Shash Malavya Rajayoga: വേദ ജ്യോതിഷമനുസരിച്ച് 30 വർഷത്തിന് ശേഷം ഈ രണ്ടു രാജയോഗങ്ങൾ ഒരുമിച്ചു രൂപപ്പെടുന്നു. അതിലൂടെ ചില രാശിക്കാർക്ക് നല്ല ദിവസങ്ങൾ തുടങ്ങും...
DoubleRajayoga 2025: ജ്യോതിഷമനുസരിച്ച് ഗ്രഹങ്ങൾ ഒരു നിശ്ചിത ഇടവേളയിൽ സംക്രമിക്കുകയും അതിലൂടെ രാജയോഗങ്ങളും ശുഭകരമായ യോഗവും ഉണ്ടാക്കും.
Shash Malavya Rajayoga: വേദ ജ്യോതിഷമനുസരിച്ച് 30 വർഷത്തിന് ശേഷം ഈ രണ്ടു രാജയോഗങ്ങൾ ഒരുമിച്ചു രൂപപ്പെടുന്നു. അതിലൂടെ ചില രാശിക്കാർക്ക് നല്ല ദിവസങ്ങൾ തുടങ്ങും...
DoubleRajayoga 2025: ജ്യോതിഷമനുസരിച്ച് ഗ്രഹങ്ങൾ ഒരു നിശ്ചിത ഇടവേളയിൽ സംക്രമിക്കുകയും അതിലൂടെ രാജയോഗങ്ങളും ശുഭകരമായ യോഗവും ഉണ്ടാക്കും. അതിന്റെ ഫലം അതിൻ്റെ ഫലം മാനവ ജീവിതത്തിലും ഭൂമിയിലും ദൃശ്യമാകും എന്നാണ്.
ജനുവരി 28 ന് സമ്പത്തിൻ്റെയും സമൃദ്ധിയുടെയും ദാതാവായ ശുക്രൻ അതിൻ്റെ ഉയർന്ന രാശിയായ മീനത്തിൽ സംക്രമിച്ച് മാളവ്യ രാജയോഗത്തിന് രൂപം നൽകിയിട്ടുണ്ട്.
കർമ്മങ്ങൾക്ക് ഫലം തരുന്ന ശനി കുംഭം രാശിയിൽ ശശ് രാജയോഗം സൃഷ്ടിച്ചു. ഇത്തരമൊരു സാഹചര്യത്തിൽ ഈ രണ്ട് രാജയോഗത്തിൻ്റെ ഫലം എല്ലാ രാശിക്കാർക്കും ലഭിക്കും.
എന്നാൽ ഈ സമയത്ത് ഭാഗ്യം തെളിയുന്ന 3 രാശികളുണ്ട്. ഇവർക്ക് അപ്രതീക്ഷിത നേട്ടങ്ങളും പദവിയും ലഭിക്കും. ആ ഭാഗ്യ രാശികൾ ഏതൊക്കെയാണെന്ന് നോക്കാം...
ഇടവം (Taurus): മാളവ്യ ശശ് രാജയോഗത്തിൻ്റെ രൂപീകരണം ഇവർക്ക് അനുകൂലമായിരിക്കും. കാരണം ഈ സംക്രമ ജാതകത്തിൽ ശുക്രൻ 11-ാം ഭാവത്തിലൂടെയാണ് സഞ്ചരിക്കുന്നത് അത് ഇവരുടെ കർമ്മ സ്ഥാനമാണ്. അതിനാൽ ഈ കാലയളവിൽ നിങ്ങൾക്ക് ജോലിയിലും ബിസിനസ്സിലും പുരോഗതി, തൊഴിൽരഹിതർക്ക് ഈ സമയത്ത് ജോലി, പ്രമോഷൻ, ഇൻക്രിമെന്റ് എന്നിവ ലഭിക്കും. ഈ സമയം സാമ്പത്തികമായും വളരെ മികച്ചതായിരിക്കും. നിക്ഷേപത്തിന് നല്ല സമയം, പഴയ നിക്ഷേപങ്ങൾക്ക് വരുമാനം ലഭിക്കും.
വൃശ്ചികം (Scorpio): ശശ് മാളവ്യ രാജയോഗം ഇവർക്കും നൽകും ബമ്പർ നേട്ടങ്ങൾ. കാരണം ശനി നിങ്ങളുടെ സംക്രമ ജാതകത്തിൻ്റെ അഞ്ചാം ഭാവത്തിൽ സഞ്ചരിക്കുമ്പോൾ ശുക്രൻ നാലാം ഭാവത്തിലൂടെ സംക്രമിക്കുന്നു. അതിനാൽ ഈ സമയത്ത് നിങ്ങളുടെ സുഖസൗകര്യങ്ങൾ വർദ്ധിക്കും. ഈ സമയത്ത് നിങ്ങൾക്ക് വാഹനമോ വസ്തുവോ വാങ്ങാണ് യോഗം, സമൂഹത്തിൽ ബഹുമാനം വർദ്ധിക്കും. ബന്ധങ്ങൾ കൂടുതൽ ദൃഢമാകും. കുടുംബസമാധാനം നിലനിൽക്കും. ഈ കാലയളവിൽ അമ്മയുമായുള്ള നിങ്ങളുടെ ബന്ധം കൂടുതൽ ശക്തമാകും.
മിഥുനം (Gemini): ശശ് മാളവ്യ രാജയോഗത്തിന്റെ രൂപീകരണം മിഥുന രാശിക്കാർക്ക് അനുകൂലമായിരിക്കും. കാരണം ശനി ഈ രാശിയുടെ വരുമാന ഗൃഹത്തിൽ സഞ്ചരിക്കുമ്പോൾ ശുക്രൻ കർമ്മ ഗൃഹത്തിലൂടെ സഞ്ചരിക്കുന്നു. അതിനാൽ, ഈ കാലയളവിൽ നിങ്ങളുടെ വരുമാനം വളരെയധികം വർദ്ധിക്കും. ഒപ്പം പുതിയ അവസരങ്ങളുടെ വാതിലുകൾ തുറക്കും, തൊഴിൽ, ബിസിനസ്സ് മേഖലകളിൽ അവർക്ക് വിജയം ലഭിക്കും, ജോലി ചെയ്യുന്നവർക്ക് സ്ഥാനക്കയറ്റമോ പുതിയ ജോലി അവസരങ്ങളോ ലഭിക്കും, ബിസിനസുകാർക്ക് ബിസിനസ്സിൽ പുതിയ ഓർഡറുകൾ ലഭിക്കും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)