മെയ് 27ന് ആണ് ഈ വർഷത്തെ ശനി ജയന്തി. ഇതോടെ രണ്ട് രാശിക്കാർക്ക് കണ്ടകശനി ആരംഭിക്കും. ഏതെല്ലാം രാശിക്കാർക്കാണ് ദോഷമുണ്ടാകുന്നതെന്ന് അറിയാം.
ഒരു വ്യക്തിയുടെ ചന്ദ്ര രാശിയിൽ 4,7,10 എന്നിവയിൽ ഏതെങ്കിലും ഭാവത്തിലൂടെ ശനി സഞ്ചരിക്കുന്നതാണ് കണ്ടകശനി. ഇത് ജീവിതത്തിൽ വലിയ വെല്ലുവിളികൾ ഉണ്ടാക്കും. സാമ്പത്തികം, ആരോഗ്യം, തൊഴിൽ, വ്യക്തിജീവിതം എന്നിവയിലെല്ലാം കണ്ടകശനിയുടെ ദോഷങ്ങൾ വേട്ടയാടും.
മാർച്ച് 29ന് ശനി മീനം രാശിയിലേക്ക് സഞ്ചരിച്ച് തുടങ്ങിയതിന് ശേഷം കണ്ടകശനിയുടെ ദോഷങ്ങൾ രണ്ട് രാശിക്കാരിൽ ആരംഭിച്ചു. ഏതെല്ലാം രാശിക്കാരിലാണ് കണ്ടകശനി ദോഷങ്ങൾ വരുത്തുന്നതെന്നും ഇതിന് പ്രതിവിധി എന്താണെന്നും അറിയാം.
ചിങ്ങം രാശിക്കാർക്ക് കണ്ടകശനിയോടൊപ്പം അഷ്ടമശനി ദോഷവും ഉണ്ട്. ഇത് സാമ്പത്തിക പ്രതിസന്ധിയിലേക്ക് നയിക്കും. ആരോഗ്യപരമായും വെല്ലുവിളികൾ ഉണ്ടാകും. പ്രശ്നങ്ങൾ ഒന്നിനുപുറകേ ഒന്നായി വന്നുകൊണ്ടിരിക്കും. ജീവിതത്തിൽ നിരവധി വെല്ലുവിളികൾ ഉണ്ടായിക്കൊണ്ടിരിക്കും.
ധനു രാശിക്കാർക്ക് കണ്ടകശനിയുടെ ഫലമായി ജീവിതത്തിൽ വലിയ പ്രതിസന്ധികളുണ്ടാകും. സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ടാകും. കുടുംബത്തിൽ അഭിപ്രായവ്യത്യാസങ്ങളും ബുദ്ധിമുട്ടും സമാധാനക്കേടും ഉണ്ടാകും. ജീവിതത്തിലെ വലിയ പ്രതിസന്ധി നിറഞ്ഞ സമയത്തിലൂടെയാണ് ഇവർ കടന്നുപോകുക.
കണ്ടകശനിയുടെ ദോഷങ്ങളിൽ നിന്ന് മുക്തി നേടാൻ ശനി ജയന്തി ദിനത്തിൽ ചില പരിഹാരങ്ങൾ ചെയ്യാം. ശനിഭഗവാന് എള്ളെണ്ണ അഭിഷേകം ചെയ്യാം. ഇത് ശനി ദേവനെ പ്രീതിപ്പെടുത്തും. ദോഷങ്ങളെ ചെറുക്കും. കറുത്ത വസ്ത്രം ദാനം ചെയ്യുക, ശനി ജയന്തി ദിനത്തിലും ശനിയാഴ്ചകളിലും ഉപവസിക്കുക. ശനിക്ഷേത്രങ്ങൾ സന്ദർശിക്കുക. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വിശ്വാസങ്ങളെയും പൊതുവായ വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇക്കാര്യങ്ങൾ സ്ഥിരീകരിക്കുന്നില്ല.)