadashtak Yoga: ശനി-ചൊവ്വ സം​ഗമത്താൽ രണ്ട് ദിവസത്തിനുള്ളിൽ ഷഡാഷ്ടകയോ​ഗം; ആരോ​ഗ്യം, പണം, സമ്പത്ത് എല്ലാം നഷ്ടം ഈ രാശിക്കാർക്ക്!

ഓരോ രാശിക്കാർക്കും ഭാഗ്യം കൊണ്ടുവരുന്ന രാജയോഗം പോലെ തന്നെ ദോഷങ്ങൾക്ക് കാരണമാകുന്ന യോഗമാണ് ഷഡാഷ്ടക യോഗം.

  • Jun 18, 2025, 07:41 PM IST
1 /5

ജൂൺ 20ന് ഷഡാഷ്ടക യോഗം രൂപം കൊള്ളും. ഇത് ചില രാശിക്കാരിൽ വലിയ ദോഷഫലങ്ങളുണ്ടാക്കും. ഷഡാഷ്ടക യോഗം ഏതെല്ലാം രാശിക്കാരിലാണ് പ്രതിസന്ധിയുണ്ടാക്കുന്നതെന്ന് അറിയാം.

2 /5

ഷഡാഷ്ടക യോഗത്തിലൂടെ കർക്കടക രാശിക്കാർക്ക് ദോഷഫലങ്ങൾ മാത്രമാണ് ഉണ്ടാകുക. ജോലിയിൽ വിവിധ പ്രശ്നങ്ങൾ ഉണ്ടാകുന്നു. ജൂൺ 20ന് ശേഷം ജോലി നഷ്ടപ്പെടാൻ വരെ സാധ്യത. ആരോഗ്യപ്രശ്നങ്ങളെ നിസാരമായി കാണരുത്. വാഹനം ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കുക.

3 /5

ഷഡാഷ്ടക യോഗം മകരം രാശിക്കാർക്ക് ജീവിതത്തിൽ പല പ്രതികൂല സാഹചര്യങ്ങളും സൃഷ്ടിക്കും. ജീവിതത്തിൽ പ്രതിസന്ധികൾ വർധിക്കും. പണം കൈകാര്യം ചെയ്യുമ്പോൾ അതീവ ശ്രദ്ധ വേണം. ദേഷ്യം നിയന്ത്രിക്കേണ്ടത് പ്രധാനമാണ്. ജോലിഭാരം വർധിക്കും.

4 /5

തുലാം രാശിക്കാർക്ക് ഷഡാഷ്ടക യോഗത്തിലൂടെ വലിയ പ്രതിസന്ധികളെ നേരിടേണ്ടി വരും. ആരോഗ്യം മോശമാകാൻ സാധ്യത. അനാവശ്യ ചിലവുകൾ ഉണ്ടാകും. സാമ്പത്തികമായി വിട്ടുമാറാത്ത പ്രശ്നങ്ങൾ ഉണ്ടാകും. അപകടങ്ങളുണ്ടാകുകയും ഗുരുതരാവസ്ഥയിലേക്ക് നയിക്കുകയും ചെയ്യാം.

5 /5

ധനു  രാശിക്കാർക്ക് ഷഡാഷ്ടക യോഗം മൂലം ദോഷങ്ങളുണ്ടാകുന്നു. ആരോഗ്യത്തിലുണ്ടാകുന്ന ചെറിയ ബുദ്ധിമുട്ടുകൾ ശ്രദ്ധിക്കാതിരുന്നാൽ അത് കൂടുതൽ പ്രതിസന്ധിയിലേക്ക് നയിക്കും. സാമ്പത്തികമായി ബുദ്ധിമുട്ടുകൾ നേരിടും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വിശ്വാസങ്ങളെയും പൊതുവായ വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇക്കാര്യങ്ങൾ സ്ഥിരീകരിക്കുന്നില്ല.)

You May Like

Sponsored by Taboola