Shani Jayanti: ശനി ജയന്തി ദിവസം ശനി ദേവനെ ആരാധിക്കുന്നത് ജീവിതത്തിൽ നിലനിന്നിരുന്നു ദോഷങ്ങൾ അകറ്റാൻ സഹായിക്കും.
Shani Jayanti on May 27: ജ്യോതിഷ പ്രകാരം ഏറെ പ്രധാന്യം നിറഞ്ഞ ദിവസമാണ് ശനി ജയന്തി. ജ്യേഷ്ഠ മാസത്തിലെ അമാവാസി ദിനമാണ് ശനി ജയന്തിയായി ആഘോഷിക്കുന്നത്. ഈ ദിവസം ജീവിതത്തിൽ അനുകൂലമായ നിരവധി മാറ്റങ്ങൾ സംഭവിക്കുന്നു.
ശനിദശ അകറ്റാൻ ശുഭകരമായ ദിവസം കൂടിയാണ് ശനി ജയന്തി. മെയ് 27ന് ആണ് ശനി ജയന്തി. ഏതൊക്കെ രാശികൾക്കാണ് ഈ ദിവസം ശുഭകരമാകുകയെന്ന് നോക്കാം.
മിഥുനം രാശിക്കാര്‍ക്ക് ശനി ജയന്തി ദിവസം സാമ്പത്തിക നേട്ടത്തിന് സാധ്യതയുണ്ട്. ജീവിതത്തിൽ നിലനിന്നിരുന്ന തടസങ്ങൾ മാറിക്കിട്ടും. കുടുംബ ജീവിതത്തിൽ സന്തോഷകരമായ മാറ്റങ്ങളുണ്ടാകും. പ്രണയിതാക്കൾക്ക് അനുകൂലമായ സമയമാണിത്. സ്വത്തുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ അകലും. അവിവാഹിതരുടെ വിവാഹകാര്യത്തിൽ തീരുമാനമുണ്ടാകും. ജീവിതത്തിലെ ഏറ്റവും നല്ല സമയമായിരിക്കും ഇത്.
തുലാം രാശിക്കാര്‍ക്ക് ഈ ദിവസം സാമ്പത്തികപരമായി വളരെ അനുകൂലമായിരിക്കും. ശനി ദേവന്റെ അനുഗ്രഹം ഇവർക്കുണ്ടാകും. ദാമ്പത്യ ജീവിത്തിൽ സന്തോഷം നിറയും. ആരോഗ്യം തൃപ്തികരമായിരിക്കും.
മകരം രാശിക്കാര്‍ക്ക് ഈ സമയം കരിയറിൽ ഉയർച്ചയുണ്ടാകും. സാമ്പത്തിക നേട്ടങ്ങൾക്ക് സാധ്യതയുണ്ട്. സമൂഹത്തില്‍ നിങ്ങൾക്കുള്ള അംഗീകാരവും ബഹുമാനവും വർധിക്കും. ജീവിതത്തിൽ സൗഭാഗ്യങ്ങൾ നിറയുന്ന സമയമാണിത്.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. സീ മലയാളം ന്യൂസ് ഇത് സ്ഥിരീകരിക്കുന്നില്ല.