Shani Uday 2023: കുംഭത്തിൽ ശനിയുടെ ഉദയം: ഈ അഞ്ച് രാശിക്കാർ ശ്രദ്ധിക്കണം

Shani Uday 2023: മാർച്ച് ആറിന് നീതിയുടെ ദേവനായ ശനിയുടെ ഉദയം കുംഭ രാശിയിൽ സംഭവിച്ചു കഴിഞ്ഞു. ശനിയുടെ ഉദയത്തിന് ശേഷം ചില രാശിക്കാർ വളരെയധികം ശ്രദ്ധിക്കണം. പണം, തൊഴിൽ, ആരോഗ്യം എന്നിവയിൽ ശനി പ്രശ്‌നങ്ങൾ സൃഷ്ടിക്കും. ഏതൊക്കെ രാശിക്കാർക്കാണ് ശനിയുടെ ഉദയം ശുഭകരമല്ലാത്തതെന്ന് നോക്കാം. 

 

1 /5

മേടം: മേടം രാശിക്കാർക്ക് വസ്തുവകകളിൽ നിക്ഷേപിക്കാൻ ശരിയായ സമയമല്ല ഇത്. ചെലവുകൾ വർധിക്കുകയും വരുമാന സ്രോതസുകൾ തടസ്സപ്പെടുകയും ചെയ്യാം. പണം ദാരാളം വന്നുചേരും. ചെലവ് നിയന്ത്രിക്കുക. കോപവും അനിയന്ത്രിതമായ സംസാരവും സൂക്ഷിക്കുക.    

2 /5

കന്നി: കുടുംബത്തിൽ അഭിപ്രായവ്യത്യാസങ്ങൾ വർധിക്കും. അപരിചിതരോട് ജാഗ്രത പാലിക്കുക. അപരിചിതരുമായി പണമിടപാട് നടത്തരുത്.   

3 /5

വൃശ്ചികം: ശനിയുടെ ഉദയത്തിന് ശേഷം ബിസിനസിൽ നഷ്ടം ഉണ്ടാകാൻ സാധ്യതയുണ്ട്. വലിയതും ലാഭകരവുമായ ഒരു ഇടപാട് നിങ്ങളുടെ കൈയ്യിൽ നിന്ന് വഴുതിപ്പോയേക്കാം. ധനനഷ്ടം സംഭവിക്കാം. ദാമ്പത്യജീവിതവും ദുസ്സഹമായേക്കാം. ഭാര്യാഭർത്താക്കന്മാർ തമ്മിലുള്ള ഭിന്നത വർധിക്കും. വഴക്കുകൾക്കും തർക്കങ്ങൾക്കും സാധ്യതയുണ്ട്.    

4 /5

മകരം: ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. തൊഴിൽപരമായി സമയം നല്ലതല്ല. നല്ല ജോലി ഓഫറുകൾ കൈവിട്ടുപോയേക്കാം. ജോലിസ്ഥലത്ത് സമ്മർദ്ദം വർദ്ധിച്ചേക്കാം. സഹപ്രവർത്തകരുമായുള്ള ബന്ധത്തിൽ പ്രശ്നങ്ങൾ ഉണ്ടാകും.  

5 /5

മീനം: ബുദ്ധിമുട്ടുകൾ വർധിക്കും. അനാവശ്യ കാര്യങ്ങൾക്ക് ചെലവഴിക്കുന്നത് കുടുംബ ബജറ്റിനെ ബാധിക്കും. ബിസിനസ് സംബന്ധമായ പ്രശ്നങ്ങൾ വർധിക്കും. അപകട സാധ്യതയുള്ളതിനാൽ ശ്രദ്ധയോടെ വാഹനമോടിക്കുക. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതു വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

You May Like

Sponsored by Taboola