Shani Shukra Yuti: ശുക്ര ശനി സംയോഗം: പുതുവർഷത്തിൽ ഇവർക്ക് നൽകും പുതിയ ജോലി, ധനനേട്ടം!
Saturn Venus Conjunction: ജ്യോതിഷമനുസരിച്ച് 2024 ഡിസംബർ അവസാനം കുംഭത്തിൽ ശനി-ശുക്രൻ സംയോഗം നടക്കും. ഇത്തരമൊരു സാഹചര്യത്തിൽ ശുക്രൻ്റെയും ശനിയുടെയും കൂടിച്ചേരൽ 3 രാശിക്കാരുടെ ഭാഗ്യം പുതുവർഷത്തിൽ മിന്നിത്തെളിയിക്കും.
വേദ ജ്യോതിഷ പ്രകാരം 2024 ഡിസംബർ അവസാനം രണ്ട് സൗഹൃദ ഗ്രഹങ്ങൾ അതായത് കർമ്മ ഫലദാതാവായ ശനിയും ശുക്രനും കുംഭത്തിൽ കൂടിച്ചേരും
ജ്യോതിഷ പ്രകാരം ശനിക്കും ശുക്രനും സൗഹൃദ ബന്ധമുണ്ട അതിനാൽ അവരുടെ കൂടിച്ചേരൽ ചില രാശിക്കാർക്ക് വളരെ അനുകൂലമാകും.
പ്രത്യേകിച്ച് 2025 ൻ്റെ തുടക്കത്തിൽ ഇവർക്ക് സാമ്പത്തിക നേട്ടവും പുരോഗതിയും വിജയവും ലഭിക്കാൻ സാധ്യതയുണ്ട്. ഈ കാലയളവിൽ ഭാഗ്യം തെളിയുന്ന ആ രാശികൾ ഏതൊക്കെയാണെന്ന് നമുക്ക് നോക്കാം.
മേടം (Aries): ഈ രാശിക്കാർക്ക് ശനി-ശുക്ര കൂടിച്ചേരൽ വളരെയധികം നേട്ടങ്ങൾ നൽകും. ഈ രാശിയുടെ വരുമാനത്തിലും ലാഭത്തിലുമാണ് ഈ സംഗമം നടക്കാൻ പോകുന്നത്. ഈ കോമ്പിനേഷൻ വരുമാനം വർദ്ധിപ്പിക്കും. കരിയറിലും ഈ സമയം വളരെ ഫലപ്രദമായിരിക്കും. ഈ കാലയളവിൽ ജോലി ചെയ്യുന്നവർക്ക് പ്രമോഷൻ, ബിസിനസുകാർക്ക് നേട്ടം, യാത്രകൾ ശുഭകരമായിരിക്കും, പുതിയ വരുമാന സ്രോതസ്സുകൾ തുറക്കും, സ്റ്റോക്ക് മാർക്കറ്റ് ലോട്ടറി എന്നിവയിൽ നിന്ന് ലാഭ സാധ്യത
മിഥുനം (Gemini): ശനി ശുക്ര കൂട്ടിച്ചേരൽ ഇവർക്കും അനുകൂലമായിരിക്കും. ഇത് ഈ രാശിയുടെ ഭാഗ്യ സ്ഥലത്ത് രൂപം കൊള്ളുന്നു. ഈ സമയത്ത് നിങ്ങൾക്ക് ഭാഗ്യത്തിൻ്റെ പൂർണ്ണ പിന്തുണ ലഭിക്കു,. ആത്മവിശ്വാസം വർദ്ധിക്കും, കരിയറിൽ പുരോഗതി, ജോലി ചെയ്യുന്നവർക്ക് പ്രമോഷൻ, വിദ്യാർത്ഥികൾക്ക് വിജയ സാധ്യത, ജോലി അല്ലെങ്കിൽ ബിസിനസ് സംബന്ധമായ യാത്രയ്ക്ക് സാധ്യത, ആഗ്രഹങ്ങൾ നിറവേറ്റപ്പെടും. പുതിയ അവസരങ്ങൾ ലഭിച്ചേക്കാം.
കുംഭം (Aquarius): ഈ രാശിക്കാർക്കും ശനി-ശുക്ര സംഗമം പ്രത്യേകിച്ചും ഗുണം ചെയ്യും. ഇത് നിങ്ങളുടെ ജാതകത്തിൻ്റെ ലഗ്നഭാവത്തിലാണ് രൂപം കൊള്ളുന്നത്. ഈ സംയോജനത്തിലൂടെ നിങ്ങളുടെ ബഹുമാനവും അന്തസ്സും വർദ്ധിക്കും, ബിസിനസിൽ വിപുലീകരണം ഉണ്ടാകും, പുതിയ ബിസിനസ് ബന്ധങ്ങൾ ഉടലെടുക്കും, സാമ്പത്തിക സ്ഥിതി ശക്തമാകും. സാമ്പത്തിക നേട്ടത്തിന് സാധ്യത, വിവാഹിതർക്ക് ഈ സമയം സന്തോഷകരമായിരിക്കും, പങ്കാളിത്തത്തോടെ പ്രവർത്തിക്കുന്നവർക്ക് നേട്ടം, അവിവാഹിതർക്ക് വിവാഹാലോചനകൾ വന്നേക്കാം.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)