Shani Nakshatra Parivartan 2025: ജ്യോതിഷ പ്രകാരം 27 വർഷത്തിന് ശേഷം ശനി നക്ഷത്രം മാറാൻ പോകുന്നു. ഇതിലൂടെ മൂന്ന് രാശികൾക്ക് ശുഭഫലം ഉളവാക്കും.
Shani Nakshatra Gochar 2025: നീതിയുടെ ദേവനായ ശനിയെ ക്രൂരമായ ഗ്രഹമായിട്ടാണ് കണക്കാക്കുന്നത്, കാരണം ശനി ആളുകളുടെ കർമ്മങ്ങൾക്കനുസരിച്ച് ഫലം നൽകും.
Shani Nakshatra Parivartan 2025: നീതിയുടെ ദേവനായ ശനിയെ ക്രൂരമായ ഗ്രഹമായിട്ടാണ് കണക്കാക്കുന്നത്, കാരണം ശനി ആളുകളുടെ കർമ്മങ്ങൾക്കനുസരിച്ച് ഫലം നൽകും.
ഇക്കാരണത്താൽ ശനിയ്ക്ക് രാജാവിനെ യാചകനാക്കാനും യാചകനെ രാജാവാക്കാനും അധിക സമയമെടുക്കില്ല.
ശനി എല്ലാ രണ്ടര വർഷം കൂടുമ്പോൾ രാശിയും ഒരു വർഷം കൂടുമ്പോൾ നക്ഷത്രവും മാറ്റുന്നു. അങ്ങനെ വരുമ്പോൾ ശനിയ്ക്ക് ഒരു രാശിചക്രം പൂർത്തിയാക്കാൻ 30 വർഷത്തെ സമയമെടുക്കും അതുപോലെ നക്ഷത്ര മാറ്റം നടത്താൻ 27 വർഷത്തെ സമയമെടുക്കും.
ഇത് 12 രാശിക്കാരുടെ ജീവിതത്തേയും ഏതെങ്കിലുമൊക്കെ തരത്തിൽ ബാധിക്കും. ഈ സമയത്ത് ശനി കുംഭം രാശിയിലും പൂരുരുട്ടാതി നക്ഷത്രത്തിലാണ് സ്ഥിതി ചെയ്യുന്നത്.
ശനി ഏപ്രിൽ 28 ന് രാവിലെ 7:52 ന് സ്വന്തം നക്ഷത്രമായ ഉതൃട്ടാതി നക്ഷത്രത്തിലേക്ക് പ്രവേശിക്കും. ഇതോടൊപ്പം മീന രാശിയിൽപ്രവേശിക്കും.
അത്തരമൊരു സാഹചര്യത്തിൽ 12 രാശിക്കാരുടെ ജീവിതത്തിൽ തീർച്ചയായും ഏതെങ്കിലുമൊക്കെ വിധത്തിൽ സ്വാധീനം ചെലുത്തും. എങ്കിലും ഭാഗ്യം തെളിയുന്ന ആ 3 രാശികളെ അറിയാം...
തുലാം (Libra): ശനി സ്വന്തം രാശിയായ ഉതൃട്ടാതി നക്ഷത്രത്തിൽ പ്രവേശിച്ചാൽ ഈ രാശിയുടെ ആറാം ഭാവത്തിൽ വസിക്കും. ഇതിലൂടെ ഇവർക്കു ധാരാളം നേട്ടങ്ങൾ ലഭിക്കും. ഏറെ നാളായി മുടങ്ങിക്കിടക്കുന്ന ജോലികൾ തുടങ്ങും, ജോലിസ്ഥലത്ത് വിലമതിക്കും, വലിയ ഉത്തരവാദിത്തങ്ങൾ ലഭിക്കും, ഈ രാശിയുടെ 4, 5 ഭാവങ്ങളുടെ അധിപനാണ് ശനി. ദീർഘകാലമായി നിലനിൽക്കുന്ന ആരോഗ്യപ്രശ്‌നങ്ങൾ അവസാനിക്കും, കുടുംബ പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയും. മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർക്ക് മികച്ച വിജയം നേടാൻ കഴിയും, ജീവിതത്തിൽ സന്തോഷവും സമാധാനവും ലഭിക്കും.
ഇടവം (Taurus): ഈ രാശിയുടെ പതിനൊന്നാം ഭാവത്തിലാണ് ശനി വരുന്നത്. ഇത്തരമൊരു സാഹചര്യത്തിൽ ഈ രാശിക്കാർക്ക് എല്ലാ മേഖലയിലും വലിയ വിജയവും സാമ്പത്തിക നേട്ടവും ലഭിക്കും. സമൂഹത്തിൽ ആദരവ്, ജീവിതത്തിൽ സന്തോഷവും സമാധാനവും ലഭിക്കും, സാമൂഹിക ഇടപെടലുകൾ വർദ്ധിക്കും, കരിയർ മേഖലയിൽ നേട്ടങ്ങൾ, സ്ഥാനവും അന്തസ്സും വർദ്ധിക്കും, കുടുംബാംഗങ്ങളുമായും സുഹൃത്തുക്കളുമായുമുള്ള ബന്ധം കൂടുതൽ ശക്തമാകും.
കർക്കടകം (Cancer): ഉതൃട്ടാതി നക്ഷത്രത്തിൽ പ്രവേശിച്ചാൽ ശനി ഈ രാശിയുടെ ഒൻപതാം ഭാവത്തിലായിരിക്കും വരുന്നത്. അത്തരമൊരു സാഹചര്യത്തിൽ ഈ രാശിക്കാരുടെ ജീവിതത്തിൽ നടക്കുന്ന പ്രശ്നങ്ങൾ അവസാനിക്കും, ഉന്നത വിദ്യാഭ്യാസമെന്ന സ്വപ്നം പൂവണിയും, ക്ഷമയോടെ പ്രവർത്തിച്ചാൽ എല്ലാ മേഖലയിലും വിജയം, മാതാപിതാക്കളുടെ പൂർണ്ണ പിന്തുണ, ലക്ഷ്യം നേടുന്നതിൽ വിജയിക്കാൻ കഴിയും, കുടുംബത്തിലോ ദാമ്പത്യ ജീവിതത്തിലോ നിലനിൽക്കുന്ന പ്രശ്നങ്ങൾ ഇപ്പോൾ അവസാനിച്ചേക്കാം. ആരോഗ്യം നല്ലതായിരിക്കും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)