Shani Nakshatra Gochar: ശനിയുടെ നക്ഷത്ര മാറ്റത്തിൽ ഈ 5 രാശിക്കാർ സൂക്ഷിക്കുക; ജോലി ബിസിനസിനെ ബാധിക്കും!

Saturn Nakshatra Transit: ശനി ഉടൻതന്നെ നക്ഷത്ര മാറ്റം നടത്താൻ പോകുകയാണ്. അതിലൂടെ ചില രാശിക്കാർക്ക് വലിയ ബുദ്ധിമുട്ടുകൾ ഉണ്ടാക്കും. ആ രാശികൾ ഏതൊക്കെയാണെന്ന് അറിയണ്ടേ?

Shani Gochar 2025: കർമ്മഫലം കൃത്യമായി നൽകുന്ന ഒരു ഗ്രഹമാണ് ശനി. ഒരു വ്യക്തിയുടെ ജാതകത്തിൽ ശനി യഥാസ്ഥാനത്ത് നിൽക്കുകയാണെങ്കിൽ അത് ശുഭകരമായ ഫലങ്ങൾ നൽകുന്നു

1 /11

കർമ്മഫലം കൃത്യമായി നൽകുന്ന ഒരു ഗ്രഹമാണ് ശനി. ഒരു വ്യക്തിയുടെ ജാതകത്തിൽ ശനി യഥാസ്ഥാനത്ത് നിൽക്കുകയാണെങ്കിൽ അത് ശുഭകരമായ ഫലങ്ങൾ നൽകുന്നു. 

2 /11

നേരെമറിച്ച് ശനിയുടെ ദുഷിച്ച കണ്ണ് ഒരാളുടെ മേൽ പതിച്ചാൽ അവർക്ക് പല ബുദ്ധിമുട്ടുകളും നേരിടേണ്ടി വന്നേക്കും. ഒരു വ്യക്തിയുടെ ജീവിതത്തെ ആഴത്തിൽ സ്വാധീനിക്കാൻ ഏഴര ശനി, കണ്ടകശനി അല്ലെങ്കിൽ ശനിയുടെ മഹാദശ എല്ലാം പ്രവർത്തിക്കും.

3 /11

ഗ്രഹങ്ങളുടെ ചലനത്തിൽ കാലാകാലങ്ങളിൽ മാറ്റം സംഭവിക്കും.  അത്തരത്തിൽ ഏപ്രിൽ 28 ന് ശനിയുടെ സ്ഥാനത്തും സമാനമായ മാറ്റം വരും. ഇത് ചില രാശികളുടെ ജീവിതത്തിൽ കൊടുങ്കാറ്റ് ആഞ്ഞടിക്കുന്ന അവസ്ഥ ഉണ്ടാക്കും.  

4 /11

ഏപ്രിൽ 28 ന് ശനി ഉത്തര ഭാദ്രപദ നക്ഷത്രത്തിൽ അതായത് ഉതൃട്ടാതി നക്ഷത്രത്തിൽ പ്രവേശിക്കും. ശനി തന്നെയാണ് ഈ നക്ഷത്രത്തിന്റെ അധിപനും. ഈ നക്ഷത്രത്തിലേക്ക് പ്രവേശിക്കുമ്പോൾ ശനി കൂടുതൽ സജീവമാകും.

5 /11

ജ്യോതിഷത്തിൽ ശനി ദേവിനെ ന്യായാധിപൻ എന്നാണ് വിളിക്കുന്നത്. ശനി ഒരു വ്യക്തിയുടെ പ്രവൃത്തികൾക്കനുസരിച്ച് പ്രതിഫലം നൽകുന്നു. ശനിയുടെ നക്ഷത്ര മാറ്റം ഈ 5 രാശിക്കാർക്ക് വലിയ ബുദ്ധിമുട്ട് ഉണ്ടാക്കും. 

6 /11

ജോലിയിലും ബിസിനസ്സിലും ഇവർക്ക് ബുദ്ധിമുട്ടുകൾ നേരിടാം, ആരോഗ്യ സംബന്ധമായ പ്രശ്നങ്ങളും ഉണ്ടാകാം. ഏതൊക്കെ രാശികളെയാണ് ഇത് ബാധിക്കാൻ പോകുന്നതെന്ന് നമുക്ക് നോക്കാം.  

7 /11

കർക്കിടകം (Cancer):  ശനിയുടെ നക്ഷത്ര മാറ്റം ഇവർക്ക് പ്രശ്നങ്ങൾ സൃഷ്ടിക്കും. പുതിയ വെല്ലുവിളികൾ ഉയർന്നുവരും, ജോലിയിൽ തടസ്സങ്ങൾ ഉണ്ടാകാം, ചില നേട്ടങ്ങൾ ഉണ്ടാകും, ബിസിനസ്സിനു വേണ്ടിയുള്ള യാത്രകൾ പ്രയോജനകരമാകുകയും പങ്കാളിയുമായുള്ള നിങ്ങളുടെ ബന്ധം കൂടുതൽ ശക്തമാവുകയും ചെയ്യും. പങ്കാളിയുമായി നിലനിൽക്കുന്ന തെറ്റിദ്ധാരണകൾ പരിഹരിക്കപ്പെടുകയും ബന്ധം മധുരതരമാകുകയും ചെയ്യും. ജൂലൈ മുതൽ നവംബർ വരെയുള്ള സമയം ആരോഗ്യം ശ്രദ്ധിക്കുക.

8 /11

ചിങ്ങം (Leo): ഈ നക്ഷത്ര മാറ്റം ചിങ്ങ രാശിക്കാർക്കും പ്രശനങ്ങൾ സൃഷ്ടിക്കും. വിട്ടുമാറാത്ത അസുഖങ്ങൾ നിങ്ങളെ ബുദ്ധിമുട്ടിച്ചേക്കാം അതിനാൽ ആരോഗ്യപ്രശ്നങ്ങൾ അവഗണിക്കരുത്. ശനിയുടെ കൃപയാൽ നിങ്ങൾ കുടിശ്ശികയുള്ള കടം വീട്ടാൻ ശ്രമിക്കും. നിങ്ങളുടെ ചെലവുകൾ എത്രത്തോളം നിയന്ത്രിക്കുന്നുവോ അത്രത്തോളം നിങ്ങളുടെ ജീവിതം മെച്ചപ്പെടും. ഔദ്യോഗിക ജീവിതത്തിൽ ഉയർച്ച താഴ്ചകൾ ഉണ്ടാകാം.

9 /11

ഇടവം (Taurus):  ശനിയുടെ ഈ മാറ്റം ഇവർക്കും പ്രശ്‌നമുണ്ടാക്കും. ബന്ധങ്ങളിൽ കലഹങ്ങൾ വർദ്ധിച്ചേക്കാം എങ്കിലും എല്ലാം ഉടൻ ശരിയാകും. വിദ്യാഭ്യാസത്തിലും ജോലിയിലും നിങ്ങൾക്ക് തടസ്സങ്ങൾ നേരിടാം. ജൂലൈ മുതൽ നവംബർ വരെയുള്ള സമയം അൽപ്പം പിരിമുറുക്കമുള്ളതായിരിക്കും എങ്കിലും ക്രമേണ എല്ലാം അനുകൂലമാകും. കഠിനാധ്വാനത്തിന് ശേഷം നിങ്ങൾക്ക് തീർച്ചയായും ബിസിനസിൽ വിജയം ലഭിക്കും.

10 /11

കന്നി (Virgo): ശനിയുടെ മാറ്റം ഇവർക്കും സാമ്പത്തിക പ്രശ്നങ്ങൾ സൃഷ്ടിക്കും. ഒരു ബന്ധത്തിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് മംഗളകരമായ ഫലങ്ങൾ ലഭിച്ചേക്കാം, അവരുടെ ബന്ധം വിവാഹത്തിൽ കലാശിക്കും. ഏത് തീരുമാനവും എടുക്കുന്നതിന് മുമ്പ് ശ്രദ്ധാപൂർവ്വം ചിന്തിക്കുക. മാനസിക സമാധാനം നൽകുന്ന ഒരു യാത്ര പോകാൻ സാധ്യത. കുടുംബാന്തരീക്ഷം വഷളായേക്കാം.

11 /11

മീനം (Pisces): ശനിയുടെ സംക്രമത്തിൻ്റെ സ്വാധീനം മീന രാശിക്കാരെയും സാരമായി ബാധിക്കും. വിവാഹിതരായവർക്ക് ദാമ്പത്യ ജീവിതത്തിൽ ഉയർച്ച താഴ്ചകൾ അനുഭവപ്പെടാം, പങ്കാളിയുടെ ആരോഗ്യത്തെക്കുറിച്ച് ആശങ്കകൾ നിലനിൽക്കും. ഈ സമയത്ത് കാര്യമായ തീരുമാനങ്ങളൊന്നും എടുക്കാതിരുന്നാൽ നന്നായിരിക്കും. മാനസികവും ശാരീരികവുമായ സമ്മർദ്ദത്തിൻ്റെ സാഹചര്യം നിലനിൽക്കും. ദാമ്പത്യ ബന്ധങ്ങളിൽ ഉയർച്ച താഴ്ചകൾ ഉണ്ടാകാം.  (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS അത് സ്ഥിരീകരിക്കുന്നില്ല)

You May Like

Sponsored by Taboola