Six Planets Auspicious Yog in Pisces: വൈദിക ജ്യോതിഷം അനുസരിച്ച് വളരെ അപൂർവമായ 6 ഗ്രഹങ്ങളുടെ സംയോജനമാണ് മീനരാശിയിൽ ഉണ്ടാകുന്നത്.
Shadgrahi Yoga 2025: 57 വർഷങ്ങൾക്ക് ശേഷമാണ് ഇത്തരത്തിലുള്ളൊരു യോഗം മീന രാശിയിൽ നടക്കുന്നത്. ഇതിലൂടെ ചില രാശിക്കാരുടെ ഭാഗ്യം തെളിയും...
വൈദിക ജ്യോതിഷം അനുസരിച്ച് വളരെ അപൂർവമായ 6 ഗ്രഹങ്ങളുടെ സംയോജനമാണ് മീനരാശിയിൽ ഉണ്ടാകുന്നത്. 57 വർഷങ്ങൾക്ക് ശേഷമാണ് ഇത്തരത്തിലുള്ളൊരു യോഗം മീന രാശിയിൽ നടക്കുന്നത്. ഇതിലൂടെ ചില രാശിക്കാരുടെ ഭാഗ്യം തെളിയും...
Shadgrahi Yoga 2025: ജ്യോതിഷം അനുസരിച്ച് ഗ്രഹങ്ങൾ കാലാകാലങ്ങളിൽ മറ്റ് ഗ്രഹങ്ങളുമായി സംയോജിക്കാറുണ്ട്. ഇത് മനുഷ്യ ജീവിതത്തെയും ഭൂമിയെയും നേരിട്ട് ബാധിക്കാറുമുണ്ട്. മീന രാശിയിൽ 6 ഗ്രഹങ്ങൾ ഒരുമിച്ച് ഒരു അപൂർവ സംയോജനം ഉണ്ടാക്കാൻ പോകുകയാണ്.
മാർച്ചിൽ രാഹുവും ശുക്രനും മീന രാശിയിൽ എത്തിയിട്ടുണ്ട്. മാർച്ച് 29 ന് ശനി മീന രാശിയിൽ പ്രവേശിക്കും. ഫെബ്രുവരിയിൽ ബുധൻ മീന രാശിയിലെത്തും. മാർച്ച് മുതൽ സൂര്യനും മീന രാശിയിലെത്തി കഴിഞ്ഞു.
ഇനി മാർച്ച് 28 ന് ചന്ദ്രൻ മീന രാശിയിലെത്തും. അങ്ങനെ മാർച്ച് 29 ന് 6 ഗ്രഹങ്ങൾ മീന രാശിയിൽ എത്തും. അത്തരമൊരു സാഹചര്യത്തിൽ ആറ് ഗ്രഹങ്ങളുടെ കൂടിച്ചേരൽ മൂലം ചില രാശിക്കാരുടെ സുവർണ്ണ ദിനങ്ങൾക്ക് തുടക്കമാകും.
ഈ രാശിക്കാരുടെ വരുമാനം വർദ്ധിക്കും, ജോലിക്കാർക്ക് സ്ഥാനക്കയറ്റം ലഭിക്കും. ആ ഭാഗ്യ രാശികൾ ഏതൊക്കെയാണെന്ന് അറിയാം...
ചിങ്ങം (Leo): ഷഡ്ഗ്രഹി യോഗം ഇവർക്ക് നേട്ടങ്ങൾ നൽകും. ഈ രാശിയുടെ എട്ടാം ഭാവത്തിലാണ് ഈ യോഗം രൂപപ്പെടുന്നത്. അതിനാൽ ഈ സമയത്ത് നിങ്ങൾക്ക് ജോലിയിൽ സ്ഥാനക്കയറ്റത്തിനുള്ള അവസരങ്ങൾ ലഭിക്കും, ജോലിസ്ഥലത്ത് നിങ്ങളുടെ കഠിനാധ്വാനം വിലമതിക്കും, പുതിയ കരാറുകളിൽ നിന്നും പ്രയോജനം ലഭിക്കും. ഗവേഷണവുമായി ബന്ധപ്പെട്ട ആളുകൾക്ക് വിജയം നേടാൻ കഴിയും, വരുമാനം വർദ്ധിച്ചേക്കാം, ജോലിയിൽ വിജയം.
ധനു (Sagittarius): ഷഡ്ഗ്രഹി യോഗത്തിന്റെ രൂപീകരണം ധനു രാശിക്കാർക്കും അനുകൂലമായിരിക്കും. ഈ രാശിയുടെ നാലാം ഭാവത്തിലാണ് ഈ യോഗം രൂപപ്പെടാൻ പോകുന്നത്. അതിനാൽ ഈ സമയത്ത് നിങ്ങളുടെ സൗകര്യങ്ങൾ വർദ്ധിക്കും, ജോലി ചെയ്യുന്നവർക്ക് ശമ്പള വർദ്ധനവിന് സാധ്യത, കുടുംബജീവിതം സന്തോഷകരമാകും, ദാമ്പത്യ ജീവിതത്തിൽ സ്നേഹവും ഐക്യവും വർദ്ധിക്കും. ദൈനംദിന വരുമാനം വർദ്ധിക്കും, ജോലിക്കും ബിസിനസൈനുമായി യാത്ര ചെയ്യാം.
മകരം (capricorn): ഷഡ്ഗ്രാഹി യോഗത്തിന്റെ രൂപീകരണം ഇവർക്കും അനുകൂലമായേക്കാം. നിങ്ങളുടെ രാശിയുടെ മൂന്നാം ഭാവത്തിലാണ് ഈ യോഗം രൂപപ്പെടാൻ പോകുന്നത്. അതിനാൽ ഈ സമയത്ത് നിങ്ങളുടെ ധൈര്യവും ആത്മവിശ്വാസവും വർദ്ധിക്കും. ബിസിനസ്സുകാർക്ക് ലാഭം, ജോലിക്കാർക്ക് പ്രമോഷൻ, സമൂഹത്തിൽ സ്വാധീനവും സ്ഥാനമാനങ്ങളും വർദ്ധിക്കും, ഈ സമയത്ത് നിങ്ങൾക്ക് പല സ്രോതസ്സുകളിൽ നിന്നും പണം ലഭിച്ചേക്കാം. വസ്തു, വാഹനം എന്നിവ വാങ്ങാൻ സാധ്യത. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)