തിരുവോണ നക്ഷത്രവും ശിവയോഗവും ഒന്നിക്കുന്ന അപൂർവ ദിനമാണിന്ന്. ഇത് ചില രാശിക്കാർക്ക് വലിയ നേട്ടങ്ങൾ നൽകും. ഏതെല്ലാം രാശിക്കാർക്കാണ് ഭാഗ്യം വരുന്നതെന്ന് അറിയാം.
മേടം രാശിക്കാർ തൊഴിൽ മേഖലയിൽ വലിയ വിജയം നേടും. പുതിയ ജോലി ലഭിക്കാൻ സാധ്യത. വിദ്യാഭ്യാസ രംഗത്തും അധ്യാപനം രംഗത്തും പ്രവർത്തിക്കുന്നവർക്ക് വിജയം. കുടുംബത്തിൽ സന്തോഷം വന്നുചേരും. പങ്കാളിയുമായുള്ള ബന്ധം ഊഷ്മളമാകും.
മിഥുനം രാശിക്കാർക്ക് എല്ലാ കാര്യങ്ങളിലും വിജയമുണ്ടാകും. പ്രധാനപ്പെട്ട ദൌത്യം പൂർത്തീകരിക്കാനാകും. സാമ്പത്തിക സ്ഥിതി മികച്ചതാകും. അനാവശ്യ ചിലവുകൾ കുറയും. കുട്ടികളിൽ നിന്ന് സന്തോഷ വാർത്തകൾ ഉണ്ടാകും.
കർക്കിടകം രാശിക്കാർക്ക് തൊഴിൽ മേഖലയിൽ പുതിയ അവസരങ്ങൾ വന്നുചേരും. സുഹൃത്തുക്കളുടെയും സഹപ്രവർത്തകരുടെയും പിന്തുണയുണ്ടാകും. ബിസിനസിൽ വിജയമുണ്ടാകും. പങ്കാളിയുമായുള്ള തെറ്റിദ്ധാരണകൾ പരിഹരിക്കപ്പെടും.
തുലാം രാശിക്കാർക്ക് സുഖസൌകര്യങ്ങൾ വർധിക്കും. ജോലിയിൽ മികച്ച അന്തരീക്ഷം ആയിരിക്കും. ബിസിനസിൽ ലാഭം ഉണ്ടാകും. ബിസിനസ് വിപുലീകരിക്കാനാകും. നിക്ഷേപങ്ങളിൽ നിന്ന് ലാഭം ഉണ്ടാകും. സെയിൽസ്, മാർക്കറ്റിങ്, അക്കൌണ്ടിംഗ് മേഖലകളിൽ പ്രവർത്തിക്കുന്നവർക്ക് അനുകൂല സമയം.
മകരം രാശിക്കാർക്ക് ജീവിതത്തിൽ പുരോഗതിയുണ്ടാകും. കലാരംഗത്ത് പ്രവർത്തിക്കുന്നവർക്ക് വിജയം ഉണ്ടാകും. വിദ്യാർഥികൾ പഠനത്തിൽ മികവ് പുലർത്തും. വരുമാനത്തിൽ വർധനവുണ്ടാകും. ബിസിനസിൽ വളർച്ചയുണ്ടാകും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വിശ്വാസങ്ങളെയും പൊതുവായ വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇക്കാര്യങ്ങൾ സ്ഥിരീകരിക്കുന്നില്ല.)