Saturn Nakshatra Transit 2025: രണ്ടര വർഷത്തിന് ശേഷം മാർച്ച് 29ന് ശനി അതിന്റെ രാശിമാറിയിരുന്നു. മീനം രാശിയിലാണ് ശനിയുള്ളത്.
Saturn Nakshatra Transit 2025: ഓരോ ഗ്രഹങ്ങളുടെ ചലനത്തിലുണ്ടാകുന്ന മാറ്റങ്ങൾ വിവിധ രാശികളെ പലവിധത്തിലാണ് സ്വാധീനിക്കുന്നത്. ചിലർക്ക് അനുകൂല ഫലങ്ങളാകും ലഭിക്കുക, എന്നാൽ ചിലർക്ക് ദോഷഫലങ്ങളും ഉണ്ടാകാം. ഓരോരുത്തരുടെയും കർമ്മത്തിന് അനുസരിച്ചാണ് ശനി അവർക്ക് ഫലം നൽകുന്നത്.
ഇതേ രാശിയിൽ നിന്ന് കൊണ്ട് ശനി ഉത്രട്ടാതി നക്ഷത്രത്തിലേക്ക് നീങ്ങുകയാണ്. ഈ നക്ഷത്രമാറ്റം 12 രാശികളെയും ബാധിക്കും. അടുത്ത 12 മണിക്കൂറിനുള്ളിൽ ശനിയുടെ നക്ഷത്ര മാറ്റം മൂലം ഭാഗ്യം ലഭിക്കാൻ പോകുന്നത് 3 രാശികൾക്കാണ്. ഏതൊക്കെയാണ് ആ രാശികളെന്ന് നോക്കാം.
ഇടവം രാശിക്കാർക്ക് ശനിയുടെ നക്ഷത്ര മാറ്റത്തിലൂടെ അനുകൂലമായ ഫലങ്ങൾ ലഭിക്കും. വരുമാനം വർധിക്കും. ബിസിനസിൽ നേട്ടമുണ്ടാകും. ജീവിതത്തിൽ സന്തോഷം നിറയും. സാമ്പത്തിക നേട്ടമുണ്ടാക്കാൻ ഈ രാശികൾക്ക് സാധിക്കും. നിങ്ങൾ മുൻപ് നടത്തിയിട്ടുള്ള നിക്ഷേപങ്ങളിൽ നിന്നും ലാഭം നേടാനാകും. ജോലിയിൽ സ്ഥാനക്കയറ്റം, ശമ്പള വർധനവ് തുടങ്ങിയവയ്ക്ക് സാധ്യതയുണ്ട്. പുതിയ ജോലി ലഭിക്കാനുള്ള സാധ്യതയുണ്ട്.
കര്‍ക്കടകം രാശിക്കാര്‍ക്ക് നല്ല കാലമാണ് വരാനിരിക്കുന്നത്. ജീവിതത്തിൽ വെച്ചടി വെച്ചടി കയറ്റമായിരിക്കും ഇവർക്കിനി. ഭാഗ്യം തുണയ്ക്കും. നിങ്ങൾ ആഗ്രഹിക്കുന്നതൊക്കെ ലഭിക്കും. സാമ്പത്തിക നേട്ടത്തിനുള്ള സാധ്യതയുണ്ട്. ഏറ്റെടുക്കുന്ന ജോലികൾ കൃത്യമായി പൂർത്തിയാക്കാനാകും. കുടുംബത്തിൽ സന്തോഷവും സമാധാനവും നിറയും.
തുലാം രാശിക്കാര്‍ക്ക് അനുകൂലമായ നേട്ടങ്ങള്‍ കൈവരും. മത്സരപരീക്ഷകളിൽ വിജയം കൈവരിക്കാൻ സാധിക്കും. പുതിയ ജോലി ലഭിക്കാൻ സാധ്യതയുണ്ട്. ബിസിനസിൽ ധാരാളം നേട്ടങ്ങളുണ്ടാകും. പുതിയ വീടോ, വാഹനമോ വാങ്ങാൻ യോഗമുണ്ടാകും.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. സീ മലയാളം ന്യൂസ് ഇത് സ്ഥിരീകരിക്കുന്നില്ല.